തേജ് പ്രതാപ് യാദവിന്റെ വിവാഹചടങ്ങ് കഴിഞ്ഞു മടങ്ങവെ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു

തേജ് പ്രതാപ് യാദവിന്റെ വിവാഹചടങ്ങ് കഴിഞ്ഞു മടങ്ങവെ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു

ബിഹാര്‍ : കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവ് തേജ് പ്രതാപ് യാദവിന്റെയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകള്‍ ഐശ്വര്യ റായിയുടെയും വിവാഹചടങ്ങില്‍ പങ്കെടുത്ത് മാടങ്ങവെ വാഹനാപകടത്തില്‍പ്പെട്ട് മൂന്ന് ആര്‍ജെഡി നേതാക്കള്‍ അടക്കം നാല് പേര്‍ മരിച്ചു. മുന്‍ മന്ത്രി ഇസ്ലാമുദ്ദീന്‍ ബാഗിയുടെ മകന്‍ ഇക്രാമുദ്ദീന്‍, ആര്‍ജെഡി ജില്ലാ നേതാവ് ഇന്‍തേഖാബ് ആലം, ദിഗല്‍ബാംഗ് സോണല്‍ പ്രസിഡന്റ് പാപ്പുവെന്ന പ്രതാപ് ഖാബര്‍ എന്നിവരാണ് മരിച്ചത്. […]

കാലിത്തീറ്റ കുംഭകോണം ; ലാലു പ്രസാദ് യാദവിന് ഏഴ് വര്‍ഷം തടവ്

കാലിത്തീറ്റ കുംഭകോണം ; ലാലു പ്രസാദ് യാദവിന് ഏഴ് വര്‍ഷം തടവ്

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഏഴു വര്‍ഷം തടവ്. റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 30 ലക്ഷം രൂപ പിഴയും അടയ്ക്കണം. ജാര്‍ഖണ്ഡിലെ ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് സിബിഐ കോടതിയുടെ വിധി. ലാലുവിനും മിശ്രയ്ക്കും പുറമെ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും ഐ.എ.എസ് ഉദ്യോഗസ്ഥരും അനിമല്‍ ഹസ്ബന്‍ഡറി ഉദ്യോഗസ്ഥരുമടക്കം 29 […]

വോട്ടിംങ് മെഷീനില്‍ കൃത്രിമത്വം; മായാവതിയെ പിന്തുണച്ച് ലാലുപ്രസാദ് യാദവ്

വോട്ടിംങ് മെഷീനില്‍ കൃത്രിമത്വം; മായാവതിയെ പിന്തുണച്ച് ലാലുപ്രസാദ് യാദവ്

വോട്ടിംങ് മെഷീനുകളുടെ നിര്‍മ്മാണകേന്ദ്രം ഗുജറാത്തിലുള്ളപ്പോള്‍ കൃത്രിമത്വത്തിനുള്ള സാധ്യതകളും കൂടുതലാണെന്നും ലാലു. ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ ഇലകട്രോണിക് വോട്ടിംങ് മെഷീനില്‍ വ്യാപകമായി കൃത്രിമത്വം കാണിച്ചുവെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ ആരോപണത്തെ പിന്തുണച്ച് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്ത്. മായാവതി അത്തരത്തിലൊരു പരാതി ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടിംങ് മെഷീനുകളുടെ നിര്‍മ്മാണകേന്ദ്രം ഗുജറാത്തിലാണ്. അപ്പോള്‍ കൃത്രിമത്വത്തിനുള്ള സാധ്യതകളും കൂടുതലാണ്. യന്ത്രങ്ങളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ഞങ്ങള്‍ പണ്ടും ഉന്നയിച്ചിട്ടുള്ള കാര്യമാണ്. മായാവതിയുടെ പരാതി ഗൗരവമായി […]