കൊലയാളി ഗെയിമായ ബ്ലൂവെയില്‍ നിരോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊലയാളി ഗെയിമായ ബ്ലൂവെയില്‍ നിരോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

രാജ്യത്ത് ഒന്നാകെ കൗമാരക്കാരില്‍ ഭീതിജനകമാം വിധം പടര്‍ന്നു പിടിച്ചിരിക്കുന്ന കൊലയാളി ഗെയിമായ ബ്ലൂവെയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ബ്ലൂവെയില്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. കുട്ടികളെ ലക്ഷ്യം വച്ചുള്ള ഈ ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍ അപഹരിച്ചുകഴിഞ്ഞു. ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. […]

മിസോറാം ലോട്ടറിക്കെതിരെ കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം കത്തയച്ചു

മിസോറാം ലോട്ടറിക്കെതിരെ കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം കത്തയച്ചു

തിരുവനന്തപുരം: നിയമപരമായ വ്യവസ്ഥകള്‍ ലംഘിച്ചാണു മിസോറാം ലോട്ടറി പ്രവര്‍ത്തിക്കുന്നതെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മിസോറാം ലോട്ടറി വില്‍പ്പന കേരളത്തില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം കത്തയച്ചതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു. മിസോറാം സര്‍ക്കാരിന്റെ കത്ത് ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറിക്കു ലഭിച്ചു. വിതരണക്കാര്‍ ആരെന്നു മാത്രമാണ് സംസ്ഥാനത്തെ അറിയിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മറ്റൊരു സംസ്ഥാനം ഇവിടെ ലോട്ടറി വില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മുഴുവന്‍ ക്രമീകരണങ്ങളും അറിയിക്കേണ്ടതുണ്ട്. എന്നാല്‍, ഇതൊന്നും കത്തില്‍ […]

മുഖ്യമന്ത്രിയ്ക്ക് കുട്ടികള്‍ മറുപടി എഴുതി: പ്രകൃതിയെ സംരക്ഷിക്കുമെന്ന ഉറപ്പോടെ…

മുഖ്യമന്ത്രിയ്ക്ക് കുട്ടികള്‍ മറുപടി എഴുതി: പ്രകൃതിയെ സംരക്ഷിക്കുമെന്ന ഉറപ്പോടെ…

  കാസര്‍കോട്: ആദ്യമായി ഒരു മുഖ്യമന്ത്രിയില്‍ നിന്നും കത്തും നെയിംസ്ലിപ്പും ലഭിച്ചതിന്റെ സന്തോഷത്തോടെ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ മറുപടി എഴുതി. പ്രകൃതിയും പ്രാണവായുവും ജലാശയങ്ങളും മലിനമാകാതെ സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കിയാണ് കുട്ടികള്‍ കത്തെഴുതിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തടയാനും ഹരിതവിദ്യാലയം യാഥാര്‍ത്ഥ്യമാക്കാനും വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ജി.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കെ കൃഷ്ണജ ഇങ്ങനെയെഴുതുന്നു. പ്രിയ മുഖ്യമന്ത്രി ഇതുവരെ ഞാന്‍ […]

‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റിന് ഗണേഷ് അയച്ച കത്ത് പുറത്ത്

‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റിന് ഗണേഷ് അയച്ച കത്ത് പുറത്ത്

കൊല്ലം: സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍, പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് പുറത്ത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗണേഷ് കുമാറിന്റെ രൂക്ഷവിമര്‍ശനം. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ ‘അമ്മ’ ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’യുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ അത്മാഭിമാനമാണെന്ന് ഓര്‍ക്കണം. സംഘടന നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും ഗണേഷ് കത്തില്‍ പറയുന്നു. നടി […]

കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണെന്നും അതിനാല്‍ തീരുമാനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണെന്നും അതിനാല്‍ തീരുമാനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രം ഇറക്കിയ വിജ്ഞാപന പ്രകാരം, കന്നുകാലികളെ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാനാണെന്ന് രേഖാമൂലം തെളിവ് നല്‍കിയാലേ ചന്തയില്‍ കാലികളെ വില്‍ക്കാനും വാങ്ങാനും കഴിയൂ. ഇത് കാര്‍ഷികാവശ്യത്തിനും വീട്ടാവശ്യത്തിനും കന്നുകാലികളെ […]

മെക്കാഡം റോഡ് പദ്ധതിക്ക് ഇടങ്കോലിട്ട് ചീഫ് സെക്രട്ടറി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മന്ത്രിക്ക് കത്തയച്ചു

മെക്കാഡം റോഡ് പദ്ധതിക്ക് ഇടങ്കോലിട്ട് ചീഫ് സെക്രട്ടറി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മന്ത്രിക്ക് കത്തയച്ചു

കാസര്‍കോട്: ജില്ലാപഞ്ചായത്തിന്റെ മെക്കാഡം റോഡ് പദ്ധതിക്ക് ഇടങ്കോലിട്ട് ചീഫ് സെക്രട്ടറിയുടെ വ്യവസ്ഥകള്‍. ജില്ലാപഞ്ചായത്തിന്റെ റോഡുകള്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന് തടസമായ സാഹചര്യത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രിക്ക് കത്തയച്ചു. ചീഫ് സെക്രട്ടറി മുന്നോട്ടുവെച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ റോഡ് ജോലിക്ക് ഏറെ കാലതാമസം വേണ്ടിവരുമെന്നും ടാറിങ്ങ് മാറ്റിവെച്ച് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 2016-17 വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി ജില്ലാപഞ്ചായത്തിന്റെ മൂന്നുറോഡുകളിലാണ് മെക്കാഡം ടാറിങ്ങ് നടത്താന്‍ […]

ബ്രെക്സിറ്റ്: യൂറോപ്യന്‍ യൂണിയന് കൈമാറാനുള്ള കത്തില്‍ തെരേസ മെയ് ഒപ്പുവെച്ചു

ബ്രെക്സിറ്റ്: യൂറോപ്യന്‍ യൂണിയന് കൈമാറാനുള്ള കത്തില്‍ തെരേസ മെയ് ഒപ്പുവെച്ചു

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതിനുള്ള നടപടിക്രമം ബ്രിട്ടന്‍ ഔദ്യോഗികമായി ആരംഭിച്ചു. ഇതുസംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് നല്‍കാനുള്ള കത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഒപ്പിട്ടു. ലിസ്ബണ്‍ ഉടമ്പടിയിലെ അമ്പതാം അനുച്ഛേദം അനുസരിച്ച് അംഗരാജ്യം യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള നടപടികള്‍ തുടങ്ങാമെന്നറിയിക്കുന്നതാണ് കത്ത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിനാണ് തെരേസ മെയ് കത്തയച്ചത്. ഇയുവിലെ ബ്രിട്ടീഷ് സ്ഥാനപതി സര്‍ ടിം ബാരോ കത്ത് കൈമാറും. ചര്‍ച്ചയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരട് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് […]

യു.പിയെ നശിപ്പിക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ് കത്ത്

യു.പിയെ നശിപ്പിക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ് കത്ത്

വാരണാസി: കിഴക്കന്‍ യു.പിയെ നശിപ്പിക്കുമെന്ന ഭീഷണിയുമായി ഐസിസ് മുദ്രകളോടെയുള്ള കത്തുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചു. പേര് വെളിപ്പടുത്താത്ത ചില ആളുകള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങളോടെ ഐസിസ് മുദ്രകളുമായി പൂര്‍വാഞ്ജല്‍ നശിപ്പിക്കുമെന്ന സന്ദേശം അടങ്ങിയ ആറോളം ഭീഷണി കത്തുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്റലിജന്‍സ് ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിര്‍സാമൂരാദ് പൊലീസ് സ്റ്റേഷന്‍ പ്രദേശത്ത് നിന്നാണ് കത്തുകള്‍ കണ്ടെത്തിയത്. ‘പൂര്‍വാഞ്ചല്‍ നശിപ്പിക്കും, കഴിയുമെങ്കില്‍ സംരക്ഷിക്ക്’ എന്നാണ് കത്തിലെ ഉള്ളടക്കമെന്ന് […]

മോഡിയെ അഭിനന്ദിച്ച് പാകിസ്താനില്‍ നിന്നും ഒരു വിലപ്പെട്ട കുഞ്ഞുകത്ത്

മോഡിയെ അഭിനന്ദിച്ച് പാകിസ്താനില്‍ നിന്നും ഒരു വിലപ്പെട്ട കുഞ്ഞുകത്ത്

ന്യൂഡല്‍ഹി: ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രചരണ തന്ത്രമായിരുന്നെന്ന് അറിയാത്തവര്‍ ചുരുക്കമാണ്. ഇതിന് ഇന്ത്യ മുഴുവനുമുള്ള ബിജെപിക്കാര്‍ മോഡിയെ വാനോളം പുകഴ്ത്തുമ്പോള്‍ അപ്രതീക്ഷിതമായി പാകിസ്താനില്‍ നിന്നും മോഡിക്ക് വിലമതിക്കാനാകാത്ത ഒരു ഒരു അഭിനന്ദനം കൂടി എത്തി. കേവലം 11 വയസ്സ് പ്രായമുള്ള പാകിസ്താന്‍ പെണ്‍കുട്ടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയത്തില്‍ മോഡിക്ക് അഭിനന്ദനം അയച്ചത്. ഇതിനൊപ്പം ഇരുരാജ്യങ്ങളിലെയും ജനഹൃദയങ്ങളെ പിടിച്ചെടുത്ത് അവയെ തമ്മില്‍ അടുപ്പിക്കുന്ന പാലമാകാന്‍ മോഡിക്ക് കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് കത്തയച്ചിരിക്കുകയാണ്. പാകിസ്താന്‍ മാധ്യമങ്ങള്‍ […]