ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളിലായി ലോക സമാധാനം എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ കൊച്ചു കലാകാരന്മാര്‍ വര്‍ണ്ണങ്ങളില്‍ വിസ്മയം തീര്‍ക്കുകയായിരുന്നു. കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് ഇ.വി. ജയകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് എം. ബി ഹനീഫ് അധ്യക്ഷത വഹിച്ചു. […]

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെയും ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയുടേയും നേതൃത്വത്തില്‍ ഒന്‍പത് പേര്‍ക്ക് സൗജന്യ മുച്ചിറി ശാസ്ത്രക്രിയ നടത്തും

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെയും ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയുടേയും നേതൃത്വത്തില്‍ ഒന്‍പത് പേര്‍ക്ക് സൗജന്യ മുച്ചിറി ശാസ്ത്രക്രിയ നടത്തും

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി എ.ബി.ബി.എം.എസിന്റെ സഹകരണത്തോടെ മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ വെച്ച് നടത്തുന്ന സൗജന്യ മുച്ചിരി ശസ്ത്രക്രിയയുടെ പരിശോധന ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ സംബന്ധിച്ചവരില്‍ നിന്നും 9 രോഗികള്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കും. ഫാദര്‍ മുള്ളേര്‍സ് ആശുപത്രി ചീഫ് ഡോക്ടര്‍ നവീന്റെ നേതൃത്വത്തിലാണ് രോഗികളെ പരിശോധിച്ചത്. രോഗികളുടെ മുഴുവന്‍ ചിലവുകളും ലയണ്‍സ് ക്ലബ്ബും എ.ബി.ബി.എസ്സുമാണ് വഹിക്കുക. ക്യാമ്പിന്റെ ഉദ്ഘാടനം കാസര്‍കോട് ഡി.വൈ.എസ്.പി സുകുമാരന്‍ നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ടി.കെ.അബ്ദുല്‍ നാസര്‍ അദ്ധ്യക്ഷത […]

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ‘യെസ്’ പദ്ധതി പള്ളിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ‘യെസ്’ പദ്ധതി പള്ളിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും

പള്ളിക്കര: മാറിയ സാമൂഹിക സാഹചര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൂല്യബോധം ഉണര്‍ത്തുക, സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ‘യെസ്’ (യൂത്ത് എംപവര്‍മെന്റ് സീരീസ്) പദ്ധതി പള്ളിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടപ്പിലാക്കുന്നു. ബേക്കല്‍ എസ് ഐ കെ. ദിനേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.ബി.ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. റീജിയണ്‍ ചെയര്‍പേര്‍സണ്‍ എന്‍.ആര്‍ പ്രശാന്ത്, ഖാലിദ് സി പാലക്കി, എം.ടി.മാധവന്‍ മാസ്റ്റര്‍, ടി.മുഹമ്മദ് സാലിഹ്, അഷറഫ് കൊളവയല്‍, […]

ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പ്രസിഡണ്ട് കെ.വി.സുരേഷ് ബാബു അധ്യക്ഷനായി. എം.വിജയന്‍ (എം.വി.ഐ) ക്ലാസ്സ് കൈകാര്യം ചെയ്തു. പി.വി.ജയകൃഷ്ണന്‍. ടൈറ്റസ് തോമസ്. കെ.ഗോപി. ശ്രീനിവാസ ഷേണായി. പി.വി.രാജേഷ്, പ്രദീപ് കീനേരി, എം.ശ്രീകണ്ഠന്‍ നായര്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുതിര്‍ന്ന ഡോക്ട്ടര്‍മാരെ ആദരിച്ചു.

ലയണ്‍സ് ക്ലബ്ബ് ഹൊസ്ദുര്‍ഗിന് പുതിയ ഭാരവാഹികള്‍

ലയണ്‍സ് ക്ലബ്ബ് ഹൊസ്ദുര്‍ഗിന് പുതിയ ഭാരവാഹികള്‍

പുതിയ ഭാരവാഹികള്‍: പ്രസിഡണ്ട് ജെ.ദീപക്ക്,  സെക്രട്ടറി കെ.കുഞ്ഞമ്പു, ട്രഷറര്‍ കെ.ശരത്ത് കുമാര്  കാഞ്ഞങ്ങാട്: ലയണ്‍സ് ക്ലബ്ബ് ഹൊസ്ദുര്‍ഗിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കെ.ശ്രീനിവാസ ഷേണായി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജെ.ദീപക്ക് അധ്യക്ഷനായി. ദേവസ്യ ആന്റണി, എച്ച് ജി വിനോദ് കുമാര്‍, സി കുര്യന്‍, മുഹമ്മദ് അഷറഫ് ഹക്കിം, ടൈറ്റസ് തോമസ്, കെ.ഗോപി.കെ.ശരത്ത്കുമാര്‍.അഡ്വ.എം.രമേശ്.പത്മനാഭന്‍. കെ.കുഞ്ഞമ്പു. നാസര്‍ കൊളവയല്‍. എ.വിനോദ്. സ്റ്റീഫന്‍ ജോസഫ്. അഡ്വ.കെ.ടി. ജോസഫ്, മമത പവിത്രന്‍, മുഹമ്മദ് അഷറഫ്, എന്നിവര്‍ സംസാരിച്ചു.

റോയല്‍ ഡക്കറിന് ബേക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉപഹാരം സമര്‍പ്പിച്ചു

റോയല്‍ ഡക്കറിന് ബേക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉപഹാരം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: റോയല്‍ ഡക്കറിന് ബേക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉപഹാരം സമര്‍പ്പിച്ചു. ലയണ്‍സ് ക്ലബ്ബിന്റെ വാര്‍ഷിക സ്ഥാനാരോഹണ ചടങ്ങില്‍ റോയല്‍ ഡക്കറിന് ലഭിച്ച ഉപഹാരം പ്രസിഡണ്ട് ഖാലിദ് പാലക്കിയില്‍ നിന്നും റോയല്‍ ഡക്കര്‍ മാനേജിംഗ് ഡയറക്ടര്‍ എ.കെ അബ്ദുള്ളക്കുട്ടി ഏറ്റുവാങ്ങി.

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന് അംഗീകാരം

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന് അംഗീകാരം

കാസര്‍ക്കോട്: കോഴിക്കോട്, കണ്ണൂര്‍, വയനാട്, മാഹി, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ടില്‍ മികവിനുള്ള അംഗീകരവുമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി. കേവലം പതിനഞ്ച് മാസം മാത്രം പ്രായമായ ക്ലബ്ബ് സംഘടിപ്പിച്ച പട്ടം പറത്തല്‍ മേളക്ക് 2016-17 വര്‍ഷത്തെ ഏറ്റവും മികച്ച പൊതു ജനസമ്പര്‍ക്ക പരിപാടിയുള്‍പ്പെടെ ഒമ്പതോളം അവാര്‍ഡുകള്‍ കരസ്ഥമാക്കി. അജാനൂര്‍ ഗവ: എല്‍പി സ്‌കൂളില്‍ നിര്‍മ്മിച്ച പതിനാല് ബ്ലോക്ക് ശൗചാലയവും, വിവിധ സ്ഥലങ്ങളില്‍ നടപ്പിലാക്കിയ വൃക്ഷത്തൈ നടല്‍ പരിപാടിയും മികച്ച […]

ലയണ്‍സ് ക്ലബ്ബ് നൂറാം സ്ഥാപക ദിനവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

ലയണ്‍സ് ക്ലബ്ബ് നൂറാം സ്ഥാപക ദിനവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ നൂറാം സ്ഥാപക ദിനവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. അജാനൂര്‍ തെക്കേപ്പുറം ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ഹാളില്‍ നടന്ന പരിപാടി ഖാലിദ് സി പാലക്കിയുടെ അധ്യക്ഷതയില്‍ ലയണ്‍സ് സോണ്‍ ചെയര്‍പെഴ്‌സന്‍ കെ എ രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഹംസ പാലക്കി മുഖ്യപ്രഭാഷണം നടത്തി. എന്‍ ആര്‍ പ്രശാന്ത്, ഹമീദ് ചേരക്കാടത്ത്, എ ഹമീദ് ഹാജി, എം എം അഷറഫ്, കെ വി സുരേഷ് ബാബു, വണ്‍ ഫോര്‍ […]

ആകാശ കാഴ്ചയില്‍ നിറങ്ങള്‍ ചാലിച്ച് മലബാര്‍ കൈറ്റ് ഫെസ്റ്റ ഇന്ന് സമാപിക്കും

ആകാശ കാഴ്ചയില്‍ നിറങ്ങള്‍ ചാലിച്ച് മലബാര്‍ കൈറ്റ് ഫെസ്റ്റ ഇന്ന് സമാപിക്കും

കാസര്‍കോട്: പതിനായിരങ്ങള്‍ക്ക് ആനന്ദം പകര്‍ന്ന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്നു വരുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മേള ഇന്ന് സമാപിക്കും. ശനിയാഴ്ച രാവിലെ മുതല്‍ ഇന്ത്യാ സ്‌പോട്ടിന്റെയും ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നടന്ന ബീച്ച് അഡ്വെഞ്ചര്‍ മത്സരം കാണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുകയായിരുന്നു. കാണികള്‍ക്ക് വിസ്മയം പകര്‍ന്ന് ബേക്കലിന്റെ മാനത്ത് നിരവധി വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള നിരവധി പട്ടങ്ങളാണ് പാറി പറക്കുന്നത്. വിദേശ രാജ്യങ്ങളിലെ പട്ടം പറത്തല്‍ വിദഗ്ധര്‍ അടക്കം നിരവധി ടീമുകളാണ് പട്ടം പറത്താന്‍ ബേക്കലില്‍ […]

മാനവും മനസ്സും നിറഞ്ഞ് ബേക്കലിന്റെ തീരം

മാനവും മനസ്സും നിറഞ്ഞ് ബേക്കലിന്റെ തീരം

കാസര്‍കോട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയായ മലബാര്‍ കൈറ്റ് ഫെസ്റ്റിന് ആവേശോജ്ജ്വല തുടക്കം. കൊച്ചിയിലെ കൈറ്റ് ലൈഫ് ഫൗണ്ടേഷന്റെ മഹാബലി പട്ടവും വൈബ്രന്റ് കൈറ്റ് ക്ലബ്ബ് ഗുജറാത്തിന്റെ ഗജവീരനും വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്റെ കഥകളിയും ടൈഗര്‍ കൈറ്റും ഇന്തോനേഷ്യയില്‍ നിന്നുള്ള ബട്ടര്‍ഫ്ലൈയും ബേക്കലിന്റെ വാനില്‍ മൂന്ന് ദിവസങ്ങളിലായി പാറിപ്പറക്കും. കൈറ്റ് ഫെസ്റ്റ് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ഐ എ എസ് ഉദ്ഘാടനം ചെയ്തു. […]