സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനം: യെസ് ബാങ്കുമായി കെഎസ്യുഎം ധാരണാപത്രം ഒപ്പുവച്ചു

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനം: യെസ് ബാങ്കുമായി കെഎസ്യുഎം ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായമുള്‍പ്പെടെയുള്ള കോര്‍പറേറ്റ്-വാണിജ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിലേയ്ക്കുള്ള സുപ്രധാന ചുവടുവയ്‌പെന്ന നിലയില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) യെസ് ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥും യെസ് ബാങ്ക് ട്രാന്‍സാക്ഷന്‍ ബാങ്കിംഗ് വൈസ് പ്രസിഡന്റ് സനില്‍ ചൊറിഞ്ചത്തുമാണ് രണ്ടുവര്‍ഷത്തെ കാലാവധിയുള്ള ധാരണാപത്രം ഒപ്പുവച്ചത്. ഇതനുസരിച്ച് കെഎസ്യുഎമ്മിലെ എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മിനിമം ബാലന്‍സ് വ്യവസ്ഥയില്ലാതെ ഒരു വര്‍ഷത്തേയ്ക്ക് കറന്റ് അക്കൗണ്ട് നല്‍കും. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനകാലാവധിയുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പകളടക്കമുള്ള ധനകാര്യസേവനങ്ങളും ബാങ്ക് ലഭ്യമാക്കും. സ്റ്റാര്‍ട്ടപ് […]

വനിതാ കൂട്ടായ്മയുടെ മണ്‍പാത്ര നിര്‍മാണത്തിനുവേണം കൈത്താങ്ങ്

വനിതാ കൂട്ടായ്മയുടെ മണ്‍പാത്ര നിര്‍മാണത്തിനുവേണം കൈത്താങ്ങ്

നീലേശ്വരം: എരിക്കുളത്തെ മണ്‍പാത്ര നിര്‍മാണത്തൊഴിലാളി വനിതാ കൂട്ടായ്മയുടെ നിലനില്‍പ്പ് ഭീഷണിയില്‍. 20 സ്ത്രീ തൊഴിലാളികള്‍ തുടങ്ങിയ ജില്ലയിലെ ഏക വനിതാ മണ്‍പാത്ര നിര്‍മാണ സംരംഭമാണ് നിലനില്‍പ്പിനായി പാടുപെടുന്നത്. ബാങ്ക് വായ്പയെടുത്താണ് ഇവര്‍ പോട്ടറി സെന്റര്‍ ആരംഭിച്ചത്. സ്വന്തമായി ഭൂമി ഇല്ലാത്തതാണ് ഇവര്‍ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. നിലവില്‍ സര്‍ക്കാര്‍സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് പോട്ടറി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിട നികുതിയും അടയ്ക്കുന്നുണ്ട്. ഈ ഭൂമി സര്‍ക്കാര്‍ പതിച്ചുനല്‍കിയാല്‍ മാത്രമേ ഇതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മൂലധനം കണ്ടെത്താന്‍ […]

കടബാധ്യത സാധാരണക്കാരുടെ ‘യാത്രാവിമാനം’ എയര്‍ ബര്‍ലിന്‍ സര്‍വീസ് നിര്‍ത്തി

കടബാധ്യത സാധാരണക്കാരുടെ ‘യാത്രാവിമാനം’ എയര്‍ ബര്‍ലിന്‍ സര്‍വീസ് നിര്‍ത്തി

ബര്‍ലിന്‍: നാല്‍പതു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ജര്‍മ്മനിയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനി സര്‍വീസ് നിര്‍ത്തി. കടബാധ്യത മൂലം മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ‘എയര്‍ ബര്‍ലിന്‍’ എന്ന കമ്പനിയാണ് സര്‍വീസ് നിര്‍ത്തിയത്. എണ്ണായിരത്തിലധികം ജോലിക്കാര്‍ കമ്പനിക്കുണ്ട്. 3000 ജോലിക്കാര്‍ക്കു തൊഴില്‍ നല്‍കികൊണ്ട് എയര്‍ ബര്‍ലിന്റെ 140 വിമാനങ്ങളില്‍ 81 എണ്ണം ‘ലുഫ്താന്‍സാ’ സ്വന്തമാക്കി. സാധാരണക്കാരുടെ ‘യാത്രാവിമാനം’ എന്ന ബഹുമതിയുള്ള ‘എയര്‍ ബര്‍ലിന്‍’ ജര്‍മ്മന്‍ സര്‍ക്കാര്‍ നല്‍കിയ ഇടക്കാല ആശ്വാസംകൊണ്ടാണ് ഇത്രയും കാലം നിലനിന്നത്. 1978ലാണ് കമ്പനി നിലവില്‍ […]

ജപ്തി ഭീഷണി; തലസ്ഥാനത്ത് അമ്മയും മകനും ജീവനൊടുക്കി

ജപ്തി ഭീഷണി; തലസ്ഥാനത്ത് അമ്മയും മകനും ജീവനൊടുക്കി

ജപ്തി ഭീഷണി ഭയന്ന് അമ്മയും മകനും ജീവനൊടുക്കി. വെള്ളറട ചൂണ്ടിക്കല്‍ ആര്യപള്ളി വേങ്ങലി വിളവീട്ടില്‍ പരേതനായ മുത്തുസ്വാമിയുടെ ഭാര്യ മേരി (68), മൂത്തമകന്‍ ജോണ്‍ (42) എന്നിവരാണ് മരിച്ചത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാരാണ് വെള്ളറട പൊലീസില്‍ വിവരമറിയിച്ചത്. വെള്ളറട എസ്.ഐ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. വീടിന്റെ വാതില്‍ അകത്തു നിന്ന് പൂട്ടിയ […]

തട്ട് കടയില്‍ ദോശ ചുടുന്നത് മലയാളികളുടെ ഇഷ്ട നടി

തട്ട് കടയില്‍ ദോശ ചുടുന്നത് മലയാളികളുടെ ഇഷ്ട നടി

കവിത ലക്ഷ്മി എന്ന് കേട്ടാല്‍ മലയാളികള്‍ക്ക് അത്ര പരിചയം കാണില്ല. എന്നാല്‍ സ്ത്രീധനം എന്ന സീരിയലിലെ ചാള മേരിയുടെ മരുമകള്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് കൂടുതല്‍ വ്യക്തമാവും. ഇപ്പോള്‍ പ്രൈം ടൈം സീരിയലില്‍ പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന നടി തട്ട് കടയില്‍ ദോശ ചുടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ രംഗ പ്രവേശം ചെയ്ത കവിത ലക്ഷ്മി സീരിയല്‍ രംഗത്തെ സജീവ സാന്നിദ്യം ആണ്. സമൂഹ മാധ്യമങ്ങളില്‍ പരന്നിരിക്കുന്ന […]

8,167 കോടിരൂപയുടെ കാര്‍ഷിക വായ്പ എഴുതി തള്ളാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

8,167 കോടിരൂപയുടെ കാര്‍ഷിക വായ്പ എഴുതി തള്ളാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബംഗളുരു: ചെറുകിട കാര്‍ഷീക കടങ്ങള്‍ എഴുതിതള്ളാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനിച്ചു. 8,167 കോടിരൂപയുടെ കാര്‍ഷിക വായ്പയാണ് എഴുതിത്തള്ളുക. സര്‍ക്കാരിന്റെ ഈ തീരുമാനം 22 ലക്ഷം കര്‍ഷകര്‍ക്ക്് പ്രയോജനം ചെയ്യും. സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.2017 ജൂണ്‍ 20 വരെ അനുവദിച്ച 50,000 രൂപവരയെുള്ള കടങ്ങളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സമാനമായ രീതിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമെടുത്തിരുന്നു. […]

വാഹന ലോണ്‍ ക്ലോസ് ചെയ്യുമ്പോള്‍ ഓര്‍ക്കാന്‍ ഇത്തിരി കാര്യങ്ങള്‍

വാഹന ലോണ്‍ ക്ലോസ് ചെയ്യുമ്പോള്‍ ഓര്‍ക്കാന്‍ ഇത്തിരി കാര്യങ്ങള്‍

ലോണ്‍ എടുത്ത് വാഹനം വാങ്ങുന്നവരാണ് ഭൂരിഭാഗം ആളുകളും മാസാമാസം കൃത്യമായി ഇഎംഐ അടച്ചു തീര്‍ത്താന്‍ ബാധ്യത കഴിഞ്ഞു എന്നാണ് മിക്കവരും വിചാരിക്കാറ്. ലോണ്‍ ക്ലോസ് ചെയ്തു കഴിഞ്ഞാലും നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ ചിലപ്പോള്‍ അത് പലര്‍ക്കും അറിയില്ല. ലോണ്‍ അടച്ചു തീര്‍ത്താലും വാഹനത്തിന്റെ ഹൈപ്പോത്തെറ്റിക്കല്‍ ഉടമ ലോണ്‍ തരുന്ന ബാങ്ക് തന്നെയായിരിക്കും, ആര്‍സി ബുക്കില്‍ അത് മാറ്റിയാല്‍ മാത്രമേ വാഹനം പൂര്‍ണ്ണമായും നമ്മുടെ സ്വന്തമാകൂ. വാഹനത്തിന്റെ ലോണ്‍ ക്ലോസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. · […]

കിട്ടാക്കടങ്ങളില്‍ പിടിമുറുക്കി ബാങ്കുകള്‍; ഇന്ത്യയില്‍ വിറ്റൊഴിക്കല്‍ മാമാങ്കം

കിട്ടാക്കടങ്ങളില്‍ പിടിമുറുക്കി ബാങ്കുകള്‍; ഇന്ത്യയില്‍ വിറ്റൊഴിക്കല്‍ മാമാങ്കം

ഇന്ത്യയിലെ ഏറ്റവും വലിയ വില്പനമേളയ്ക്കാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. സര്‍ക്കാരിന്റെ വിറ്റൊഴിക്കല്‍ വില്പനയേക്കാള്‍ വലുത്. ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങളാണ് ഇന്ത്യന്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകളില്‍ കെട്ടിക്കിടക്കുന്നത്. അതെല്ലാം ഒന്നു വൃത്തിയാക്കിയെടുക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തില്‍ നിന്നുമാണ് ഈ ഒരുനീക്കം ഉണ്ടായിട്ടുള്ളത്. ലോണ്‍ എടുത്തിട്ടുള്ള കമ്ബനികളില്‍ നിന്നും തുക തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഫലമാണ് എല്ലായിടത്തും ‘വില്പനയ്ക്ക്’ എന്ന ടാഗുകള്‍ നിറഞ്ഞിരിക്കുന്നത്. വിമാനത്താവളങ്ങള്‍, റോഡുകള്‍, തുറമുഖങ്ങള്‍, സിമന്റ് യൂണിറ്റുകള്‍, റിഫൈനറികള്‍, […]

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് ഉപഭോക്താവായ ഡോക്ടറെ ബലിയാടക്കുന്നതായി പരാതി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് ഉപഭോക്താവായ ഡോക്ടറെ ബലിയാടക്കുന്നതായി പരാതി

കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് ഉപഭോക്താവായ ഡോക്ടറെ ബലിയാടക്കുന്നതായി പരാതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ പാലാ ശാഖയില്‍നിന്നും വായ്പ എടുത്ത തന്നെ ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാന്‍ ജപ്തി നോട്ടീസും അക്കൗണ്ട് മരവിപ്പിക്കലും അടക്കം നടത്തി പീഢിപ്പിക്കുകയാണെന്ന് പാലാ മൂന്നാനി കരുണാ ആയുര്‍വേദാശുപത്രി ഡയറക്ടര്‍ ഡോ. സതീഷ്ബാബു പി.ജി. പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബാങ്കിന്റെ നടപടിക്കെതിരെ ബാങ്കിംഗ് ഓംബുഡ്സ്മാനു പരാതി നല്‍കിയതായും സതീഷ്ബാബു പറഞ്ഞു. പാലാ എസ്.ബി.ഐ. ശാഖയില്‍നിന്നും ആയുര്‍വേദ ആശുപത്രിക്കായി ഡോക്ടര്‍ പ്ലസ് […]

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ധനസഹായ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ധനസഹായ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള ധനസഹായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉടനെ നടപ്പാക്കും. ഒരുകുടുംബത്തിന് പരമാവധി ഒരുലക്ഷം രൂപയാണ് അനുവദിക്കുക. ഈടൊന്നും കൂടാതെ കുറഞ്ഞ പലിശയില്‍ സബ്‌സിഡി നിരക്കിലാണ് ലോണ്‍ അനുവദിക്കുക. വായ്പ നല്‍കുന്നതിനായി പ്രതിവര്‍ഷം 60,000 കോടി രൂപയാണ് നീക്കിവെയ്ക്കുക. കനത്ത പലിശ ഈടാക്കുന്ന വട്ടിപ്പലിശക്കാര്‍, മൈക്രോ ഫിനാന്‍സ് കമ്ബനികള്‍ എന്നിവരില്‍നിന്ന് ഗ്രാമീണ ജനതയെ രക്ഷിക്കുകയാണ് ഇതു വഴി ലക്ഷ്യമിടുന്നത്. 8.5 കോടി പാവപ്പെട്ട കുടുംബങ്ങളാണ് രാജ്യത്തുള്ളതെന്ന് സോഷ്യ ഇക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസില്‍ വ്യക്തമായിരുന്നു.