മോഹന്‍ലാല്‍ ചിത്രം ബിലാത്തിക്കഥയുടെ ഷൂട്ടിംങ് മെയ് 10 ന് ലണ്ടനില്‍ തുടങ്ങും

മോഹന്‍ലാല്‍ ചിത്രം ബിലാത്തിക്കഥയുടെ ഷൂട്ടിംങ് മെയ് 10 ന് ലണ്ടനില്‍ തുടങ്ങും

മോഹന്‍ലാല്‍ നായകനായെത്തുന്ന ബിലാത്തിക്കഥയുടെ ചിത്രീകരണം മെയ് 10 ന് ലണ്ടനില്‍ തുടങ്ങും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി 45 ദിവസത്തെഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ലില്ലിപാഡ്മോഷന്‍ പിക്ചേഴ്സ് (യു.കെ) ലിമിറ്റഡിന്റെയും വര്‍ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍.പി, എം.കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സേതുവിന്റേ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും അനുസിതാരയും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ജ്യുവല്‍മേരി, കനിഹ, ഷാലിന്‍സോയ എന്നിവര്‍ക്കൊപ്പം സംവിധായകരായ ശ്യാം […]

ഓറഞ്ച് മഞ്ഞുമല ; അത്ഭുത പ്രതിഭാസത്തിനു പിന്നിലെ രഹസ്യവുമായി മെറ്റീരിയോളജിസ്റ്റുകള്‍

ഓറഞ്ച് മഞ്ഞുമല ; അത്ഭുത പ്രതിഭാസത്തിനു പിന്നിലെ രഹസ്യവുമായി മെറ്റീരിയോളജിസ്റ്റുകള്‍

ലണ്ടന്‍: യൂറോപ്പിലെ ഓറഞ്ച് നിറത്തിലുള്ള മഞ്ഞുമലനിരകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഭാസത്തെ കുറിച്ച് ചര്‍ച്ചയും ഉണ്ടായി. നിരവധി പേരാണ് ഈ പ്രതിഭാസം കാണുവാന്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. മഞ്ഞിന്റെ ഈ നിറംമാറ്റത്തിന് പിന്നിലെ രഹസ്യം സഹാറ മരുഭൂമിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സഹാറ മരുഭൂമിയിലെ പൊടിമണ്ണ് അന്തരീക്ഷത്തില്‍ കലര്‍ന്ന് കാറ്റിലൂടെ മഞ്ഞിനും മഴയ്ക്കും ഒപ്പം പെയ്യുന്നതാണ് നിറവ്യത്യാസത്തിന് കാരണമായതെന്നാണ് മെറ്റീരിയോളജിസ്റ്റുകള്‍ കണ്ടെത്തിയത്. അഞ്ച് വര്‍ഷം കൂടുമ്‌ബോള്‍ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും എന്നാല്‍ ഇത്തവണ മണലിന്റെ സാന്ദ്രത […]

ഒരാഴ്ചക്കുള്ളില്‍ ചൈനീസ് ബഹിരാകാശനിലയം തകര്‍ന്ന് വീഴും; കേരളവും ഭയപ്പെടണം

ഒരാഴ്ചക്കുള്ളില്‍ ചൈനീസ് ബഹിരാകാശനിലയം തകര്‍ന്ന് വീഴും; കേരളവും ഭയപ്പെടണം

ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം. യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയുടെ തിയോങ്‌ഗോങ്ങ് 1 ബഹിരാകാശ സ്റ്റേഷനാണ് നിയന്ത്രണം വിട്ടത്. 8.5 ടണ്‍ ഭാരമുള്ള നിലയം അടുത്ത വര്‍ഷം ജനുവരി, മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ഇഎസ്എ മുന്നറിയിപ്പു നല്‍കുന്നത്. 12 മീറ്ററാണ് നിലയത്തിന്റെ നീളം. ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചല്‍സ്, മീയാമി, മാഡ്രിഡ്, ലണ്ടന്‍, റോം, പാരീസ്, മുംബൈ, ബീജിംഗ്, ടോക്കിയോ എന്നിവയുടെ പരിസരങ്ങളില്‍ നിലയം പതിക്കാനാണ് […]

ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം റാഫേല്‍ നദാലിന്

ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം റാഫേല്‍ നദാലിന്

ലണ്ടന്‍: അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷണല്‍സിന്റെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം സ്പാനിഷ് താരം റാഫേല്‍ നദാല്‍ സ്വന്തമാക്കി. ബ്രിട്ടന്റെ ആന്‍ഡി മുറെയെ മറികടന്നാണ് മുപ്പത്തിയൊന്നുകാരനായ നദാല്‍ ഈ നേട്ടം കൈവരിച്ചത്. എടിപി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. രണ്ടു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ അടക്കം ആറു കിരീടങ്ങള്‍ ഈ സീസണില്‍ നദാല്‍ സ്വന്തമാക്കി.

ഐന്‍സ്റ്റീനിനേയും കടത്തിവെട്ടി ഒരു ബാലന്‍

ഐന്‍സ്റ്റീനിനേയും കടത്തിവെട്ടി ഒരു ബാലന്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ 11കാരന് ശാസ്ത്രജ്ഞന്‍മാരായ ആല്‍ബര്‍ട്ട് എന്‍സ്റ്റീനെക്കാളും സ്റ്റീഫന്‍ ഹോക്കിംഗ്‌സിനേക്കാളും ഉയര്‍ന്ന ഐ.ക്യു. ബ്രിട്ടനില്‍ നടന്ന മെന്‍സ ഐ.ക്യു പരിശോധനയിലാണ് തെക്കന്‍ ഇംഗ്ലണ്ടിലെ റീഡിങ്‌സില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ അര്‍ണവ് ശര്‍മ ഐന്‍സ്റ്റീനെക്കാളും ഹോക്കിംഗ്‌സിനേക്കാളും ഉയര്‍ന്ന ഐ.ക്യു നിലവാരം പുലര്‍ത്തിയത്. ഐന്‍സ്റ്റീനും ഹോക്കിംഗ്‌സിനും ഐ.ക്യു പോയിന്റ് 160 ആണ്. എന്നാല്‍ അര്‍ണവ് അവരേക്കാള്‍ രണ്ടു പോയിന്റ് കൂടി 162 പോയിന്റാണ് സ്‌കോര്‍ ചെയ്തത്. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പരിശോധന. കടുകട്ടി പരീക്ഷകളില്‍ പോലും തയാറെടുപ്പുകളൊന്നുമില്ലാതെ തന്നെ അര്‍ണവ് […]

ലോകാവസാനം കെട്ടുകഥയല്ല, ഉടന്‍ സംഭവിക്കും: ഞെട്ടിക്കുന്ന കണ്ടുപിടിത്തവുമായി ശാസ്ത്രലോകം

ലോകാവസാനം കെട്ടുകഥയല്ല, ഉടന്‍ സംഭവിക്കും: ഞെട്ടിക്കുന്ന കണ്ടുപിടിത്തവുമായി ശാസ്ത്രലോകം

ലണ്ടന്‍ :ലോകാവസാനം തീര്‍ച്ചയായും ഉണ്ടാവും!..ഞെട്ടിക്കുന്ന വെളിപ്പെടുത്തലയുമായി ശാസ്ത്രഞ്ജന്‍. മനുഷ്യന്‍ രക്ഷപെടാന്‍ ചൊവ്വയില്‍ വാസസ്ഥലം കണ്ടെത്തണം എന്നും ആവശ്യം. ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ സിഇഒയുടെ പുതിയ കണ്ടെത്തല്‍ ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകം വൈകാതെ അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിന് മുമ്പ് നാം ചൊവ്വയില്‍ കോളനി സ്ഥാപിക്കണം. ചൊവ്വ ഒരു പട്ടണം തന്നെയാക്കി രൂപപ്പെടുത്തണം. അങ്ങനെ ഭൂമിയില്‍ ലോകാവസാനം വന്നാലും രക്ഷപെടാം. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കമ്പനിയുടെ […]

പ്രകൃതിയോടിണങ്ങി ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഗൂഗിള്‍ ആസ്ഥാനം

പ്രകൃതിയോടിണങ്ങി ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഗൂഗിള്‍ ആസ്ഥാനം

ഒഴുകുന്ന നീരുറവ, ചെറിയ ആമ്പല്‍ കുളങ്ങള്‍, ഒട്ടനേകം ഫലവൃക്ഷങ്ങളും ചെടികളും. 5 ഏക്കര്‍ ഭൂമിയിലെ കാനന സൗന്ദര്യത്തെ കുറിച്ചല്ല ഇവിടെ പറയുന്നത്. പകരം ഗൂഗിളിന്റെ ലണ്ടനിലെ പുതിയ ആസ്ഥാനമാണ് പ്രകൃതിയോടിണങ്ങി ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മാണത്തിനൊരുങ്ങുന്നത്. നാല് നില കെട്ടിടത്തിന്റെ മട്ടുപാവിലാണ് മരങ്ങളും കുളങ്ങളും തെളിനീരുറവകളും ഒരുക്കിയിരിക്കുന്നത്. കെട്ടിട്ടിന്റെ അവസാന പ്ലാനാണ് പുറത്ത് വന്നിരിക്കുന്നത്. 4000 ജീവനക്കാര്‍ക്ക് ഒരുമിച്ചിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഉള്‍ക്കൊള്ളുന്നതാണ് ലണ്ടനിലെ ഗൂഗിള്‍ ആസ്ഥാനം. 25 മീറ്റര്‍ നീളമുള്ള സ്വിമ്മിങ് പൂള്‍, മസ്സാജ് മുറികള്‍, സ്റ്റുഡിയോകള്‍, […]

സുരേഷ് ഗോപി കൊതിപ്പിച്ചു; കേരളത്തെ അടുത്തറിയുവാന്‍ എലിസബത്ത് രാജ്ഞി വരുന്നു

സുരേഷ് ഗോപി കൊതിപ്പിച്ചു; കേരളത്തെ അടുത്തറിയുവാന്‍ എലിസബത്ത് രാജ്ഞി വരുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ഭരണാധികാരിയായ എലിസബത്ത് രാജ്ഞി കേരളം സന്ദര്‍ശിക്കുന്നു. ഇതാദ്യമായാണ് ക്വീന്‍ എലിസബത്ത് കേരളത്തിലെത്തുന്നത്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയാണ് എലിസബത്ത് രാജ്ഞിയുടെ മനസില്‍ കേരളത്തെ കുറിച്ചുള്ള ചിന്തകള്‍ക്ക് വഴിമരുന്നിട്ടത്. ഇന്ത്യയുടെ സാംസ്‌കാരിക വാര്‍ഷികാചരണത്തിന്റെ ഭാഗമായി അടുത്തിടെ ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സംഘത്തില്‍ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. അന്ന് കാവി നിറമുള്ള കോട്ടണിഞ്ഞ് എത്തിയ സുരേഷ് ഗോപി രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താങ്കളുടെ കോട്ട് നന്നായിരിക്കുന്നുവെന്നായിരുന്നുവെന്ന രാജ്ഞിയുടെ കമന്റ് ഏറെ […]

ബ്രിട്ടിഷ് പാര്‍ലമെന്റ് ഭീകരാക്രമണം: ഏഷ്യന്‍ വംശജനാണ് അക്രമിയെന്ന് സൂചന

ബ്രിട്ടിഷ് പാര്‍ലമെന്റ് ഭീകരാക്രമണം: ഏഷ്യന്‍ വംശജനാണ് അക്രമിയെന്ന് സൂചന

ലണ്ടന്‍: ബ്രിട്ടനെ നടുക്കി പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകുന്നേരം വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തിയതെന്നു കരുതുന്ന കാര്‍ ഇടിച്ചു പരിക്കേറ്റ മൂന്നു വഴിയാത്രികരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. പൊലീസ് വെടിവച്ചുവീഴ്ത്തിയ അക്രമി കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലാണ് മരിച്ചത്. അതേസമയം, അക്രമി ഏഷ്യന്‍ വംശജനാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഇസ്!ലാമിക് ഭീകരവാദ’വുമായി ബന്ധപ്പെട്ടവരാണ് സംഭവത്തിന് പിന്നിലെന്നാണ് […]