അര്‍പ്പിതയുടെ അര്‍പ്പണബോധം

അര്‍പ്പിതയുടെ അര്‍പ്പണബോധം

നീലേശ്വരം: പട്ടേനയിലെ മുതിരക്കാല്‍ വീട്ടില്‍ സുലതയുടെയും കേശവന്റെയും മകളായ ഒന്‍പതു വയസ്സുകാരി അര്‍പ്പിത നാടിന്റെ അഭിമാനമായി. വണ്ണാത്തിക്കുളത്തിന് സമീപം വെച്ച് പണവും ആധാറടക്കം അനേകം രേഖകളുമടങ്ങിയ കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥനായ പുതുക്കളത്ത് ബാബുവിനെ അന്വേഷിച്ച് കണ്ടെത്തി കൊച്ചു മിടുക്കി തിരിച്ചേല്‍പ്പിച്ചു. നാട്ടിലെ യുവാക്കള്‍ ഒത്ത് ചേര്‍ന്ന് കുട്ടിയെ വീട്ടില്‍ച്ചെന്ന് മധുര പലഹാരം നല്‍കിയും മൊമെന്റോ നല്‍കിയും അനുമോദിച്ചു. വീട്ടില്‍ എത്തിച്ചേര്‍ന്ന യുവാക്കള്‍ അനുമോദന യോഗം ചേര്‍ന്നു. കല്യാണി സ്‌കൂള്‍ ഓഫ് മ്യൂസിക് രൂപകല്‍പന ചെയ്ത മൊമെന്റോ ടി. […]