ഇത് ബാംഗ്ലൂരില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് ഒരിന്ത്യക്കാരന്‍

ഇത് ബാംഗ്ലൂരില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് ഒരിന്ത്യക്കാരന്‍

ബംഗളൂരു: ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് വിമാനത്തില്‍ പോകാം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വേണ്ടി വന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ അങ്ങ് ഓട്ടോ പിടിച്ച് ലണ്ടനില്‍ എത്തും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഇന്ത്യന്‍ എഞ്ചിനീയര്‍. നവീന്‍ റബേലി എന്ന യുവ എഞ്ചിനീയര്‍ ആണ് സാഹസികതയും കൌതുകവും ഉണര്‍ത്തുന്ന ഈ യാത്ര നടത്തി വിജയിച്ചിരിക്കുന്നത്. ബിബിസി പോലുള്ള പ്രമുഖ ചാനലുകള്‍ എല്ലാം തന്നെ നവീനിന്റെ ഈ യാത്ര വലിയ വാര്‍ത്തയായി കൊടുത്തിരിക്കുകയാണ്. ബാംഗ്ലൂരില്‍ നിന്ന് തുടങ്ങിയ യാത്ര പൂര്‍ത്തീകരിക്കാന്‍ 7മാസവും […]

സ്ത്രീകള്‍ പുരുഷന്‍മാരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ എന്ത്?

സ്ത്രീകള്‍ പുരുഷന്‍മാരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ എന്ത്?

പുരുഷന്‍മാര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ബലാത്സംഗം എന്നു വിളിക്കും. എന്നാല്‍ സ്ത്രീകള്‍ ബലമായി പുരുഷന്‍മാരെ ലൈംഗികമായി പീഡിപ്പിച്ചാലോ? അടുത്ത കാലത്തായി ഇത്തരം വാര്‍ത്തകള്‍ കൂടുതലായി കേള്‍ക്കുന്നു. സ്ത്രീകള്‍ പുരുഷന്‍മാരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ എന്താണ്? ഈ വിഷയത്തെക്കുറിച്ച് ലണ്ടനില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്. ലണ്ടനിലെ ലങ്കാസ്റ്റര്‍ സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പുരുഷന്‍മാരെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി സ്ത്രീകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് പഠനവിധേയമാക്കിയത്. ബ്ലാക്ക്മെയില്‍, ഭീഷണി, കള്ളം, അപമാനിക്കല്‍ ഇങ്ങനെ പലതരത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചാണ് പുരുഷന്‍മാരെ […]

ഫുട്‌ബോള്‍ താരം റോമേലു ലുക്കാക്കു അറസ്റ്റില്‍

ഫുട്‌ബോള്‍ താരം റോമേലു ലുക്കാക്കു അറസ്റ്റില്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ താരം റോമേലു ലുക്കാക്കു അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച ലോസ് എഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സില്‍ നടത്തിയ സംഗീത പരിപാടിക്കിടെ ബഹളം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് അഞ്ച് തവണ ലുക്കാക്കുവിനെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ ഫുട്‌ബോള്‍ താരം തയാറാകാന്നിരുന്നതോടെയാണ് അറസ്റ്റിന് കളമൊരുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ രണ്ടിന് ലോസ് ഏഞ്ചല്‍സിലെ കോടതിയില്‍ ഹാജരാകാനും ലുക്കാക്കുവിന് നിര്‍ദേശമുണ്ട്.

പൊള്ളലേറ്റുള്ള മരണത്തിന് സ്‌കിന്‍ ക്രീമുകള്‍ കാരണമാകുന്നുവെന്ന് പഠനം

പൊള്ളലേറ്റുള്ള മരണത്തിന് സ്‌കിന്‍ ക്രീമുകള്‍ കാരണമാകുന്നുവെന്ന് പഠനം

ലണ്ടന്‍: പൊള്ളലേറ്റുള്ള മരണത്തിന് സ്‌കിന്‍ ക്രീമുകള്‍ കാരണമാകുന്നുവെന്ന് പഠനം. ലണ്ടനിലെ അഗ്‌നിശമനസേനയാണഅ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ 15ലേറെ ആളുകള്‍ മരിച്ചിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച് കിടന്നുറങ്ങുമ്‌ബോള്‍ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും അതു പുരണ്ടു പെട്ടെന്നു തീപടരാന്‍ സാധ്യതയുള്ളതായി മാറുന്നുവെന്നാണ് അഗ്‌നിശമന സേന ചൂണ്ടിക്കാണിക്കുന്നത്. ഉയര്‍ന്ന താപനിലയില്‍ കഴുകിയാലും ഇത്തരം ഘടകങ്ങള്‍ തുണികളില്‍നിന്നു പോകില്ല. ഒടുവില്‍ ഒരു സിഗരറ്റ് വീണാല്‍ പോലും പെട്ടെന്നു തീയാളിപ്പിടിക്കാന്‍ ഇതു കാരണമാകുമെന്നും ഫയര്‍ […]