സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2016 -17ലെ ആരോഗ്യ കേരളം പുരസ്‌കാരങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനവും കാസര്‍കോട് ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഒന്നാം സ്ഥാനത്തിന് പത്തു ലക്ഷവും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനം. നഗരസഭകളില്‍ ചാലക്കുടിക്ക് ഒന്നാം സമ്മാനവും (പത്തു ലക്ഷം), ഹരിപ്പാടിന് രണ്ടാം സമ്മാനവും (അഞ്ച് ലക്ഷം), വളാഞ്ചേരിക്ക് മൂന്നാം സമ്മാനവും (മൂന്നു ലക്ഷം) […]

ഡെങ്കിപ്പനി പ്രതിരോധ സംഗമം സംഘടിപ്പിച്ചു

ഡെങ്കിപ്പനി പ്രതിരോധ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: സാംക്രമിക രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മടിക്കൈ അമ്പലത്തുകര ആശ്രയ പുരുഷ സ്വയം സഹായ സംഘത്തിന്റെയും മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ഡെങ്കിപ്പനിയെ പ്രതിരോധിക്കാം ഒറ്റക്കെട്ടായ്’ എന്ന സന്ദേശവുമായി ഡെങ്കിപ്പനി പ്രതിരോധ സംഗമം സംഘടിപ്പിച്ചു. അമ്പലത്തുകരയില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ ഉദ്ഘാടനം ചെയ്തു. എ.മാലിങ്കന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.ഇന്ദിര മുഖ്യാതിഥിയായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എ.ശ്രീകുമാര്‍ […]

ഡെങ്കിപ്പനി: മടിക്കൈയില്‍ സംയോജിത കര്‍മ്മ പദ്ധതിക്ക് തുടക്കമായി

ഡെങ്കിപ്പനി: മടിക്കൈയില്‍ സംയോജിത കര്‍മ്മ പദ്ധതിക്ക് തുടക്കമായി

മടിക്കൈ: ഡെങ്കിപ്പനി പ്രതിരോധ പരിപാടിയുടെ ഭാഗമായി മടിക്കൈ ഗ്രാമപഞ്ചായത്തില്‍ വിവിധ വകുപ്പുകളേയും സംഘടനകളേയും കൂട്ടിയിണക്കിയുള്ള സംയോജിത രോഗ നിയന്ത്രണ കര്‍മ്മ പരിപാടിക്ക് തുടക്കമായി. ‘പകര്‍ച്ചവ്യാധി നിയന്ത്രണം ജനകീയ കൂട്ടായ്മയിലൂടെ’ എന്ന സന്ദേശവുമായാണ് പരിപാടി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഉറവിട നശീകരണം, കൊതുക് സാന്ദ്രതാ സര്‍വേ, പൊതുസ്ഥല ശുചീകരണം, സ്ഥാപന ശുചീകരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, കവുങ്ങ്, റബ്ബര്‍ തോട്ടങ്ങളിലെ കൊതുക് കൂത്താടി നശീകരണം, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ […]

കളികളിലൂടെ കാര്യം പറഞ്ഞ് മടിക്കൈ പഞ്ചായത്തില്‍ ജാഗ്രതോല്‍സവം

കളികളിലൂടെ കാര്യം പറഞ്ഞ് മടിക്കൈ പഞ്ചായത്തില്‍ ജാഗ്രതോല്‍സവം

കാഞ്ഞങ്ങാട്: കമ്പ്യൂട്ടര്‍ ഗെയിമുകളും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ചൈനീസ് ഉല്‍പ്പന്നങ്ങളും അരങ്ങ് വാഴുന്ന കാലത്ത് പഴയ കാല കളികളും കളിപ്പാട്ടങ്ങളും പാട്ടുകളുമായി മടിക്കൈയില്‍ സംഘടിപ്പിച്ച ജാഗ്രതോല്‍സവം കുട്ടികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയായി മാറി. പരിസര ശുചിത്വത്തിനും പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുമായി കുട്ടികളെ പ്രാപ്തരാക്കുന്നതിനും ബോധവല്‍ക്കരിക്കുന്നതിനുമായാണ് മടിക്കൈ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും കുടുംബശ്രീ എ.ഡി.എസിന്റെയും നേതൃത്വത്തില്‍ ‘പഴമയിലേക്കൊരു തിരിഞ്ഞു നോട്ടം’ എന്ന പേരില്‍ ജാഗ്രതോല്‍സവം സംഘടിപ്പിച്ചത്. കവുങ്ങിന്‍ പാളകളും മച്ചിങ്ങയും ഓലയും മാവിലയും പ്ലാവിലയും ഉപയോഗിച്ചുള്ള […]

അള്ളടസ്വരൂപത്തിന്റെ ചരിത്രശേഷിപ്പുകള്‍ തേടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകര്‍

അള്ളടസ്വരൂപത്തിന്റെ ചരിത്രശേഷിപ്പുകള്‍ തേടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകര്‍

കാസറഗോഡ്: ചരിത്രശേഷിപ്പുകള്‍ നിറഞ്ഞു നില്‍ക്കുന്ന മടികൈ ഗ്രാമത്തിലെ മഠത്തില്‍ കോവിലകത്തിന്റെ ചരിത്രപൊരുള്‍ തേടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകര്‍ എത്തി. ഐതിഹാസിക കര്‍ഷകപോരാട്ടങ്ങള്‍ക്കും നവോത്ഥാന ആശയങ്ങള്‍ക്കും പിറവികൊടുത്ത മടിക്കൈ ഗ്രാമത്തിലെ ഏറ്റവും പ്രശസ്തമായ നീലേശ്വരം രാജവംശത്തിന്റെ നാല് താവഴികളില്‍ എന്നായ മഠത്തില്‍ കോവിലകത്തിന്റെ സാമൂഹ്യപശ്ചാത്തലവും സമകാലിക സമൂഹത്തില്‍ കൊട്ടാരത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ ചരിത്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സിയിലെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകരാണ് കോവിലകത്ത് എത്തിയത്. മതമൈത്രിക്ക് പേരുകേട്ട മഠത്തില്‍ കോവിലകത്തിലെ യോഗ്യാര്‍ അകമ്പടി, ഉമ്മച്ചിതെയ്യം, ക്ഷേതേരപാലകന്‍, ശാസ്താവ്, […]

‘ജാഗ്രത’ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു

‘ജാഗ്രത’ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ജാഗ്രത’ പദ്ധതിയോടനുബന്ധിച്ച് മടിക്കൈ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടിക്ക് വേണ്ടി തെരെഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാര്‍ എം.അബ്ദുള്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജി.തങ്കമണി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.സി. ഡെന്‍സി മോള്‍, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ കെ.വി.ഗംഗാധരന്‍, വി.അനില്‍ കുമാര്‍ […]

ജീവിത വഴിയില്‍ ഒറ്റപ്പെട്ടവര്‍ക്കൊപ്പം ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കുടുംബാംഗങ്ങളുടെ ഓണാഘോഷം.

ജീവിത വഴിയില്‍ ഒറ്റപ്പെട്ടവര്‍ക്കൊപ്പം ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കുടുംബാംഗങ്ങളുടെ ഓണാഘോഷം.

കാസര്‍കോട്: ജീവിത വഴിയില്‍ തനിച്ചായവര്‍ക്കൊപ്പം ആടിയും പാടിയും ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ ഓണമാഘോഷിച്ചു. മടിക്കൈ പഞ്ചായത്തിലെ മല്‍പച്ചേരിയില്‍ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ നൂറോളം വരുന്ന അനാഥരും അഗതികളുമായ അന്തേവാസികള്‍ക്ക് അതൊരു നവ്യാനുഭവമായി. ജീവിതത്തിന്റെ പലകോണുകളില്‍ നിന്നും ഇവിടേക്ക് ആട്ടിതെളിച്ചവര്‍ തങ്ങളുടെ ദു:ഖങ്ങള്‍ മാറ്റിവെച്ച് ലയണ്‍സ് ക്ലബ്ബ് അംഗങ്ങളോടൊപ്പം ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു. വിഭവ സമൃദ്ധമായ ഓണസദ്യ കൂടിയായപ്പോള്‍ അവരില്‍ പലര്‍ക്കും പഴയ കാലത്തിന്റെ സന്തോഷ നിമിഷങ്ങള്‍ തിരിച്ചു പിടിച്ച പ്രതീതിയായിരുന്നു. ഓണാഘോഷം മടിക്കൈ ഗ്രാമ പഞ്ചായത്ത് […]

അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് അരയി സ്‌കൂളിലെ കുരുന്നുകളുടെ സ്‌നേഹവസ്ത്രം

അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് അരയി സ്‌കൂളിലെ കുരുന്നുകളുടെ സ്‌നേഹവസ്ത്രം

മടിക്കൈ: അഗതി മന്ദിരത്തിലെ അന്തേവാസികളെ ഊട്ടാന്‍ വിഷമില്ലാത്ത പച്ചക്കറികള്‍ കൊടുത്ത് മാതൃക കാട്ടിയ അരയി ഗവ.യു.പി.സ്‌കൂള്‍ ഹരിതസേന മടിക്കൈ മലപ്പച്ചേരിയിലെ വൃദ്ധസദനത്തില്‍ വീണ്ടുമെത്തി. വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും അധ്യാപകരില്‍ നിന്നും ശേഖരിച്ച പതിമൂവായിരം രൂപയും നൂറു സെറ്റ് പുതുവസ്ത്രവും കൈമാറാനാണ് കുട്ടികള്‍ എത്തിയത്. ഹരിതസേനാംഗങ്ങളായ കെ.നീലിമ, കെ.ആദിത്യ, കെ.അതുല്യ, ടി.ഫയാസ്, കെ.ആദിത്യന്‍, കെ.ടി.അഭിനവ്, പി. അഭിരാം, പി.കെ. ആദിത്യന്‍, കെ.ടി.അഭിരാം എന്നിവരും പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി ടി എ ഭാരവാഹികളായ […]

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു: ക്യാംപിലെത്തിയ വേദന നിറഞ്ഞ മുഖങ്ങളിലേറെയും കുട്ടികളുടേത്

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു: ക്യാംപിലെത്തിയ വേദന നിറഞ്ഞ മുഖങ്ങളിലേറെയും കുട്ടികളുടേത്

പെരിയ: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. ഞായറാഴ്ച്ച പെരിയ ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ 1224 പേര്‍ പങ്കെടുത്തു. അജാനൂര്‍, പുല്ലൂര്‍ പെരിയ, ചെമ്മനാട്, മടിക്കൈ, ഉദുമ ,പള്ളിക്കര എന്നീ പഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട് നഗരസഭയിലെയും രോഗികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, ജില്ലാകളക്ടര്‍ കെ ജീവന്‍ ബാബു, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജു, ദേശീയ ആരോഗ്യദൗത്യം ഡി […]

പദ്ധതി വിനിയോഗം ജില്ലാ പഞ്ചായത്തുകളില്‍ കാസര്‍കോടും ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരവും സംസ്ഥാനത്ത് ഒന്നാമത്

പദ്ധതി വിനിയോഗം ജില്ലാ പഞ്ചായത്തുകളില്‍ കാസര്‍കോടും ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരവും സംസ്ഥാനത്ത് ഒന്നാമത്

കാസര്‍കോട്: 2016-17 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മികച്ച നേട്ടം കൈവരിച്ചു. പദ്ധതി അടങ്കലിന്റെ 85.33 ശതമാനം തുക ചെലവഴിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍, സംസ്ഥാനതലത്തില്‍ ആദ്യമായി 100 ശതമാനം പദ്ധതി തുക ചെലവഴിച്ച് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി ജില്ലാ ആസൂത്രണ സമിതി മെമ്പര്‍സെക്രട്ടറികൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 82 ശതമാനം തുക ചെലവഴിച്ച […]