കൊച്ചി മെട്രോ: അഞ്ച് മാസം പിന്നിടുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്

കൊച്ചി മെട്രോ: അഞ്ച് മാസം പിന്നിടുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്

കൊച്ചി: അഞ്ച് മാസം പിന്നിടുമ്പോള്‍ കൊച്ചി മെട്രോയ്ക്ക് പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്. ശരാശരി 9 മുതല്‍ 10 ലക്ഷം രൂപവരെ പ്രതിദിന വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മഹാരാജാസ് വരെ മെട്രോ സര്‍വ്വീസ് നീട്ടിയതും യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതുമാണ് ഈ നേട്ടത്തിലേയ്ക്ക് മെട്രോയെ എത്തിച്ചത്. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ യാത്രക്കാര്‍ കുറവായിരുന്നുവെങ്കില്‍, ഒക്ടോബര്‍ 3 ന് മെട്രോ മഹാരാജാസ് വരെ സര്‍വ്വീസ് തുടങ്ങിയതും, പിന്നീട് മടക്കയാത്ര സൗജന്യമാക്കിയതും യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുകയായിരുന്നു. പരസ്യ ബോര്‍ഡുകളും, അനൗണ്‍സ്‌മെന്റുകളും വഴി ടിക്കറ്റ് […]

പി.ടി ഉഷ റോഡ് ഇനിയില്ല

പി.ടി ഉഷ റോഡ് ഇനിയില്ല

കൊച്ചി: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് ടീമില്‍ നിന്നും പി യു ചിത്രയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പി.ടി ഉഷ റോഡിന് പി യു ചിത്ര റോഡ് എന്ന് പുനര്‍നാമകരണം ചെയ്ത് കെഎസ്യു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കെഎസ്യു പ്രവര്‍ത്തകരാണ് പി ടി ഉഷയ്ക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധവുമായി എത്തിയത്. ജനറല്‍ ആശുപത്രി പരിസരത്തു നിന്നും മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് മുന്നിലൂടെ പോകുന്ന റോഡിനാണ് പിടി ഉഷ റോഡ് എന്ന് പേര് നല്‍കിയിരുന്നത്. അതാണ് ഇപ്പോള്‍ പി യു ചിത്ര റോഡ് എന്ന് […]

ഇളം തലമുറയുടെ മേല്‍ മനോവൈകൃതങ്ങള്‍ അടിച്ചേല്‍പിക്കരുത്- മുഖ്യമന്ത്രി

ഇളം തലമുറയുടെ മേല്‍ മനോവൈകൃതങ്ങള്‍ അടിച്ചേല്‍പിക്കരുത്- മുഖ്യമന്ത്രി

കൊച്ചി: മനോവൈകൃതം ബാധിച്ച മുതിര്‍ന്ന തലമുറ ഇളംതലമുറയുടെ മേല്‍ മനോവൈകൃതങ്ങള്‍ പ്രകടിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാമ്പസുകളിലെ ഇളംതലമുറക്കാര്‍ ഒട്ടേറെ കാര്യങ്ങളില്‍ സൂക്ഷിക്കാനുണ്ട്. ക്രിയാത്മക രാഷ്ട്രീയ ആശയ സംവാദങ്ങളാകണം കാമ്പസുകളിലുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥിസംഗമം ‘മഹാരാജകീയം’ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്. തെറ്റുകള്‍ തിരുത്തുക എന്നുള്ളത് മുതിര്‍ന്ന തലമുറയില്‍പ്പെട്ടവരുടെ ചുമതലയാണ്. തെറ്റുകളുണ്ടെങ്കില്‍ തിരുത്താന്‍ ഇരുവിഭാഗവും തയാറാകണം. സമൂഹത്തിന് മാതൃകയായ ഒരു കലാലയത്തില്‍ അരങ്ങേറാന്‍ […]