ഭീമാ-കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

ഭീമാ-കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര: ഭീമാ കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മുംബൈ, നാഗ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് റാണാ ജേക്കബ് എന്നയാളെ പൂനെ പൊലീസ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ ഡല്‍ഹി കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സുരേന്ദ്ര ഗാഡ്ലിങ്, റോണാ വില്‍സണ്‍, മഹേഷ് റോത്ത് എന്നിവരാണ് അറസ്റ്റിലായ മറ്റ് വ്യക്തികള്‍. നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ സോമ സെന്‍ ആണ് അവസാനം അറസ്റ്റിലായ വ്യക്തി. […]

മെകുനു ചുഴലിക്കാറ്റ്; ഇന്ത്യന്‍ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം

മെകുനു ചുഴലിക്കാറ്റ്; ഇന്ത്യന്‍ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തേക്ക് ഗോവ-മഹാരാഷ്ട്ര തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം. അറബികടലില്‍ വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാലയില്‍ കരയയെടുത്തിരുന്നു. സലാലയില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായത്. ഒരു കുട്ടി മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ചുഴലികാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ വ്യാഴാഴ്ച തന്നെ ഒഴിപ്പിച്ചിരുന്നു. കാറ്റഗറി ഒന്ന് വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റാണ് മെകുനു

പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചു; മനോവിഷമത്തില്‍ ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി

പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചു; മനോവിഷമത്തില്‍ ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി

മഹാരാഷ്ട്ര: പാമ്പ് കടിയേറ്റ് ഭാര്യ മരിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമം താങ്ങാനാകാതെ ഭര്‍ത്താവ് വിഷം കഴിച്ചു ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഉല്‍സാഹ് നഗറിലാണ് സംഭവം. തുക്കറാം വാഗയും ഭാര്യ കാന്താ ഭായിയുമാണ് മരിച്ചത്. ഇരുവരും കെട്ടിട നിര്‍മ്മാണ തെഴിലാളികളാണ്. പണി സ്ഥലത്തു തന്നെയുള്ള കുടിലുകളിലാണ് ഇരുവരും താമസിച്ചിരുന്നത്. ജനുവരി 13-നാണ് കാന്താ ഭായിയെ പാമ്പ് കടിച്ചത്. ഭാര്യയെ സെന്‍ട്രല്‍ സിവില്‍ ഹോസ്പ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പതിനഞ്ചു ദിവസത്തിന് ശേഷം പണിസ്ഥലത്ത് തിരിച്ചെത്തിയതിനു ശേഷമാണ് തുക്കറാം വിഷം കുത്തിവെച്ച് ജീവനൊടുക്കാന്‍ […]

ഉല്‍പാദനം കുറഞ്ഞു: സവാളയ്ക്കും ചെറിയ ഉള്ളിക്കും വീണ്ടും വിലകുതിക്കുന്നു

ഉല്‍പാദനം കുറഞ്ഞു: സവാളയ്ക്കും ചെറിയ ഉള്ളിക്കും വീണ്ടും വിലകുതിക്കുന്നു

മുംബൈ: രാജ്യത്ത് സവാളയുടെയും, ചെറിയ ഉള്ളിയുടെയും വില കുതിച്ചുയരുന്നു. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ മുപ്പത് ശതമാനത്തോളമാണ് വില കൂടിയത്. രണ്ടാഴ്ച കൂടി വിലക്കയറ്റം ഉണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉല്‍പാദനത്തിലെ കുറവാണ് വിലക്കയറ്റത്തിന് കാരണമെന്നും കച്ചവടക്കാര്‍ വ്യക്തമാക്കി. നിലവില്‍ ചെറിയ ഉള്ളിക്ക് ഒരു കിലോയ്ക്ക് മൊത്തവില 150 ആയിരുന്നത് 170 മുതല്‍ 180 വരെയാണ് എത്തിയിരിക്കുന്നത്. ചെറുകിട വില്‍പ്പന ഇരുന്നൂറിന് മുകളിലും എത്തി. കൂടാതെ സാവാളയ്ക്ക് ഒരുമാസം മുന്‍പ് 25മുതല്‍ 35 വരെയായിരുന്നു മൊത്തവിലയെങ്കില്‍ ഇപ്പോഴത് 45 വരെയായി. ചെറുകിടവില്‍പ്പന […]

തീവ്രവാദം മനുഷ്യകുലത്തിന് ഭീഷണി ; പ്രധാനമന്ത്രി

തീവ്രവാദം മനുഷ്യകുലത്തിന് ഭീഷണി ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിന് ഒന്‍പത് വയസ് തികയുന്ന ഇന്ന് മന്‍ കി ബാത്തിലൂടെ പ്രധാന മന്ത്രി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ത്യയുടെ വികസനത്തിനായി കര്‍ഷകര്‍ വഹിക്കുന്ന പങ്കിനെയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ‘ഇന്ന് ഭരണഘടനാ ദിനമാണ്. ഭരണ ഘടനാ നിര്‍മ്മാണത്തില്‍ ബാബാസാഹേബ് അംബേദ്കര്‍ നല്‍കിയ മഹത്തായ സംഭാവന നമ്മള്‍ ഓര്‍ക്കേണ്ടതാണ്. അദ്ദേഹത്തെ നമ്മള്‍ സ്മരിക്കണം. എന്നാല്‍ ഒന്‍പത് വര്‍ഷം മുന്‍പ് 2008 നവംബര്‍ 26ന് പത്ത് ലഷ്‌കര്‍ ഭീകരര്‍ ചേര്‍ന്ന് രാജ്യത്തിന്റെ […]

സിഗ്നല്‍ തെറ്റിച്ചുനല്‍കി; മഹാരാഷ്ട്രയിലേക്ക് പോയ ട്രെയിന്‍ എത്തിയത് മധ്യപ്രദേശില്‍

സിഗ്നല്‍ തെറ്റിച്ചുനല്‍കി; മഹാരാഷ്ട്രയിലേക്ക് പോയ ട്രെയിന്‍ എത്തിയത് മധ്യപ്രദേശില്‍

മുംബൈ: ഇന്ത്യന്‍ റെയില്‍വേയുടെ കാര്യക്ഷമതയ്ക്ക് മറ്റൊരു ഉദാഹരണം കൂടി. മഥുര സ്റ്റേഷനില്‍ നിന്ന് മഹാരാഷ്ട്രയ്ക്ക് പുറപ്പെടാന്‍ തയ്യാറായി നിന്ന ട്രെയിന് സ്റ്റേഷന്‍ അധികൃതര്‍ നല്‍കിയ സിഗ്‌നല്‍ തെറ്റായി. സിഗ്‌നല്‍ അനുസരിച്ച് റൂട്ട് മാറിയ ഓടിയ ട്രെയിന്‍ 160 കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയത് മധ്യപ്രദേശില്‍. ട്രെയിനില്‍ കയറിയ 1500 ഓളം കര്‍ഷകര്‍ പെരുവഴിയിലുമായി. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന കിസാന്‍ യാത്ര പ്രക്ഷോഭത്തില്‍ പങ്കെടുത്ത ശേഷം രാജസ്ഥാനിലേക്കും മഹാരാഷ്ട്രയിലേക്കും പോകുന്ന കര്‍ഷകരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതിനു പകരം യാതൊരു പരിചയവുമില്ലാത്ത […]

മഹാരാഷ്ട്രയില്‍ മന്ത്രി മാപ്പുപറഞ്ഞു

മഹാരാഷ്ട്രയില്‍ മന്ത്രി മാപ്പുപറഞ്ഞു

മുംബൈ: മഹാരാഷ്ട്രാ ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍ മാപ്പുപറഞ്ഞു. മദ്യവില്‍പ്പന വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് മാപ്പു പറഞ്ഞത്. സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മാപ്പുപറച്ചില്‍. വിവാദമായത് മദ്യവില്‍പ്പന വര്‍ധിപ്പിക്കാന്‍ മദ്യ ബ്രാണ്ടുകള്‍ക്ക് സ്ത്രീകളുടെ പേര് നല്‍കണമെന്ന മന്ത്രിയുടെ പരാമര്‍ശമാണ്. പരാമര്‍ശം നടത്തിയത് സ്ത്രീകളുടെ വികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഗിരീഷ് മഹാജന്റെ പ്രസ്താവനയ്‌ക്കെതിരെ ശിവസേനയ്ക്ക് പുറമെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി […]

ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ല; നാലാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ല; നാലാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

മഹാരാഷ്ട്ര: ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന് പത്ത് വയസ്സുകാരനെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ ചിഞ്ച്വാഡയിലുള്ള മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ സെപ്തംബര്‍ മാസത്തിലായിരുന്നു സംഭവം നടന്നത്. ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന് വിദ്യാര്‍ഥിയുടെ മുട്ടിനു താഴെ വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിക്ക് ആന്തരിക ക്ഷതമുണ്ടാകുകയും പിന്നീട് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നതായും പൊലീസ് […]

സാഹസികരെ കാത്ത് ഹരിഹര്‍ കോട്ട

സാഹസികരെ കാത്ത് ഹരിഹര്‍ കോട്ട

ദൂരെ നിന്നും കാണാം. ആകാശത്തെ തൊട്ട് മേഘങ്ങളെ തലോടി നില്‍ക്കുന്ന ഒരു കുന്നിനെ. കുറച്ചു കൂടി അടുത്തെത്തിയാല്‍ മനസ്സിലാകും കുന്ന് മാത്രമല്ല അവിടെയുള്ളത്, ഒരു കോട്ട കൂടിയുണ്ടെന്ന്.. ആഹാ. എന്നാല്‍ ആ കോട്ടയില്‍ ഒന്നു കയറാം എന്നു തോന്നുന്നുണ്ടോ ഇത്തിരി പാടുപെടും. അങ്ങനെ ആര്‍ക്കും അത്രപെട്ടന്നൊന്നും കയറാന്‍ പറ്റിയ ഒരിടമേ അല്ല ഈ കോട്ട. ഹരിഹര്‍ ഫോര്‍ട്ട് സാഹസികരെ മാത്രം കാത്തിരിക്കുന്ന ഈ കോട്ടയെക്കുറിച്ചറിയാം… മഹാരാഷ്ട്രയിലെ നാസിക്കിനു സമീപമുള്ള തൃമ്പകേശ്വറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഭീകരനായ കോട്ടയാണ് […]

മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു. 467 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യവത്മല്‍ ജില്ലയിലാണ് സംഭവം. പരുത്തിച്ചെടിക്ക് കീടനാശിനി അടിക്കുന്നതിനിടെ വിഷവായു ശ്വസിച്ചാണ് കര്‍ഷകര്‍ മരിച്ചത്. പ്രൊഫെഫനൊസ് കീടനാശിനിയാണ് കര്‍ഷകരുടെ കൂട്ടക്കുരുതിക്ക് ഇടയാക്കിയത്. ചില കര്‍ഷകര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ തന്നെ കര്‍ഷക ആത്മഹത്യയാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച സ്ഥലമാണ് യവത്മല്‍. കാലാവസ്ഥാ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും കാരണം ഈ വര്‍ഷം പരുത്തി കൃഷി നഷ്ടമായിരുന്നു. കീടങ്ങളെ പ്രതിരോധിക്കാന്‍ കൂടിയ അളവില്‍ കര്‍ഷകര്‍ കീടനാശിനി ഉപയോഗിക്കാന്‍ […]