ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ഏറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയില്‍ ഇതിന് പകരമായി 21-ാം തീയതി പ്രവൃത്തി ദിനമായിരിക്കും.

നിപ വൈറസ്: കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

നിപ വൈറസ്: കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ പണിമുടക്ക്; പാചകവാതകവിതരണം നിലച്ചു

ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ പണിമുടക്ക്; പാചകവാതകവിതരണം നിലച്ചു

ചേളാരി: മലപ്പുറത്ത് ചേളാരി ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. തുടര്‍ന്ന് ഏജന്‍സികളിലേക്കുള്ള പാചകവാതകവിതരണം നിലച്ചു. കരാര്‍ തൊഴിലാളികളായ രണ്ടു പേരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നത്. ഐഎന്‍ടിയുസി, ബിഎംഎസ്, ഐഇയു സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ നടപടി : മുഖ്യമന്ത്രി

വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ നടപടി : മുഖ്യമന്ത്രി

മലപ്പുറം: പൊലീസിന്റെ വീഴ്ച ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് പൊലീസിന് കളങ്കമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി മുതല്‍ നിയമത്തില്‍ നിന്ന് വ്യതിചലിച്ച് കാര്യങ്ങള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരായാലും ഏത് പദവിയിലിരിക്കുന്നവരായാലും ശക്തമായ നടപടി നേരിടേണ്ടി വരും. പൊലീസ് ചെയ്യേണ്ടത് ചെയ്യുകയും ചെയ്യരുതാത്തത് ഒഴിവാക്കുകയും വേണം. സേനയുടെ യശസ്സ് ഉയര്‍ത്താന്‍ വേണ്ട […]

തിയേറ്ററിലെ പീഡനം; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍

തിയേറ്ററിലെ പീഡനം; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തൃത്താല സ്വദേശിയായ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്നു തന്നെ പൊന്നാനി കോടതിയില്‍ ഹാജരാക്കും. അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മഞ്ചേരിയിലെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൊയ്തീന്‍കുട്ടിയെ ഇന്നു തന്നെ സംഭവം നടന്ന എടപ്പാളിലെ തിയേറ്ററിലെത്തിച്ച് തെളിവെടുക്കാനാണ് തീരുമാനം

തിരൂര്‍ ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂര്‍ ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. ഹര്‍ഷാദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എപ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഉണ്യാലില്‍ കുറച്ചു നാളായി തുടരുന്ന സിപിഎം-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് നിഗമനം.

തിയേറ്റര്‍ പീഡനം: പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെടുക്കുന്നു

തിയേറ്റര്‍ പീഡനം: പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെടുക്കുന്നു

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്ത് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെടുക്കുന്നു. അമ്മയ്ക്കൊപ്പം ഇരിയ്ക്കുമ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. അതുകൊണ്ടുതന്നെ കേസില്‍ ഇവരും പ്രതിയായേക്കുമെന്നാണ് സൂചന. കുട്ടിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെയെത്തി കുട്ടിയുടെ മൊഴിയെടുക്കും. കുട്ടിയുടെ അമ്മയുടെ മൊഴിയും ചൈല്‍ഡ് ലൈന്‍ എടുക്കുന്നുണ്ട്. സംഭവം പൊലീസ് സ്റ്റേഷനില്‍ അറിയിച്ച തിയേറ്റര്‍ ഉടമയെ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അഭിനന്ദിച്ചു. സംഭവത്തില്‍ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് […]

സിനിമാ തിയേറ്ററില്‍ പീഡനം; ഇരയായത് പത്ത് വയസില്‍ താഴെയുള്ള പെണ്‍ക്കുട്ടി

സിനിമാ തിയേറ്ററില്‍ പീഡനം; ഇരയായത് പത്ത് വയസില്‍ താഴെയുള്ള പെണ്‍ക്കുട്ടി

മലപ്പുറം: പത്ത് വയസില്‍ താഴെയുള്ള പെണ്‍ക്കുട്ടിയെ പീഡനത്തിന് ഇരയാക്കി. മലപ്പുറത്ത് ഒരു സിനിമാ തിയേറ്ററിലാണ് ബാലപീഡനം നടന്നത്. ആഡംബര വാഹനത്തിലെത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയുടെ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്.

മലപ്പുറത്ത് ചന്ദ്രിക ഫോട്ടോ ഗ്രാഫര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം

മലപ്പുറത്ത് ചന്ദ്രിക ഫോട്ടോ ഗ്രാഫര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം

മലപ്പുറം: മലപ്പുറത്ത് മാധ്യമ ഫോട്ടോഗ്രാഫര്‍ക്ക് നേര ആര്‍എസ്എസ് ആക്രമണം. പ്രസ്‌ക്ലബ്ബില്‍ കയറിയാണ് ആക്രമണം നടത്തിയത്. ചന്ദ്രിക ഫോട്ടോ ഗ്രാഫറായ ഷുആദിനാണ് മര്‍ദ്ദനമേറ്റത്. ആര്‍എസ് എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ചിത്രം എടുത്തതിനെ തുടര്‍ന്നാണ് ഷുആദിന് നേരെ ആക്രമണം ഉണ്ടായത്.

മലപ്പുറം ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം

മലപ്പുറം ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം

മലപ്പുറം: ആര്‍എസ്എസ് ജില്ലാകാര്യായലത്തിന് ബോംബാക്രമണം. മുണ്ടുപറമ്പ് ഗവണ്‍മെന്റ് കോളെജിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമായിരുന്ന ആക്രമണം. നാടന്‍ ബോംബാണ് എറിഞ്ഞത്. കെട്ടിടത്തിന്റെ ഇടതുവശത്തുള്ള റോഡില്‍നിന്ന് താഴേക്കുള്ള കെട്ടിടത്തിനു നേരേ സ്‌ഫോടകവസ്തു എറിയുകയായിരുന്നു. ജില്ലാ പ്രചാരകന്‍ കാര്യാലയത്തില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി. വീര്യമേറിയ ഗുണ്ട് ഇനത്തില്‍പെട്ട നാടന്‍ ബോംബാണ് ഉപയോഗിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഈ കെട്ടിടത്തിന്റെ ഉടമയോട് ആര്‍എസ്എസിനെ വാടകയൊഴിപ്പിക്കണമെന്ന് സ്ഥലത്തെ […]

1 2 3 6