ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒരു ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന റിപോര്‍ട്ടിലാണ് ഇക്കാര്യവും പോലീസ് ഉള്‍പ്പെടുത്തുക. ദിലീപിനെ വിദേശത്ത് പോവാന്‍ അനുവദിക്കരുതെന്നും അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും.

ഡിസംബര്‍ അഞ്ചിന് ശേഷം മോഹന്‍ലാലിനെ കണ്ടാല്‍ ചിലപ്പോള്‍ തിരിച്ചറിയില്ല

ഡിസംബര്‍ അഞ്ചിന് ശേഷം മോഹന്‍ലാലിനെ കണ്ടാല്‍ ചിലപ്പോള്‍ തിരിച്ചറിയില്ല

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ വി. എ. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒടിയനിലെ കാഷായ വേഷധാരി മാണിക്യനായുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. ശരീരഭാരം കുറച്ച്, മുറുക്കി ചുവപ്പിച്ച ചുണ്ടും ക്‌ളീന്‍ ഷേവ് ചെയ്ത മുഖവുമുള്ള മാണിക്യനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിലെ മുപ്പത് വയസ്സുകാരനായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയ്ക്ക് ഗ്രാഫിക്‌സ് വേണ്ടെന്നാണ് അണിയറ പ്രവത്തകര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി മോഹന്‍ലാലിന്റെ […]

മാര്‍ത്താണ്ഡവര്‍മ്മയായി റാണാ ദഗുപതി മലയാളത്തിലേയ്ക്ക്

മാര്‍ത്താണ്ഡവര്‍മ്മയായി റാണാ ദഗുപതി മലയാളത്തിലേയ്ക്ക്

മമ്മൂട്ടിയെ വെല്ലാനൊരുങ്ങി റാണാ ദഗുപതി. സാമൂതിരിയുടെ കടന്‍ പടയാളി കുഞ്ഞാലി മരയ്ക്കാരാവാനൊരുങ്ങുകയാണ് മമ്മൂട്ടി. ഈ സാഹചര്യത്തിലാണ് റാണാ ദഗ്ഗുപതിയും തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടാകുന്നത്. റാണാ ദഗുപതി മലയാളത്തിലേയ്ക്ക് അരങ്ങേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിയില്‍ ഭല്ലാല ദേവനായെത്തി വെള്ളിത്തിരയെ വിറപ്പിച്ച റാണാ ദഗുപതി ഇനി മാര്‍ത്താണ്ഡ വര്‍മ്മയാകുന്നു. തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ പേര് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ- ദി കിംഗ് ഓഫ് ട്രാവന്‍കൂര്‍ എന്നാണ്. കെ.മധു ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് […]

‘വില്ലന്‍’ സിനിമയ്ക്ക് വേറിട്ട പ്രമോ ഒരുക്കി പ്രവാസ ലോകം

‘വില്ലന്‍’ സിനിമയ്ക്ക് വേറിട്ട പ്രമോ ഒരുക്കി പ്രവാസ ലോകം

മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലന് പ്രമോഷന്‍ വീഡിയോ ഒരുക്കി ഗള്‍ഫ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാല്‍ ഓണ്‍ലൈന്‍ ഫാന്‍സ് യു.എ.ഇ അവതരിപ്പിക്കുന്ന വീഡിയോ ഒരുക്കിയിരിക്കുന്നത് മണ്ടേല മീഡിയ പ്രൊഡക്ഷന്‍സാണ്. യു.എ.ഇയില്‍ നവംബര്‍ 2ന് റിലീസിനൊരുങ്ങുന്ന വില്ലന്‍ സിനിമയുടെ പ്രമോയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചു കൊാണ്ടിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. മോഹന്‍ലാല്‍ പടമായ വെളിപാടിന്റെ പുസ്തകത്തിലെ ഹിറ്റ് ഗാനമായ ജിമിക്കി കമ്മലിന്റെ പ്രമോഷന്‍വര്‍ക്ക് ആദ്യം നടത്തിയതും മണ്ടേല മീഡിയ പ്രൊഡക്ഷന്‍സായിരുന്നു. കടുത്ത വേനലിനെ അവഗണിച്ച് നാല്‍പതോളം യുവാക്കള്‍ ചുവട് […]

നായിക മാത്രമല്ല; ഗായികയുമാണ് അപര്‍ണ

നായിക മാത്രമല്ല; ഗായികയുമാണ് അപര്‍ണ

    നായികയായാണ് അപര്‍ണ ബാലമുരളി മലയാള സിനിമയിലേക്കെത്തിയത്. ഗ്രാമീണ മുഖമുള്ള സുന്ദരിയെ ഓര്‍ത്തു ബുദ്ധിമുട്ടണ്ട, ‘മഹേഷിന്റെ പ്രതികാരം’ എന്ന പോത്തേട്ടന്‍ സിനിമയിലെ നാടന്‍ സുന്ദരിയുടെ മുഖം ഓര്‍മ വരുന്നില്ലേ? ജിംസി എന്ന കഥാപാത്രത്തെ അത്രമേല്‍ ഉള്‍ക്കൊണ്ടു ചെയ്ത അപര്‍ണയെ എങ്ങനെ മറക്കാനാണ്! നായികയായി വന്ന പെണ്‍കുട്ടി ഗായികയുമായ കഥയാണ് അപര്‍ണയുടേത് മഹേഷിന്റെ പ്രതികാരത്തിലെ ഈ ഗാനം വിജയ് യേശുദാസിന്റെ ഒപ്പം പാടിയ മനോഹരമായ ശബ്ദമായിരുന്നു അപര്‍ണയുടേത്. പാലക്കാട് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിനിയായ അപര്‍ണയുടെ അച്ഛന്‍ […]

ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും; പിന്തുണച്ച് സിനിമാപ്രവര്‍ത്തകരും രംഗത്ത്

ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും; പിന്തുണച്ച് സിനിമാപ്രവര്‍ത്തകരും രംഗത്ത്

മികച്ച അഭിപ്രായം നേടിയിട്ടും ആസിഫ് അലി നായകനായ അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ നിന്നും പുറത്താകുന്ന അവസ്ഥയിലായിരുന്നു. ‘കാണണം എന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററില്‍ നിന്ന്’ എന്ന് ഫെയ്സ്ബുക്കില്‍ ചിത്രത്തിന്റെ സംവിധായകനായ രോഹിത്ത് കുറിച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു. രോഹിത്തിനെയും സിനിമയെയും പിന്തുണച്ച് സിനിമാപ്രവര്‍ത്തകരും രംഗത്തെത്തി. തുടര്‍ന്ന് ആഷിക് അബു, മിഥുന്‍ മാനുവല്‍, അജു വര്‍ഗീസ്, റിമാ കല്ലിങ്കല്‍, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ പിന്തുണയുമായി എത്തി അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്റെ […]

സത്യയിലെ ഗാനത്തിനെതിരെ ട്രോളന്‍മാരുടെ പൊങ്കാല

സത്യയിലെ ഗാനത്തിനെതിരെ ട്രോളന്‍മാരുടെ പൊങ്കാല

കൊച്ചി: ഇന്നലെ പുറത്തിറങ്ങിയ പുതിയ ജയറാം ചിത്രമായ സത്യയിലെ ഗാനത്തിനെതിരെ ട്രോളന്‍മാരുടെ പൊങ്കാല. ദേശീയ അവാര്‍ഡുള്‍പ്പെടെ ലഭിച്ചിട്ടുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ഗോപീ സുന്ദറിനാണ് ഇത്തവണയും ആരോപണങ്ങള്‍ വന്നിരിക്കുന്നത്. തമിഴ് ചിത്രമായ ഇരുമുഖനിലെ ഗാനത്തില്‍ നിന്നാണ് ഗോപിയുടെ പുതിയ കോപ്പിയടിയെന്നാണ് വിമര്‍ശകരുടെ ആരോപണം. ഹാരിസ് ജയരാജ് ഈണം നല്‍കിയ ഹിറ്റ് ഗാനത്തിന്റെ കോപ്പിയാണ്, പുതിയ ഞാന്‍ നിന്നെ തേടി വരും എന്ന ഗാനമെന്നാണ് ആക്ഷേപം. അതേസമയം ഇതും കടന്നും ആരോപണം നീളുന്നുണ്ട്. ഫെറ്റി വാപ്പിന്റെ ട്രാപ്പ് ക്വീനില്‍ […]

‘ദി ഗ്രേറ്റ് ഫാദര്‍’ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു

‘ദി ഗ്രേറ്റ് ഫാദര്‍’ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു

കൊച്ചി : മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ‘ദി ഗ്രേറ്റ് ഫാദര്‍’ തീയറ്ററുകളില്‍ എത്തും മുന്‍പേ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു. മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഇതിനെതിരേ നിര്‍മാതാക്കള്‍ പോലീസ് പരാതി നല്‍കി. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 30-നാണ് തീയറ്ററുകളില്‍ എത്തുന്നത്. തെന്നിന്ത്യന്‍ സുന്ദരി സ്‌നേഹയാണ് ചിത്രത്തില്‍ നായിക. ബേബി അനിഘ, തമിഴ് താരം ആര്യ, മിയ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നടന്‍ പൃഥ്വിരാജ് സുകുമാരന്‍, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, […]

ദുല്‍ഖറിന്റെ സിഐഎ മേയ് അഞ്ചിന് തിയറ്ററുകളിലെത്തും

ദുല്‍ഖറിന്റെ സിഐഎ മേയ് അഞ്ചിന് തിയറ്ററുകളിലെത്തും

അമല്‍നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎ- കോമ്രേഡ് ഇന്‍ അമേരിക്ക മേയ് അഞ്ചിന് തിയറ്ററുകളിലെത്തും. നേരത്തേ ഏപ്രില്‍ ആദ്യം ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറിന്റെ വന്‍ റിലീസ് കണക്കിലെടുത്ത് മേയിലേക്ക് മാറ്റുകയായിരുന്നു. കോട്ടയംകാരനായ അജിജോണ്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. പുതുമുഖം കാര്‍ത്തികയാണ് ദുല്‍ഖറിന്റെ നായികയാകുന്നത്.

നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയ ടേക്ക് ഓഫ് 24ന് തിയറ്ററുകളില്‍

നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയ ടേക്ക് ഓഫ് 24ന് തിയറ്ററുകളില്‍

എഡിറ്റര്‍ എന്നനിലയില്‍ പേരെടുത്ത മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ടേക്ക് ഓഫി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 24ന് ചിത്രം തീയേറ്ററുകളിലെത്തും. ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായി ആശുപത്രികളില്‍ ബന്ദികളാക്കപ്പെട്ട നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രമെന്നാണ് സൂചന. പാര്‍വതിയും കുഞ്ചാക്കോ ബോബനും നഴ്സുമാരുടെ റോളിലെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ അംബാസിഡറായി ഫഹദ് ഫാസിലും എത്തുന്നു. കൊച്ചി, കാസര്‍ഗോഡ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മഹേഷ് നാരായണനും യുവകഥാകൃത്ത് പി.വി.ഷാജികുമാറും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് […]