ഷാര്‍ജയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് മോചനം

ഷാര്‍ജയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് മോചനം

തിരുവനന്തപുരം: ഷാര്‍ജയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് മോചനം. ഷാര്‍ജ ഭരണാധികാരി ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസി മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാത്തവരെയാണ് മോചിപ്പിച്ചത്. മലയാളികളെ മോചിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ഇവര്‍ക്ക് ഷാര്‍ജയില്‍തന്നെ ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കുമെന്നും സുല്‍ത്താന്‍ പറഞ്ഞു.

പുണെയില്‍ പെരളശ്ശേരി സ്വദേശി കൊല്ലപ്പെട്ടു

പുണെയില്‍ പെരളശ്ശേരി സ്വദേശി കൊല്ലപ്പെട്ടു

പൂണെ: പൂണെയ്ക്കടുത്ത് ഖേഡ് ശിവാപുരില്‍ മലയാളിയായ ഹോട്ടലുടമ മര്‍ദനമേറ്റു മരിച്ചതിന് പിന്നില്‍ സ്ഥലം ഉടമയുമായുള്ള തര്‍ക്കം.ഖേഡ് ശിവാപുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. എന്നാല്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി അബ്ദുല്‍ അസീസ് (56) ആണ് മരിച്ചത്. 46 വര്‍ഷമായി സത്താറ റോഡിലെ ഖേഡ് ശിവാപുരില്‍ സാഗര്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു അസീസ്. ബുധനാഴ്ച രാവിലെ ഹോട്ടലിന്റെ സ്ഥലമുടമയും പെട്രോള്‍ പമ്ബ് ഉടമയുമായ സഞ്ജയ് കോണ്ടേ അബ്ദുല്‍ അസീസുമായി അഴുക്ക് ചാലിനെപ്പറ്റി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. […]

മുഖ്യമന്ത്രിയുടെ ഓണാശംസ

മുഖ്യമന്ത്രിയുടെ  ഓണാശംസ

ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് സമൃദ്ധിയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി മനസ്സുകൊണ്ട് ഒരുമിക്കുന്ന ഓണക്കാലം നമ്മള്‍ വച്ചുപുലര്‍ത്തുന്ന മതനിരപേക്ഷതയുടെ തെളിവാണ്. മനുഷ്യരെല്ലാം ഒന്നുപോലെ സമഭാവനയോടെ ആമോദത്തോടെ കഴിയണം എന്ന സങ്കല്‍പം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍. ആ ശ്രമങ്ങള്‍ക്ക് പ്രചോദനമാണ് ഓണമെന്ന സങ്കല്‍പം. സമത്വത്തിന്റെ സന്ദേശവുമായി എത്തുന്ന ഓണത്തെ നമുക്ക് ഒരുമിച്ച് വരവേല്‍ക്കാമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.  

ഐ.എസിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് തൃക്കരിപ്പൂര്‍ സ്വദേശി

ഐ.എസിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് തൃക്കരിപ്പൂര്‍ സ്വദേശി

കാസര്‍ഗോഡ്: ഐ.എസിനായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത് മലയാളി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണ് സംഘത്തലവനെന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചു. കൂടുതല്‍ മലയാളികളെ ഐ.എസിലേക്ക് ആകര്‍ഷിക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്നും എന്‍.ഐ.എ വ്യക്തമാക്കി. മെസേജ് ടു കേരള എന്ന ഗ്രൂപ്പില്‍ സമ്മതമില്ലാതെ ആള്‍ക്കാരെ ചേര്‍ക്കുന്നത് ഇയാളാണെന്നും എന്‍.ഐ .എ പറയുന്നു. ഇതില്‍ ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായും എന്‍.ഐ.എ വ്യക്തമാക്കി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മെസേജ് ടു കേരള ഗ്രൂപ്പ് വഴി ഐ. എസിന്റെ […]

ഐ എസില്‍ ചേര്‍ന്ന മലയാളികളില്‍ ഒരാള്‍കൂടി മരണപ്പെട്ടു

ഐ എസില്‍ ചേര്‍ന്ന മലയാളികളില്‍ ഒരാള്‍കൂടി മരണപ്പെട്ടു

പാലക്കാട്: അഫ്ഗാനിസ്ഥാനില്‍ യു.എസ് നടത്തിയ ബോംബാക്രമണത്തില്‍ ഐ.എസില്‍ ചേര്‍ന്നെന്നു കരുതുന്ന മലയാളികളില്‍ ഒരാള്‍ കൂടി മരിച്ചതായി ഫോണ്‍ സന്ദേശം. പാലക്കാട്ടുനിന്നു കാണാതായ സഹോദരന്മാരില്‍ ഒരാളാണു കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചത്. പാലക്കാട് യാക്കരക്കു സമീപം താമസിക്കുന്ന വിന്‍സെന്റിന്റെ ഇളയമകന്‍ യഹിയ (ബെറ്റ്സണ്‍23) മരിച്ചെന്നാണു സന്ദേശം. കാസര്‍ഗോഡ് ജില്ലയിലെ പടന്നയില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയ ഒരാള്‍ കഴിഞ്ഞയാഴ്ച മരിച്ചതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. ഇതേ ആള്‍ക്കാര്‍ക്ക് തന്നെയാണ് യഹിയയുടെ മരണ വിവരമറിയിച്ച് വീണ്ടും സന്ദേശമെത്തിയത്. പടന്ന വടക്കേപ്പുറം […]

കോടനാട് എസ്റ്റേറ്റിലെ മോഷണം: എട്ടുപേര്‍ അറസ്റ്റില്‍

കോടനാട് എസ്റ്റേറ്റിലെ മോഷണം: എട്ടുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് വാച്ചും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു. ജയലളിതയുടെയും ശശികലയുടെയും സ്വത്തുവിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്യൂട്ട്‌കേസ് കവര്‍ച്ചയ്ക്കിടെ നഷ്ടപ്പെട്ടതായി സംശയിക്കുന്നു. പിടിയിലായവരെല്ലാം ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആണെന്ന് പൊലീസ് അറിയിച്ചു. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ പിടിയിലായിട്ടുള്ളവരാണ് പ്രതികളില്‍ ചിലര്‍. അതിനിടെ, കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട പ്രതികളും അവരുടെ ചില ബന്ധുക്കളും ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. കേസിലെ […]

ജയലളിതയുടെ എസ്റ്റേറ്റിലെ കൊല: മലയാളികള്‍ പിടിയില്‍

ജയലളിതയുടെ എസ്റ്റേറ്റിലെ കൊല: മലയാളികള്‍ പിടിയില്‍

കോയമ്പത്തൂര്‍: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിന്റെ കാവല്‍ക്കാരനെ കുത്തിക്കൊന്ന കേസില്‍ രണ്ട് മലയാളികള്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേരളത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമത്തിനിടെ നേപ്പാള്‍ സ്വദേശിയായ ഓം ബഹാദൂര്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കാവല്‍ക്കാരന്‍ കിഷന്‍ ബഹാദൂറിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇയാള്‍ക്ക് മോഷണ സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ചോദ്യം ചെയ്തതോടെ പത്തുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് മനസിലാക്കിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ജയലളിതയും […]