മദ്യം കടത്താന്‍ ശ്രമിച്ച ഗാരേജ് ഉടമയെ എക്സൈസ് സംഘം പിടികൂടി

മദ്യം കടത്താന്‍ ശ്രമിച്ച ഗാരേജ് ഉടമയെ എക്സൈസ് സംഘം പിടികൂടി

കാസര്‍കോട്: വാനില്‍ മദ്യം കടത്താന്‍ ശ്രമിച്ച ഗാരേജ് ഉടമയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കുണ്ടങ്കേരടുക്കയിലെ രാജേന്ദ്രന്‍ എന്ന രാജു(45) വിനെയാണ് ഒമ്പതു ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി പിടിയിലായത്. സ്‌പെഷ്യല്‍ എക്‌സൈസ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വിനോദ് ബി നായര്‍, കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിബു എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മാവിനക്കട്ടയില്‍ വെച്ചാണ് മദ്യക്കടത്ത് പിടികൂടിയത്. വാനും മദ്യവും കസ്റ്റഡിയിലെടുത്തു.

മരുന്ന് വ്യാജനാണോ? ഇനി യന്ത്രം പറയും

മരുന്ന് വ്യാജനാണോ? ഇനി യന്ത്രം പറയും

അബുദാബി: വ്യാജവും ഗുണമേന്മയില്ലാത്തതുമായ മരുന്നുകളെ തിരിച്ചറിയാന്‍ പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഹൈ ടെക് ട്രൂ സ്‌കാന്‍ ആര്‍ എം അനലൈസര്‍’ എന്ന സംവിധാനം മരുന്നുകളുടെ ഗുണനിലവാരം കണ്ടെത്താന്‍ കഴിയുന്നതാണ്. യു എ ഇ ആരോഗ്യ മന്ത്രലായമാണ് ഇത് സംബന്ധിച്ച് ശനിയാഴ്ച പ്രഖ്യാപനം നടത്തിയത്. സാര്‍വത്രിക ആരോഗ്യ പരിരക്ഷയും എല്ലാ വ്യക്തികള്‍ക്കും സാമൂഹിക സംരക്ഷണവും നല്‍കുന്നതിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ‘ഹൃദയാഘാതവും അര്‍ബുദവും പോലെയുള്ള ദീര്‍ഘകാല രോഗങ്ങളുള്ള രോഗികള്‍ക്ക് ഈ ഉപകരണം പ്രത്യേകിച്ചും സഹായകരമാണ്. യു എ […]