മഹാനായ ചലച്ചിത്രകാരനായിരുന്നു ഐ.വി.ശശി: മോഹന്‍ലാല്‍; പ്രിയപ്പെട്ടവന്റെ വിയോഗം തന്നെ തളര്‍ത്തുന്നു: മമ്മൂട്ടി

മഹാനായ ചലച്ചിത്രകാരനായിരുന്നു ഐ.വി.ശശി: മോഹന്‍ലാല്‍; പ്രിയപ്പെട്ടവന്റെ വിയോഗം തന്നെ തളര്‍ത്തുന്നു: മമ്മൂട്ടി

തിരുവനന്തപുരം: സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും താരങ്ങളാക്കിയത് ഐ വി ശശി. ഐ വി ശശി സംവിധാനം ചെയ്ത പല സിനിമകളിലും ഇരുവര്‍ക്കും പ്രധാനപ്പെട്ട വേഷങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരുടെ മനസില്‍ കൊള്ളുന്ന കഥാപാത്രങ്ങളായിരുന്നു ഇവര്‍ക്ക് വേണ്ടി ഐ വി ശശി കരുതിയിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍ വര്‍ഷത്തില്‍ അഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. എണ്‍പതുകളിലാണ് ഇത്. ലാലിന്റേയും മമ്മൂട്ടിയുടേയും അഭിനയശേഷിയെ നല്ലപോലെ ഉപയോഗിച്ച സംവിധായകനാണ് ഐ.വി ശശി. അതിരാത്രം, ആള്‍കൂട്ടത്തില്‍ […]

അതിനുള്ള അനുവാദം മമ്മൂക്ക തരണം : മഞ്ജു വാര്യര്‍

അതിനുള്ള അനുവാദം മമ്മൂക്ക തരണം : മഞ്ജു വാര്യര്‍

നിരവധി നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും മഞ്ജു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടില്ല. എന്തിനധികം പറയുന്നു, മമ്മൂട്ടിയോടൊപ്പം ഒരു ഫ്രയിമില്‍ പോലും മഞ്ജു എത്തിയിട്ടില്ല. മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണെന്ന് നടി പറയുന്നു. പണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍, അന്നത് നടന്നില്ല. തിരിച്ചു വന്നിട്ട് ഇത്രയായിട്ടും ഒരിക്കല്‍ പോലും അതിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഏറെ ആഗ്രഹത്തോടെ ഞാന്‍ കാത്തിരിക്കുകയാണ് മമ്മൂക്കയെന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രയിമില്‍ നില്‍ക്കാനെന്ന് മഞ്ജു പറയുന്നു. […]