ഇതാ… ലോകത്തിലെ ഏറ്റവും ചെറിയ മൊബൈല്‍ ഫോണ്‍, അതും ഇന്ത്യയില്‍ വിലയോ?..

ഇതാ… ലോകത്തിലെ ഏറ്റവും ചെറിയ മൊബൈല്‍ ഫോണ്‍, അതും ഇന്ത്യയില്‍  വിലയോ?..

ഏറ്റവും ചെറിയ ജി.എസ്.എം ഫോണ്‍ ഇന്ത്യ വിപണിയിലെത്തിച്ചു. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ യെര്‍ഹാ ഡോട്ട് കോം വഴിയാണ് ‘ഏലാരി നാനോഫോണ്‍ സി’ വില്‍ക്കുന്നത്. അടിസ്ഥാന ഫീച്ചറുകളുള്ള ഫോണിന്റെ ഇന്ത്യയിലെ വില 3,940 രൂപയാണ്. ലോകത്തെ ഏറ്റവും ചെറിയ ജി.എസ്.എം ഫോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഫോണ്‍ സില്‍വര്‍, റോസ് ഗോള്‍ഡ്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറ വ്യതിയാനങ്ങളില്‍ ലഭ്യമാണ്. ചെറിയ ഹാന്‍ഡ്‌സെറ്റ് സ്‌റ്റൈലിഷ്, ആന്റി-സ്മാര്‍ട്ട്, അല്‍-കോംപാക്റ്റ് മൊബൈല്‍ ഫോണ്‍ ആണെന്നും കമ്പനി […]

കോഴിയിറച്ചി വില 87 രൂപയാക്കണം: ധനമന്ത്രി

കോഴിയിറച്ചി വില 87 രൂപയാക്കണം: ധനമന്ത്രി

തിരുവനന്തപുരം: കോഴിയിറച്ചി വില 87 രൂപയാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. തിങ്കളാഴ്ച മുതല്‍ വില കുറക്കാന്‍ വ്യാപാരികള്‍ തയ്യാറാവണമെന്നും ഐസക് ആവശ്യപ്പെട്ടു. ജി.എസ്.ടിയില്‍ കോഴിയിറച്ചിക്ക് നികുതി ചുമത്തുന്നില്ല. ഇതാണ് വില കുറക്കണമെന്ന ആവശ്യം ഉയര്‍ന്നു വരാന്‍ കാരണം. എം.ആര്‍.പിക്ക് മുകളില്‍ വില വാങ്ങാന്‍ ഒരു വ്യാപാരയേയും അനുവദിക്കില്ല. എം.ആര്‍.പിയില്‍ മാറ്റം വരുത്താന്‍ നിര്‍മാതാവിന് മാത്രമേ അധികാരമുള്ളു. വില കൂട്ടുന്നതിന് മുമ്പായി നിര്‍മാതാവ് രണ്ട് മാധ്യമങ്ങളില്‍ പരസ്യം നല്‍കണമെന്ന വ്യവസ്ഥയുമുണ്ടെന്നും ഐസക് പറഞ്ഞു.’

ഉള്ളിക്ക് റെക്കോര്‍ഡ് വില; കിലോ് 100

ഉള്ളിക്ക് റെക്കോര്‍ഡ് വില; കിലോ് 100

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില റെക്കോര്‍ഡില്‍. കിലോയ്ക്ക് 100 രൂപയാണ് വിപണിവില. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. കിലോയ്ക്ക് ഇരുപതും മുപ്പതും രൂപ ഉണ്ടായിരുന്ന സ്ഥാനത്താണ് ഉള്ളിവില നൂറിനു മുകളില്‍ എത്തിയത്. മൊത്തവിപണികളില്‍ 90 രൂപയും ചില്ലറവിപണികളില്‍ നൂറിനു മുകളിലുമാണ് വില. തമിഴ്‌നാട്, ആന്ധ്രാ തുടങ്ങി ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളിലെ വരള്‍ച്ചയാണ് പ്രതിസന്ധിക്കു കാരണം. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വില ഇനിയും ഉയരുമെന്നാണ് വിപണി വിലയിരുത്തല്‍. ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളിലെ മൊത്ത, ചില്ലറവിപണികളിലും വില […]

ഇരുചക്രവാഹന വിപണയില്‍ തരംഗം തീര്‍ത്ത് സ്‌കൂട്ടുറുകള്‍

ഇരുചക്രവാഹന വിപണയില്‍ തരംഗം തീര്‍ത്ത് സ്‌കൂട്ടുറുകള്‍

മുംബൈ: ഇരുചക്രവാഹന വിപണയില്‍ നിലവില്‍ തരംഗം തീര്‍ക്കുന്നത് ഓട്ടോമാറ്റിക് സ്‌കൂട്ടുറുകളാണ്. രാജ്യത്തെ ആകെ ഇരുചക്രവാഹന വിപണിയുടെ 36 ശതമാനവും കൈയടക്കിയിരിക്കുന്ന ഇവ വര്‍ഷങ്ങളായി വന്‍ മുന്നേറ്റമാണ് ഇന്ത്യന്‍ വാഹന വിപണയില്‍ നടത്തുന്നത്. സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും നഗരത്തിരക്കില്‍ ഗിയര്‍ലെസ്സ് സ്‌കൂട്ടറുകള്‍ക്ക് സ്വീകാര്യത ലഭിച്ചതും മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. 2012ല്‍ ഇന്ത്യയില്‍ 19 ശതമാനമായിരുന്നു സ്‌കൂട്ടറുകളുടെ വിപണി വിഹിതം. 110 സി.സി ബൈക്കുകളാണ് 47 ശതമാനം വിഹിതത്തോടെ അന്ന് വിപണി അടക്കി ഭരിച്ചിരുന്നത്. എന്നാല്‍ 2017ന്റെ തുടക്കത്തില്‍ […]

ആപ്പിളിന്റെ വില കുറഞ്ഞ ഐപാഡ് വിപണിയിലേക്ക്

ആപ്പിളിന്റെ വില കുറഞ്ഞ ഐപാഡ് വിപണിയിലേക്ക്

കൊച്ചി: ആപ്പിളിന്റെ വില കുറഞ്ഞ ഐപാഡ് മോഡല്‍ വിപണിയിലേക്ക് എത്തുന്നു. മോഡലിന്റെ പ്രീ ബുക്കിങ് ഫ് ളിപ്പ് കാര്‍ട്ട് വഴിയാണ് പുരോഗമിക്കുന്നത്. 9.7 ഇഞ്ച് സൈസില്‍ റെറ്റിന ഡിസ്പ്ലേയാണ് വിപണിയിലെ പുതിയ ആപ്പിള്‍ താരത്തിന്റെ പ്രത്യേകത. 32 ജി.ബി വൈഫൈ മോഡലിന് 28,990 രൂപയും വൈഫൈ സെല്ലുലാര്‍ മോഡലിന് 38,990 രൂപയുമാണ് വിപണിയിലെ വില. സില്‍വര്‍, ഗോള്‍ഡ്, ഗ്രേ കളറുകളിലാണ് പുതിയ ഐപാഡ് ലഭ്യമാകുക. 2048ഃ1536 പിക്സല്‍ റെസലൂഷനാണ് ഈ ഐഫോണിന് ഉള്ളത്. ആപ്പിളിന്റെ എം.9 മോഷന്‍ […]

വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി നഗരത്തില്‍ വന്‍ തിരക്ക്

വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി നഗരത്തില്‍ വന്‍ തിരക്ക്

കാഞ്ഞങ്ങാട്: സമ്പല്‍സമൃദ്ധിയുടെ ആഘോഷമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. വിഷുക്കോടി വാങ്ങാനും വിഷുക്കണിയൊരുക്കാനും തലേദിവസമാണ് ജനങ്ങള്‍ നഗരത്തിലേക്കൊഴുകിയത്. പടക്കവിപണിയിലും തിരക്കനുഭവപ്പെട്ടു. വിഷുക്കോടിയെടുക്കാന്‍ വസ്ത്രാലയങ്ങളിലും വ്യാഴാഴ്ച വന്‍തിരക്കായിരുന്നു. വിഷുവിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ജനങ്ങള്‍ നഗരത്തിലേക്കൊഴുകിയത്. മുന്‍കാലങ്ങളില്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വിഷുവിപണി ഉണരാറുണ്ടെങ്കിലും സാമ്പത്തിക മാന്ദ്യവും, നോട്ടുക്ഷാമവും വിഷു വിപണിയെ കാര്യമായി ബാധിച്ചു എ ടി എമ്മുകളിലൊന്നും പണമില്ലാത്തതിനാല്‍ ജനങ്ങള്‍ പരക്കം പായുകയായിരുന്നു. ഇതുകാരണം ബാങ്കുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. കണിക്കൊന്നയും കണിവെള്ളരിയും ചക്കയും കണിക്കലവും വിപണിയില്‍ കാലെക്കൂട്ടി എത്തിയിരുന്നുവെങ്കിലും വില്‍പന […]

സ്വര്‍ണ്ണ വില കുത്തനെ കുറയുന്നു; പവന് ഇന്ന് കുറഞ്ഞത് 120 രൂപ

സ്വര്‍ണ്ണ വില കുത്തനെ കുറയുന്നു; പവന് ഇന്ന് കുറഞ്ഞത് 120 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ ഇടിയുന്നു. പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 21,480 രൂപയും ഗ്രാമിന് 2685 രൂപയുമാണ് നിലവിലെ നിരക്ക്. അടുത്ത കുറച്ച ദിവസങ്ങളായി സ്വര്‍ണ്ണ വിലയില്‍ കുറവ് ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. മാര്‍ച്ച് ഒന്നിന് 22,240 ആയിരുന്ന സ്വര്‍ണ്ണവിലയാണ് മാര്‍ച്ച് 14 ആയപ്പോള്‍ 21,480 ല്‍ എത്തിയിരിക്കുന്നത്.