കല്ലാണം കഴിക്കാനും ഇനി ആധാര്‍

കല്ലാണം കഴിക്കാനും ഇനി ആധാര്‍

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരുടെ വിവാഹങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. എന്‍ആര്‍ഐ വിവാഹങ്ങളുടെ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാനാണു നിര്‍ദേശം.ഉപേക്ഷിക്കല്‍, മറ്റു വൈവാഹിക പ്രശ്‌നങ്ങള്‍ എന്നിവ തടയുന്നതിനുവേണ്ടിയാണ് നടപടിയെന്ന് മന്ത്രിതല സമിതി വിദേശകാര്യ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ആര്‍ഐ ഭര്‍ത്താക്കന്‍മാര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതു തടയാനും ഗാര്‍ഹിക പീഡനത്തിന് അറുതി വരുത്താനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നു സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമണ്ടു. ഓഗസ്റ്റ് 30നാണു സമിതി വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയത്. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ വിദേശ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും […]

കല്യാണ വേദിയില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍; തോക്കുമായി വരന്റെ കാമുകി

കല്യാണ വേദിയില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍; തോക്കുമായി വരന്റെ കാമുകി

കാന്‍പൂര്‍: ബോളിവുഡ് സിനിമകളില്‍ കണ്ടു പരിചിതമായ നാടകീയ മുഹൂര്‍ത്തങ്ങളാണ് കല്യാണ വേദിയില്‍ അരങ്ങേറിയത്. തോക്കുമായി എത്തിയ യുവതിയുടെ നാടകത്തിലൂടെ കല്യാണവും മുടങ്ങി. യുവതിക്കു തന്റെ ഭര്‍ത്താവിനെ തിരികെ ലഭിക്കുകയും ചെയ്തു. വരനും വധുവും വേദിയില്‍ നില്‍ക്കവെയാണ് യുവതി തോക്കുമായി രംഗപ്രവേശം ചെയ്തത്. താന്‍ വരന്റെ ലൗവര്‍ ആണെന്നും ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായി കല്യാണം കഴിച്ചതാണെന്നും യുവതി വേദിയില്‍ കയറി നിന്ന് പ്രഖ്യാപിച്ചു. കാന്‍പൂരില്‍ ഷിവില്‍ പ്രദേശത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് സിനിമയെ വെല്ലും തിരക്കഥ നടന്നത്. ദേവേന്ദ്ര അവാസ്തിയാണ് […]

മൊബൈല്‍ പ്രണയ വിവാഹം; വധു പന്തലില്‍ കാത്തിരിക്കെ വരന്‍ വീട്ടില്‍ നല്ല ഉറക്കം

മൊബൈല്‍ പ്രണയ വിവാഹം; വധു പന്തലില്‍ കാത്തിരിക്കെ വരന്‍ വീട്ടില്‍ നല്ല ഉറക്കം

കാസര്‍കോട്: യുവതിയെ പ്രേമിച്ച് അത് വിവാഹം വരെ എത്തി. എന്നാല്‍ വിവാഹദിവസം മുഹൂര്‍ത്തത്തില്‍ വധു പന്തലില്‍ കാത്തിരിക്കെ വരന്‍ വീട്ടില്‍ കിടന്ന് നല്ല ഉറക്കം. 200 പേര്‍ക്ക് സദ്യ ഒരുക്കി വധുവിന്റെ ആള്‍ക്കാര്‍ കാത്തിരിക്കുമ്പോള്‍ സമയം കഴിഞ്ഞും വരനെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് വരന്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയെന്ന്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. യുവാവിനെതിരെ പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. മൊബൈല്‍ വഴിയാണ് ഇരുവരും പ്രണയത്തിലായത്. കിനാത്തില്‍ തോട്ടുകരയിലെ എവി ഷിജുവും സമീപ പ്രദേശത്തെ […]