സൂപ്പര്‍ താരം വിജയ് തമിഴ്നാടിനെ അപമാനിച്ചെന്ന് ആരോപണം; പ്രതിഷേധം ശക്തം

സൂപ്പര്‍ താരം വിജയ് തമിഴ്നാടിനെ അപമാനിച്ചെന്ന് ആരോപണം; പ്രതിഷേധം ശക്തം

ചെന്നൈ: സൂപ്പര്‍ താരം വിജയ് തമിഴ്നാടിനെ അപമാനിച്ചെന്ന് പ്രചാരണം. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്തു’ എന്ന ഗാനത്തിന് വിജയ് എഴുന്നേറ്റ് നിന്നില്ലെന്നാണ് ആരോപണം. മറ്റ് താരങ്ങളെല്ലാം എഴുന്നേറ്റ് നിന്നപ്പോള്‍ വിജയ് മാത്രം എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപണം. ഇതിന് തെളിവായി സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. കാവേരി നദീജല വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം തുടരുന്നതിനിടെയാണ് വിജയ്ക്കെതിരായ വിവാദവും. കാവേരി വിഷയത്തില്‍ താരസംഘടനയായ നടികര്‍ സംഘം കഴിഞ്ഞ ദിവസം ഉപവാസം സംഘടിപ്പിച്ചിരുന്നു. രജനീകാന്ത്, കമല്‍ഹാസന്‍, […]

രണ്ടാം അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള മാര്‍ച്ച് എട്ടു മുതല്‍

രണ്ടാം അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള മാര്‍ച്ച് എട്ടു മുതല്‍

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ മാര്‍ച്ച് 8,9,10,11 തിയതികളില്‍ തിരുവനന്തപുരത്ത് വിവിധ വേദികളില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫോട്ടോ ഫെസ്റ്റിവല്‍ എട്ടിന് വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത പകര്‍ത്തി അന്താരാഷ്ട്ര പ്രശസ്തനായ ഫോട്ടോഗ്രഫര്‍ നിക് ഊട്ടിന് മുഖ്യമന്ത്രി സമ്മാനിക്കും. […]

ജനാധിപത്യ സംരക്ഷണത്തിനായി മാധ്യമങ്ങളും ജുഡീഷ്യറിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജനാധിപത്യ സംരക്ഷണത്തിനായി മാധ്യമങ്ങളും ജുഡീഷ്യറിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: മാധ്യമങ്ങളും ജുഡീഷ്യറിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാകുമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. കേരള ഹൗസ് സമ്മേളന ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും നിയമവിദഗ്ധനും മാധ്യമ നിരൂപകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതി കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന മാധ്യമ സ്വാതന്ത്ര്യം അതിരും പതിരും എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ വിദ്യാഭ്യാസ- സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി പുസ്തകം ഏറ്റുവാങ്ങി. മീഡിയ അക്കാദമി […]

കെ.എം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം ശ്രീകല എം.എസിന്

കെ.എം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം ശ്രീകല എം.എസിന്

കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം അഹ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നല്‍കിവരുന്ന മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്റര്‍ ശ്രീകല എം.എസ് അര്‍ഹയായി. മാതൃഭൂമി ന്യൂസില്‍ അവതരിപ്പിച്ചുവരുന്ന ‘അകം പുറം’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ശ്രീകല എം.എസിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സാമൂഹിക പ്രശ്നങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യുന്ന ‘അകം പുറം’ പരിപാടിയിലൂടെ, പലപ്പോഴും സമൂഹം വിളിച്ചുപറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ ശ്രീകലക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി […]

41 മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയില്‍

41 മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയില്‍

സന: യമനിലെ ഹൂതി വിമതര്‍ 41 മാധ്യമപ്രവര്‍ത്തകരെ പിടിച്ചുവച്ചിരിക്കുന്നതായി സൂചന. അന്തര്‍ദ്ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യമനിലെ റ്റുഡേ ബ്രോഡ്കാസ്റ്റേഴ്‌സ് ടിവി സ്റ്റേഷന് ഉള്ളിലാണ് ഹൂതികള്‍ ഇവരെ തടഞ്ഞ് വച്ചരിക്കുന്നത്. 41 പേരുടെ പേരുവിവരങ്ങള്‍ അടക്കമുള്ള പട്ടിക ഹൂതികള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ക്ക് പുറമെ റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് ഇന്റര്‍നാഷണലിന്റെ യമന്‍ കറസ്‌പോണ്ടന്റ് അടക്കമുള്ളവര്‍ ടിവി സ്റ്റേഷനുള്ളില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിലേറെയായി ഇയാളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് സ്പുട്‌നിക് അധികൃതര്‍ […]

വരുന്നു കേരള സര്‍ക്കാരിന്റെ പുതിയ സംരംഭം; ലോക കേരള സഭ

വരുന്നു കേരള സര്‍ക്കാരിന്റെ പുതിയ സംരംഭം; ലോക കേരള സഭ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി അറിയിച്ചത്. തിരുവനന്തപുരത്ത് വിളിച്ച പത്രാധിപ യോഗത്തിലായിരുന്നു പ്രഖ്യാപനം. സഭയില്‍ 351 അംഗങ്ങളുണ്ടാകും. കേരളത്തില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും മറ്റിടങ്ങളിലെ മലയാളി ജനപ്രതിനിധികളും സഭയിലുണ്ടാകും. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള 177 മലയാളികളെ സഭയില്‍ അംഗങ്ങളാക്കും മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി അറിയിച്ചത്. തിരുവനന്തപുരത്ത് വിളിച്ച പത്രാധിപ യോഗത്തിലായിരുന്നു പ്രഖ്യാപനം. സഭയില്‍ 351 അംഗങ്ങളുണ്ടാകും. കേരളത്തില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും മറ്റിടങ്ങളിലെ മലയാളി ജനപ്രതിനിധികളും സഭയിലുണ്ടാകും. […]

കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ ഹാദിയയുടെ നിലപാട് ഔദ്യോഗികമാകൂ: കുമ്മനം

കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ ഹാദിയയുടെ നിലപാട് ഔദ്യോഗികമാകൂ: കുമ്മനം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ വച്ച് ഹാദിയ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതൊക്കെ കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ ഔദ്യോഗിക നിലപാടാകൂയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹാദിയ സുപ്രീം കോടതിയില്‍ പറയുന്നത് കൂടി കേള്‍ക്കണം. ഇത് പ്രണയ വിവാഹം മാത്രമല്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഹാദിയയുടെ അച്ഛന് പറയാനുള്ളത് കൂടി കേള്‍ക്കണം. ഇക്കാര്യം സുപ്രീം കോടതി ഉചിതമായി പരിഗണിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

‘മാറി നില്‍ക്ക്’; മറുപടി നല്‍കാതെ മാധ്യമങ്ങളോട് കയര്‍ത്ത് വീണ്ടും മുഖ്യമന്ത്രി

‘മാറി നില്‍ക്ക്’; മറുപടി നല്‍കാതെ മാധ്യമങ്ങളോട് കയര്‍ത്ത് വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയും സിപിഐയും ആയുള്ള പിണക്കങ്ങളും മാധ്യമങ്ങളോട് തീര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി പാര്‍ട്ടി ഓഫീസിലെ സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയപ്പോഴാണ് സംഭവം. സിപിഎം-സിപിഐ തര്‍ക്കത്തെ പറ്റി ചോദിച്ചപ്പോഴാണ് മാറി നില്‍ക്ക് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നടന്നത്. ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത് സിപിഎം സിപിഐ തര്‍ക്കം കഴിഞ്ഞ ദിവസം നേതാക്കള്‍ പരസ്യ പ്രതികരണത്തിലൂടെയും ഇന്ന് പാര്‍ട്ടി പത്രങ്ങള്‍ വഴിയും ഉയര്‍ന്ന് വന്നിരുന്നു. ഇതിന് മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് […]

ദിലീപിനെതിരായ മാധ്യമ വിചാരണ: അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

ദിലീപിനെതിരായ മാധ്യമ വിചാരണ: അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

കൊച്ചി: ദിലീപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരിടേണ്ടിവന്ന വ്യാജവാര്‍ത്തകള്‍ക്കും മാധ്യമ വിചാരണകള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് ഉത്തരവ്. അഡ്വ ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റെദിപ്പുറത്ത് ഇതുവരെ ദിലീപിനെതിരായി അന്വേഷണം നടത്തിയ ആലുവ റൂറല്‍ എസ് പി ക്ക് ഇനി ദിലീപിന് വേണ്ടി അന്വേഷണം നടത്തേണ്ടിവരും. ദിലീപിനെതിരെ നടന്ന ഊത്തെഴുത്തുക്കളും, മാധ്യമ വിചാരണയും അന്വേഷിച്ചു […]

കായല്‍ കയ്യേറ്റ വിവാദം: പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി

കായല്‍ കയ്യേറ്റ വിവാദം: പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തുമടങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തുമടങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ചടങ്ങില്‍ സംസാരിച്ച […]

1 2 3 5