മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മാവുങ്കാല്‍: പി.വി.ദാമോദരന്റെ പതിനാലാം അനുസ്മരണത്തിന്റെ ഭാഗമായി കോട്ടപ്പാറ ശിവജി ഗ്രാമസേവാസമിതിയും, മംഗലാപുരം കെഎംസി ആശുപത്രിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആര്‍എസ്എസ് ജില്ലാ പ്രചാരക് വി.എം മനുമോഹന്‍ ഉദ്ഘാടനം ചെയ്തു. വി പി വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വാര്‍ഡ് അംഗം ബിജി ബാബു, കെഎംസി പിആര്‍ഒ ഹെര്‍ബെര്‍ട്ട് മരിയോ പെരേര, കെ.മധുസൂദനന്‍, ടി.കെ.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വിവേകാനന്ദ ഗ്രാമ സേവാസമിതി നിര്‍മ്മിച്ച് നല്‍കിയ ഭവനത്തിന്റെ താക്കോല്‍ ദാനചടങ്ങ് നടത്തി

വിവേകാനന്ദ ഗ്രാമ സേവാസമിതി നിര്‍മ്മിച്ച് നല്‍കിയ ഭവനത്തിന്റെ താക്കോല്‍ ദാനചടങ്ങ് നടത്തി

പരവനടുക്കം: സേവനപാതയില്‍ പുത്തന്‍ ചുവടുകളുമായി പരവനടുക്കം വിവേകാനന്ദ ഗ്രാമസേവാസമിതി. ചെമ്മനാട് ഗ്രാമപഞ്ചായത്തംഗമായിരിക്കെ അസുഖബാധിതനായി മരണപ്പെട്ട മാധവന്‍ മൂലവീടിന്റെ കുടുംബത്തിന് നാട്ടുകാരുടെ സഹകരണത്തോടെ സേവാഭാരതിയുടെ കീഴിലുള്ള പരവനടുക്കം വിവേകാനന്ദ ഗ്രാമ സേവാസമിതി വളപ്പോത്തെന്ന സ്ഥലത്ത് ഭൂമി വാങ്ങി നിര്‍മ്മിച്ച് നല്‍കിയ മാധവമെന്ന ഭവനത്തിന്റെ താക്കോല്‍ ദാനചടങ്ങ് നടത്തി. സേവാഭാരതി പരവനടുക്കത്തിന്റെ ഭവന നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പിന്തുണയുമായി ജാതിമത ഭേദമന്യേ ജനങ്ങള്‍ കൈകോര്‍ത്തു. 2001 മുതല്‍ പരവനടുക്കം കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഗ്രാമസേവാസമിതി പാവപ്പെട്ട നിരവധി പേര്‍ക്ക് ചികിത്സാ സഹായവും, […]

സര്‍ക്കാര്‍ ധനസഹായം ലഭിച്ചത് പകുതിപേര്‍ക്ക്; എന്‍ഡോസള്‍ഫാന്‍ കണ്‍വെന്‍ഷന്‍ മെയ് 13ന്

സര്‍ക്കാര്‍ ധനസഹായം ലഭിച്ചത് പകുതിപേര്‍ക്ക്; എന്‍ഡോസള്‍ഫാന്‍ കണ്‍വെന്‍ഷന്‍ മെയ് 13ന്

കാസര്‍കോട്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായം ലഭിക്കാത്തവരുടെ കണ്‍വെന്‍ഷന്‍ മെയ് 13ന് കാസര്‍കോട് കോഓപ്പറേറ്റീവ് ബേങ്ക് ഹാളില്‍ നടത്താന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം തീരുമാനിച്ചു. പ്രത്യേക മെഡിക്കല്‍ കേമ്പിലൂടെ കണ്ടെത്തിയ 5848 ദുരിതബാധിതരില്‍ 2820 പേര്‍ക്കു മാത്രമാണ് ഭാഗികമായ സഹായം ലഭിച്ചത്. പട്ടികയില്‍ പെട്ട മൂവായിരത്തിലധികം പേര്‍ക്ക് സാമ്പത്തിക സഹായം തീരെ ലഭിച്ചിട്ടില്ല. ഇതിനു പുറമെ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സഹായം ലഭിക്കാനുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം, കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി […]

അക്ഷയ ആര്‍ട്സ് & സ്പോട്സ് കബ്ലിന്റ്‌റെ രജത ജൂബിലി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

അക്ഷയ ആര്‍ട്സ് & സ്പോട്സ് കബ്ലിന്റ്‌റെ രജത ജൂബിലി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

നീലേശ്വരം: കൂട്ടപ്പുന്ന അക്ഷയ ആര്‍ട്സ് & സ്പോട്സ് കബ്ലിന്റ്‌റെ രജത ജൂബിലി ആഘോഷ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഇന്ന് രാവിലെ മുതല്‍ മെയ് 21 വരെ വിപുലങ്ങളായ കലാ,കായിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ പരിപാടികളോട് കൂടി രജത ജൂബിലി ആഘോഷം നടക്കും. ് ആഘോഷ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം ബഹു: മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌റ്.ശ്രീ.സി.പ്രഭാകരന്‍ നിര്‍വ്വഹിച്ചു. ജില്ലാ ആശുപത്രിയിലെ പ്രകല്‍ഭരായ ഡോക്ടര്‍മാരുടെ നേത്രത്വത്തില്‍ പ്രകൃതിജന്യ രോഗ നിര്‍ണ്ണയ ക്യാമ്പും,ആരോഗ്യ ക്ലാസും’ ജില്ലാ രക്ത […]

എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യലിസ്റ്റ മെഡിക്കല്‍ ക്യാമ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യലിസ്റ്റ മെഡിക്കല്‍ ക്യാമ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസറഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ മുതല്‍ ഒമ്പത് (5-9) വരെ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, മെഡിക്കല്‍ കോളേജിലെ വിദഗ്ദ ഡോക്ടര്‍മാരാണ് ക്യാമ്പുകളില്‍ പരിശോധന നടത്തുന്നത്. പരിശോധനയ്ക്ക് എത്തേണ്ട രോഗികള്‍ക്കുള്ള സ്ലിപ്പുകള്‍ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. ക്യാമ്പ് നടക്കുന്ന സ്ഥലം, തീയതി, സ്‌പെഷ്യാലിറ്റി തുടങ്ങിയ വിവരങ്ങള്‍ സ്ലിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍കൂട്ടി സ്ലിപ്പുകള്‍ ലഭിച്ച രോഗികള്‍ മാത്രം […]

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ ആദ്യവാരം

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ ആദ്യവാരം

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ നടക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുള്ള ജില്ലാതലസെല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചീമേനി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 652 രോഗികളെയും രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 666 രോഗികളെയും പെര്‍ഡാല ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 885 രോഗികളെയും ബോവിക്കാനം സി എ ആര്‍എം സ്‌കൂളില്‍ 905 രോഗികളെയും പെരിയ […]

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആറ്റുകാല്‍ മെഡിക്കല്‍ ക്യാമ്പ്

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആറ്റുകാല്‍ മെഡിക്കല്‍ ക്യാമ്പ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയടനുബന്ധിച്ച് ദേശീയ ആരോഗ്യ ദൗത്യം ഭക്തജനങ്ങള്‍ക്കായി ആറ്റുകാലില്‍ ഒരുക്കിയിരിക്കുന്ന മെഡിക്കല്‍ ക്യാമ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുള്ള ആയുഷ് ആയുര്‍വേദം, ഹോമിയോപതി സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു. കൂടാതെ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം കെഎച്ച്ആര്‍ഡബ്ല്യൂഎസിന്റെ രക്ത പരിശോധന ക്യാമ്പ്, ഭക്ഷ്യ സുരക്ഷ എന്നീ സ്റ്റാളുകളുടെ പ്രവര്‍ത്തനവും മന്ത്രി സന്ദര്‍ശിച്ചു വിലയുരുത്തി. ദേശീയ ആരോഗ്യ ദൗത്യം ഈ വേളയില്‍ സംഘടിക്കുന്ന 27 മെഡിക്കല്‍ ക്യാമ്പുകള്‍ മാതൃകാ പരമാണെന്ന് […]