നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്ന്

നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്ന്

കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്ന് എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റിബാവിറിനേക്കാളും ഫലപ്രദമാണ് ഇതെന്നാണ് കരുതുന്നത്. ഓസ്ട്രേലിയയില്‍ പരീക്ഷിച്ച് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയ മരുന്ന് ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തിക്കും. ഓസ്ട്രേലിയയില്‍ നിന്നും ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കൊണ്ടു വരുന്നത്. 50 ഡോസ് മരുന്നാണ് ഇന്നെത്തുക. ചികിത്സാമാര്‍ഗ രേഖകള്‍ തയ്യാറാക്കി ആരോഗ്യ […]

പുതുവര്‍ഷ ദിനത്തില്‍ മാതൃകയായി മുസ്ലിം യൂത്ത് ലീഗ്.

പുതുവര്‍ഷ ദിനത്തില്‍ മാതൃകയായി മുസ്ലിം യൂത്ത് ലീഗ്.

കാസറഗോഡ് : പുതുവര്‍ഷദിനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രികരിച്ച് നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന സീ എച്ച് സെന്ററിലേക്ക് മരുന്നുകള്‍ കൈമാറി തുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് മാതൃകയായി. യൂത്ത് ലീഗ് ശേഖരിച്ച അരലക്ഷത്തില്‍ മുകളില്‍ വില വരുന്ന മരുന്നുകള്‍ മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സീ ടി അഹമ്മദലിക്ക് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ടി എച് മുഹമ്മദ് കൈമാറി. ടി കെ ഹബീബ് അധ്യക്ഷത വഹിച്ചു. തുരുത്തി വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ […]

ഡോക്ടറില്ലെങ്കിലും മരുന്നുകള്‍ നല്‍കും; ആരോഗ്യവകുപ്പിന്റെ ഉത്തരവ്

ഡോക്ടറില്ലെങ്കിലും മരുന്നുകള്‍ നല്‍കും; ആരോഗ്യവകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറില്ലെങ്കിലും അത്യാവശ്യ മരുന്നുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് ആരോഗ്യവകുപ്പ് അനുമതി നല്‍കി. ഗുളികകളും ഓയിന്റ്‌മെന്റുകളും തുള്ളിമരുന്നുകളും ഉള്‍പ്പെടെ 22 ഇനം മരുന്നുകള്‍ നല്‍കാനുള്ള ഉത്തരവു നിലവില്‍ വന്നു. റജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ ചട്ടങ്ങള്‍ക്കു വിധേയമായി മാത്രമേ മരുന്നുകള്‍ നല്‍കാവൂ എന്നു നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടറുടെ ഒരു തസ്തിക മാത്രമാണുള്ളത്. ഇവര്‍ അവധിയിലും മറ്റ് ഔദ്യോഗിക ചുമതലകള്‍ക്കും പോകുമ്പോള്‍ രോഗികള്‍ ചികിത്സ കിട്ടാതെ തിരിച്ചു പോകേണ്ടി […]

കഷണ്ടിയിനിയൊരു പ്രശ്‌നമേയല്ല

കഷണ്ടിയിനിയൊരു പ്രശ്‌നമേയല്ല

അയ്യോ.. ഞാന്‍ കഷണ്ടിയായിക്കൊണ്ടിരിക്കുകയാണോ എന്നോര്‍ത്ത് ഇനി ടെന്‍ഷനടിക്കേണ്ട കാര്യമില്ല. മറ്റുള്ളവരുടെ കരത്തുറ്റ മുടി കണ്ട് എന്തൊരു മുടി എന്നു പറഞ്ഞ് അസൂയപ്പെടേണ്ടതുമില്ല. ഡി.എച്ച്.ഐ ( ഡയറക്ട് ഹെയര്‍ ഇംപ്ലാന്റേഷന്‍) വഴി കരുത്തുറ്റത്തും അഴകേറിയതുമായ മുടി നിങ്ങള്‍ക്കും സ്വന്തമാക്കാം. സാധാരണ രണ്ടുരീതിയിലാണ് കഷണ്ടി പ്രത്യക്ഷമാകുന്നത്. ഒന്ന്് മുടിയുടെ ഉള്ളു കുറഞ്ഞുവരിക. ഇവിടെ സുഷിരങ്ങള്‍ നശിക്കുന്നില്ല. രണ്ടാമത്തേതില്‍ സുഷിരങ്ങള്‍ നശിക്കും. ഇത്തരം സാഹചര്യങ്ങളില്‍ അവിടെ എണ്ണയോ ക്രീമുകളോ ഒക്കെ ഉപയോഗിച്ചാലും ഫലം കിട്ടില്ല. ഇവിടെ ട്രാന്‍സ്പ്ലാന്റേഷന്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. […]

മരുന്ന് വ്യാജനാണോ? ഇനി യന്ത്രം പറയും

മരുന്ന് വ്യാജനാണോ? ഇനി യന്ത്രം പറയും

അബുദാബി: വ്യാജവും ഗുണമേന്മയില്ലാത്തതുമായ മരുന്നുകളെ തിരിച്ചറിയാന്‍ പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഹൈ ടെക് ട്രൂ സ്‌കാന്‍ ആര്‍ എം അനലൈസര്‍’ എന്ന സംവിധാനം മരുന്നുകളുടെ ഗുണനിലവാരം കണ്ടെത്താന്‍ കഴിയുന്നതാണ്. യു എ ഇ ആരോഗ്യ മന്ത്രലായമാണ് ഇത് സംബന്ധിച്ച് ശനിയാഴ്ച പ്രഖ്യാപനം നടത്തിയത്. സാര്‍വത്രിക ആരോഗ്യ പരിരക്ഷയും എല്ലാ വ്യക്തികള്‍ക്കും സാമൂഹിക സംരക്ഷണവും നല്‍കുന്നതിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ‘ഹൃദയാഘാതവും അര്‍ബുദവും പോലെയുള്ള ദീര്‍ഘകാല രോഗങ്ങളുള്ള രോഗികള്‍ക്ക് ഈ ഉപകരണം പ്രത്യേകിച്ചും സഹായകരമാണ്. യു എ […]

ശ്രീചിത്രയും എച്ച്എല്‍എല്‍ ലൈഫ്‌കെയറും തമ്മില്‍ സാങ്കേതിക വിദ്യ കൈമാറി

ശ്രീചിത്രയും എച്ച്എല്‍എല്‍ ലൈഫ്‌കെയറും തമ്മില്‍ സാങ്കേതിക വിദ്യ കൈമാറി

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ്‌സിടിഐഎംഎസ്ടി)യും എച്ച് എല്‍ എല്‍ ലൈഫ്‌കെയറും തമ്മില്‍ സാങ്കേതികവിദ്യാ കൈമാറി. ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ടെക്‌നോളജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മീറ്റിലാണ് എസ്‌സിടിഐഎംഎസ്ടി വികസിപ്പിച്ചെടുത്ത മൂന്ന് നൂതന ആരോഗ്യപരിപാലന സാങ്കേതിക വിദ്യകള്‍ വ്യാവസായിക ഉദ്പാദനത്തിനായി എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന് കൈമാറിയത്. സാങ്കേതികവിദ്യാ കൈമാറ്റത്തിനായുള്ള ധാരണാപത്രം കൈമാറിയത്. കേന്ദ്ര ആരോഗ്യകാര്യ കുടുംബക്ഷേമവകുപ്പ് മന്ത്രി ശ്രീ. ജഗത് പ്രകാശ് നഢ എസ്‌സിടിഐഎംഎസ്ടിയെ പ്രതിനിധീകരിച്ച് സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ എച്ച്എല്‍എല്‍ സിഎംഡി […]

ബസ്സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ചികില്‍സാ സൗകര്യം ഒരുക്കാന്‍ ‘വഴികാട്ടി’ പദ്ധതി

ബസ്സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ചികില്‍സാ സൗകര്യം ഒരുക്കാന്‍ ‘വഴികാട്ടി’ പദ്ധതി

തിരക്കേറിയ ബസ് സ്റ്റാന്റുകളില്‍ എത്തപ്പെടുന്ന യാത്രക്കാര്‍ക്ക് പെട്ടെന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍, അപകടങ്ങള്‍ മുതലായവ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാകുന്നതിലെ കാലതാമസം മൂലം പലപ്പോഴും മരണം പോലും സംഭവിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ രോഗിക്ക് വേണ്ട പ്രഥമ ശുശ്രുഷ അതെ ബസ് സ്റ്റാന്‍ഡില്‍ വച്ചുതന്നെ നല്‍കി മറ്റു വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്നതു വരെ അവരുടെ വിലപ്പെട്ട ജീവന്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പും, ദേശീയ നാഗരാരോഗ്യ ദൗത്യവും, തദ്ദേശ സ്വയംഭരണസ്ഥാപനവും ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന […]