‘അണ്‍സെന്‍ഡ്’ ഫീച്ചറുമായി വാട്‌സപ്പ്

‘അണ്‍സെന്‍ഡ്’ ഫീച്ചറുമായി വാട്‌സപ്പ്

മുംബൈ : അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കുന്നതിനുള്ള അവസരം വാട്ട്സാപ്പ് ഉടന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍.അബദ്ധത്തില്‍ അയച്ച സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോയോ എല്ലാം തിരിച്ചെടുക്കാന്‍ അവസരം നല്‍കുന്ന അണ്‍സെന്‍ഡ് ഫീച്ചറില്‍ വാട്ട്സാപ്പ് പരീക്ഷണം നടത്തി വരുകയാണ്. അഞ്ചു മിനിറ്റിനുള്ളില്‍ അയച്ച സന്ദേശങ്ങളാണ് അണ്‍സെന്‍ഡ് ചെയ്യാനാകുക.

തമിഴ്‌നാട്ടില്‍ ആക്രമണത്തിന് പദ്ധതിയെന്ന് സന്ദേശം; കേരളത്തിനും ജാഗ്രത നിര്‍ദ്ദേശം

തമിഴ്‌നാട്ടില്‍ ആക്രമണത്തിന് പദ്ധതിയെന്ന് സന്ദേശം; കേരളത്തിനും ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റോ മറ്റു തീവ്രവദ സംഘടനകളോ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് തമിഴ്‌നാട് പോലീസിന് ലഭിച്ച ഇ-മെയില്‍ സന്ദേശത്തെത്തുടര്‍ന്ന് കേരളത്തിനും ജാഗ്രത നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് സ്‌ഫോടനം നടത്താന്‍ ഐഎസ് പദ്ധതിയുണ്ടെന്നാണ് തമിഴ്‌നാടിന് ലഭിച്ച സന്ദേശം. പാക്കിസ്ഥാനില്‍ നിന്നാണ് സന്ദേശം എത്തിയത്. ഇതിനെത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കാന്‍ കേരളത്തിലെ മുഴുവന്‍ സ്റ്റേഷനുകളിലേയ്ക്കും നിര്‍ദ്ദേശം വന്നു. പെഷവാറില്‍ നിന്നാണ് തമിഴ്‌നാടിന് സന്ദേശം ലഭിച്ചത്. മെയ്-ജൂണ്‍ മാസത്തിനുള്ളില്‍ സ്‌ഫോടനം നടന്നേക്കുമെന്നും. ജാഗ്രത വേണമെന്നും തമിഴ്‌നാട് അറിയിച്ചു. തന്ത്രപ്രധാനമായ പൊതുമേഖല സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, […]

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സ്‌കോളര്‍ഷിപ്പ് സന്ദേശം; ഉദ്യോഗസ്ഥര്‍ വലയുന്നു

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സ്‌കോളര്‍ഷിപ്പ് സന്ദേശം; ഉദ്യോഗസ്ഥര്‍ വലയുന്നു

കാസര്‍കോട്: സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സ്‌കോളര്‍ഷിപ്പ് സന്ദേശം പ്രചരിക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ വലക്കുന്നു. പത്താംക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ മുതല്‍ 25,000 രൂപവരെ കേന്ദ്ര സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന വ്യാജ സന്ദേശമാണ് വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിക്കുന്നത്. അപേക്ഷാ ഫോറത്തിന് അതത് പ്രദേശത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും സന്ദേശത്തില്‍ പറയുന്നു. സന്ദേശം ലഭിച്ച നിരവധിപേരാണ് അപേക്ഷാ ഫോറത്തിനായി ദിനേന കാസര്‍കോട് നഗരസഭയിലെത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നഗരസഭാ പരിധിയില്‍ […]

വാട്‌സ് ആപ്പില്‍ ഇനി മുതല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം

വാട്‌സ് ആപ്പില്‍ ഇനി മുതല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം

വാട്‌സ് ആപ്പ് ഉപയോഗിക്കുമ്പോള്‍ ഒരു തവണയെങ്കിലും ഈ ഒരു കാര്യം നിങ്ങളുടെ മനസില്‍ വന്നിട്ടുണ്ടാവും.എന്നാല്‍ ഈ അവസ്ഥയ്ക്ക് പരിഹാരവുമായാണ് വാട്‌സ് ആപ്പിന്റെ പുതിയ പതിപ്പ് രംഗത്ത് വന്നത്. ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന ഫീച്ചറായിരുന്നു അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനാവുക എന്നത്. വാട്‌സ് ആപ്പ് ഇത്തരത്തിലുള്ള ഫീച്ചര്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കാത്തിരിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് വാട്‌സ്ആപ്പ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്.വാട്‌സ്ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ […]