കൊച്ചി മെട്രോ: അഞ്ച് മാസം പിന്നിടുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്

കൊച്ചി മെട്രോ: അഞ്ച് മാസം പിന്നിടുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്

കൊച്ചി: അഞ്ച് മാസം പിന്നിടുമ്പോള്‍ കൊച്ചി മെട്രോയ്ക്ക് പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്. ശരാശരി 9 മുതല്‍ 10 ലക്ഷം രൂപവരെ പ്രതിദിന വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മഹാരാജാസ് വരെ മെട്രോ സര്‍വ്വീസ് നീട്ടിയതും യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതുമാണ് ഈ നേട്ടത്തിലേയ്ക്ക് മെട്രോയെ എത്തിച്ചത്. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ യാത്രക്കാര്‍ കുറവായിരുന്നുവെങ്കില്‍, ഒക്ടോബര്‍ 3 ന് മെട്രോ മഹാരാജാസ് വരെ സര്‍വ്വീസ് തുടങ്ങിയതും, പിന്നീട് മടക്കയാത്ര സൗജന്യമാക്കിയതും യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുകയായിരുന്നു. പരസ്യ ബോര്‍ഡുകളും, അനൗണ്‍സ്‌മെന്റുകളും വഴി ടിക്കറ്റ് […]

കൊച്ചി മെട്രോയില്‍ സാങ്കേതിക തകരാര്‍

കൊച്ചി മെട്രോയില്‍ സാങ്കേതിക തകരാര്‍

കൊച്ചി : ആദ്യമായി കൊച്ചി മെട്രോയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വന്നു.സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് ആദ്യമായി നിര്‍ത്തിവെച്ചത്. ഇടപ്പള്ളി മുതല്‍ പലാരിവട്ടം വരെയുള്ള സര്‍വീസില്‍ ഇന്നലെ ഉച്ച തിരിഞ്ഞ് 2.30നാണ് തകരാറുണ്ടായത്.തകരാറിനെത്തുടര്‍ന്ന് യാത്രക്കാര്‍ ടിക്കറ്റ് തുക മടക്കി ആവശ്യപ്പെട്ട് ബഹളം വെച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ച് രണ്ടുമണിക്കൂറിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ഡല്‍ഹി മെട്രോ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ഡല്‍ഹി മെട്രോ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

ന്യൂഡല്‍ഹി: ജാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മെട്രോ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. ഡല്‍ഹി നഗരത്തിന് പുറത്തേക്കുള്ള മെട്രോ സര്‍വീസുകളാണ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജാട്ട് പ്രക്ഷോഭത്തെ വിലയിരുത്തിയതിന് ശേഷമാവും സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനെ കുറിച്ച് ഡല്‍ഹി മെട്രോ തീരുമാനമെടുക്കുക. ഹരിയാനയില്‍ നിന്നുള്ള ജാട്ടുകളാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തുന്നത്. ഡല്‍ഹി-ഗുരുദ്രോണാചാര്യ, ഗുരുദ്രോണാചാര്യ-ഹുദ സിറ്റി സെന്റര്‍, കൗശാമ്പി-വൈശാലി, നോയിഡ സെക്ടര്‍-15 നോയിഡ, തുടങ്ങിയ സര്‍വീസുകളാണ് ഡല്‍ഹി മെട്രോ ഞായറാഴ്ച രാത്രി മുതല്‍ നിര്‍ത്തലാക്കുക. പ്രക്ഷോഭത്തെ കുറിച്ചുള്ള പൊലീസിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാവും […]

കൊച്ചി മെട്രോ ഉദ്ഘാടനം ഏപ്രില്‍ അവസാനവാരം- മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി മെട്രോ ഉദ്ഘാടനം ഏപ്രില്‍ അവസാനവാരം- മുഖ്യമന്ത്രി പിണറായി വിജയന്‍

ഏറണാകുളം: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ഏപ്രില്‍ അവസാന വാരത്തോടെ തുടങ്ങാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.26 കി.മീ. മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. മാര്‍ച്ച് അവസാനത്തോടെ ഇത് പൂര്‍ത്തിയാകും. അതിനുശേഷം ഏപ്രില്‍ ആദ്യവാരത്തില്‍ സി.എം.ആര്‍.ഐ. ക്ലിയറന്‍സ് ലഭിക്കും. അതിനുശേഷം എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാമെന്ന സാഹചര്യമാണെന്ന് മെട്രോ റയില്‍ അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മെട്രോ റയിലിന്റെ […]

അതിവേഗ ട്രെയിന്‍; ആറ് ആഗോള കമ്പനികളുമായി ഇന്ത്യ ചര്‍ച്ചയില്‍

അതിവേഗ ട്രെയിന്‍; ആറ് ആഗോള കമ്പനികളുമായി ഇന്ത്യ ചര്‍ച്ചയില്‍

ചെന്നൈ: രാജ്യത്ത് അതിവേഗ ട്രെയിനുകള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ആറ് അന്താരാഷ്ട്ര കമ്പനികളുമായി ഇന്ത്യ ചര്‍ച്ചയില്‍. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന ട്രെയിനുകള്‍ക്കാണ് ഈ പ്രമുഖ കമ്പനികളുമായി കേന്ദ്രം ചര്‍ച്ച നടത്തുന്നതെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ വ്യവസായികള്‍ക്കായി നടത്തിയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. മണിക്കൂറില്‍ 350 കിലോമീറ്റര്‍ എന്ന കണക്ക് മറികടക്കാന്‍ കഴിവുള്ള ഉന്നത സാങ്കേതിക വിദ്യയുള്ളവരെ കണ്ടെത്തുന്നതിനാണ് പ്രമുഖ കമ്പനികളുമായി ചര്‍ച്ച നടത്തി […]