പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ഉദുമ: ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ യൂണിറ്റിന്റെയും ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെയും സംയുക്കാഭിമുഖ്യത്തില്‍ ക്ഷീര കഷകര്‍ക്കായി പാല്‍ ഗുണമേന്മ പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ഉദുമ ക്ഷീരോത്പാദക സംഘം പ്രസിഡന്റ് പി.ഭാസ്‌കരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിര ബാലന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ […]

മികച്ച ക്ഷീരോത്പാദക സംസ്ഥാനത്തിനുള്ള പുരസ്‌കാരം മന്ത്രി കെ. രാജു ഏറ്റുവാങ്ങി

മികച്ച ക്ഷീരോത്പാദക സംസ്ഥാനത്തിനുള്ള പുരസ്‌കാരം മന്ത്രി കെ. രാജു ഏറ്റുവാങ്ങി

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും മികച്ച ക്ഷീരോത്പാദക സംസ്ഥാനത്തിന് ഇന്ത്യാ ടുഡേ നല്‍കുന്ന ദേശീയ പുരസ്‌കാരം വനം – ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഏറ്റുവാങ്ങി. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ അഗ്രോ സമ്മിറ്റിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗില്‍നിന്ന് മന്ത്രി പുരസ്‌കാരം ഏറ്റു വാങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ക്ഷീര മേഖലയില്‍ നടപ്പാക്കിയ ഗുണപരവും ഫലപ്രദവുമായ ഇടപെടലുകള്‍ക്കാണു കേരളത്തിനു പുരസ്‌കാരം ലഭിച്ചത്. ഈ വര്‍ഷം ഡിസംബറോടെ […]

കേരളത്തില്‍ പാല്‍, പച്ചക്കറി, മത്സ്യ വിതരണത്തിനും, വിള ഇന്‍ഷുറന്‍സിനും ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ

കേരളത്തില്‍ പാല്‍, പച്ചക്കറി, മത്സ്യ വിതരണത്തിനും, വിള ഇന്‍ഷുറന്‍സിനും ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും, വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള സര്‍ക്കാര്‍ അത്യാധുനിക ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായി സര്‍ക്കാര്‍ മേഖലയിലെ ഈ ഉദ്യമം കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനൊപ്പംതന്നെ ബ്ലോക്‌ചെയിന്‍ മേഖലയ്ക്കാവശ്യമായ ബൃഹത്തായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിന് പരിശീലന കോഴ്‌സുകള്‍ തുടങ്ങുന്നതിനും കെ-ഡിസ്‌ക് തീരുമാനിച്ചിട്ടുണ്ട്. മില്‍ക്‌ചെയിന്‍ എന്ന പേരിലാണ് പാല്‍വിതരണത്തില്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. ഉത്പാദനം, സംഭരണം, വിതരണം എന്നിവയില്‍ ഗുണനിലവാരവും […]

ഒത്തുശ്രമിച്ചാല്‍ പാലുത്പാദനത്തില്‍ സംസ്ഥാനത്തിന് ഉടന്‍ സ്വയം പര്യാപ്തത കൈവരിക്കാനാവും: മുഖ്യമന്ത്രി

ഒത്തുശ്രമിച്ചാല്‍ പാലുത്പാദനത്തില്‍ സംസ്ഥാനത്തിന് ഉടന്‍ സ്വയം പര്യാപ്തത കൈവരിക്കാനാവും: മുഖ്യമന്ത്രി

സര്‍ക്കാരും വകുപ്പും ക്ഷീരകര്‍ഷകരും ഒത്തുശ്രമിച്ചാല്‍ പാലുത്പാദനത്തില്‍ കേരളത്തിന് ഉടന്‍ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പാലുത്പാദനത്തില്‍ 17 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം മുട്ട, മാംസ ഉത്പാദനത്തില്‍ ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. പ്രതിവര്‍ഷം 550 കോടി മുട്ടയാണ് സംസ്ഥാനത്തിനാവശ്യം. എന്നാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 244 […]

പാല്‍ നിരത്തിലൊഴുക്കി കര്‍ഷക പ്രതിഷേധം

പാല്‍ നിരത്തിലൊഴുക്കി കര്‍ഷക പ്രതിഷേധം

മുംബൈ: കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ വിസമ്മതിച്ച സര്‍ക്കാറിനെതിരെ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പാല്‍ നിരത്തിലൊഴുക്കി പ്രതിഷേധിച്ചു. കിസാന്‍ ക്രാന്തി മോര്‍ച്ചയുടെ നേതൃത്വത്തിലാണ് സമരം. ഷിര്‍ദി, നാസിക് പ്രദേശങ്ങളില്‍നിന്ന് നഗരങ്ങളിലെ വിപണികളിലേക്ക് പോകുകയായിരുന്ന ടാങ്കറുകള്‍ തടഞ്ഞാണ് പാല്‍ നിരത്തിലൊഴുക്കിയത്. ഉറുമാമ്പഴം, തക്കാളി, പച്ചമുളക് എന്നിവയും നിരത്തിലെറിഞ്ഞു. നാസികില്‍ കര്‍ഷകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കിസാന്‍ ക്രാന്തി മോര്‍ച്ച പ്രതിനിധികളും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലെ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപക സമരം. കടം എഴുതിത്തള്ളുക, കാര്‍ഷിക ഉല്‍പന്നങ്ങളുടെ അടിസ്ഥാന […]

ഭക്ഷണസമയത്തിനുമുണ്ട് ശരിയും തെറ്റും

ഭക്ഷണസമയത്തിനുമുണ്ട് ശരിയും തെറ്റും

ഭക്ഷണസമയത്തിനുമുണ്ട് ശരിയും തെറ്റും. എത്ര ആരോഗ്യം നല്‍കുന്ന ഭക്ഷണമാണെങ്കിലും തെറ്റായ നേരത്ത് കഴിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ദേഷം ചെയ്യും എന്ന് സാരം. അത്തരത്തില്‍ സമയം തെറ്റിക്കഴിച്ചാല്‍ അനാരോഗ്യത്തിലേക്ക് നയിക്കുന്ന ചില ഭക്ഷണങ്ങള്‍ 1. തൈര് പകല്‍ സമയങ്ങളില്‍ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഈ സമയത്ത് തൈര് കഴിക്കുന്ന ദഹനത്തിനും ഇത് ഗുണം ചെയ്യും. രാത്രിയില്‍ തൈരും മോരും കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ശരീരത്തിലെ ചൂട് വര്‍ധിപ്പിക്കുന്നതോടൊപ്പം അസിഡിറ്റിക്കും കാരണമാകും. ചുമ, കഫം, ജലദോഷം എന്നിവയ്ക്ക് […]

രക്തക്കുറവ് പരിഹരിയ്ക്കാന് ഭക്ഷണം ക്രമീകരിക്കാം

രക്തക്കുറവ് പരിഹരിയ്ക്കാന് ഭക്ഷണം ക്രമീകരിക്കാം

രക്തക്കുറവ് പരിഹരിയ്ക്കാന്‍ മരുന്ന് കഴിയ്ക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഉണ്ട്. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ രക്തക്കുറവ് പരിഹരിയ്ക്കാനാകും. പാല്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയ ഒന്നാണ് പാല്‍. ഇതിലെ കാല്‍സ്യത്തിന്റെ അളവ് രക്തക്കുറവ് പരിഹരിയ്ക്കുന്നുണ്ട്. മാത്രമല്ല മുറിവോ മറ്റോ ഉണ്ടായാല്‍ രക്തം കട്ട പിടിയ്ക്കുന്നതിനും പാല്‍ സ്ഥിരമായി കുടിയ്ക്കുന്നത് സഹായിക്കുന്നു. പപ്പായ പപ്പായയാണ് രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പഴം. ഇത് രക്തത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും പപ്പായ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരറ്റ് […]