അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ നിയമ ഭേദഗതി വരുന്നു

അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ നിയമ ഭേദഗതി വരുന്നു

തിരുവനന്തപുരം: 2017 ജൂലൈ 31-നോ അതിനു മുമ്പോ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ നിയമ ഭേദഗതി കൊണ്ടു വരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കൊമ്പൗണ്ടിങ് ഫീസ് ഈടാക്കി കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തും. ഇതിനായി പ്രത്യേകം ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവയും ക്രമവല്‍ക്കരണ പരിധിയില്‍ കൊണ്ടുവരും. അനധികൃത കെട്ടിടങ്ങള്‍ ക്രവല്‍ക്കരിക്കുന്നതിനുളള […]

തോമസ് ചാണ്ടി ഉടന്‍ രാജിവെയ്ക്കണം: എംഎം ഹസ്സന്‍

തോമസ് ചാണ്ടി ഉടന്‍ രാജിവെയ്ക്കണം: എംഎം ഹസ്സന്‍

അരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍. മുഖ്യമന്ത്രിയും റവന്യു വകുപ്പ് മന്ത്രിയും കോടിയേരിയും തോമസ്സ് ചാണ്ടിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും എംഎം ഹസ്സന്‍ പറഞ്ഞു. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാനമായ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു. ഇനിയും തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്നത് നിയമസഭയോടുള്ള അനാദരവും, ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഒരു നിമിഷം വൈകാതെ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി തന്റെ മന്ത്രി സഭയില്‍ […]

കേരളത്തിനെതിരായ ഗൂഢനീക്കം വ്യക്തമായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിനെതിരായ ഗൂഢനീക്കം വ്യക്തമായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് സംസ്ഥാന ടൂറിസം മന്ത്രിയെന്ന നിലയില്‍ എനിക്ക് അനുമതി നല്‍കാതിരുന്നത് ദേശീയ താല്‍പര്യത്തിന് വിരുദ്ധമാകുമെന്നതിനാലാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ വിവരം മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. കേരളത്തിന്റെ ടൂറിസം വികസന സാധ്യതകളെ തുരങ്കം വെക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് അന്ന് എനിക്ക് ചൈനയില്‍ നടന്ന യുഎന്‍ഡബ്ലൂടിഒ പരിപാടിയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കാതിരുന്നത് എന്ന സംശയം ശരിവെക്കുന്നതാണ് ഈ മറുപടി. നമ്മുടെ സംസ്ഥാനത്തിന് എതിരെ വിദ്വേഷം […]

സംസ്‌കാരത്തെ തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും നേരിടണം: മുഖ്യമന്ത്രി

സംസ്‌കാരത്തെ തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും നേരിടണം: മുഖ്യമന്ത്രി

ഇന്ത്യയുടെ വൈവിധ്യമായ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും ശക്തമായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു ദിവസത്തെ ഡല്‍ഹി- കേരള സാംസ്‌കാരിക പൈതൃകോത്സവം ഡല്‍ഹി കോണാട്ട് പ്ലേസ് സെന്‍ട്രല്‍പാര്‍ക്കിലെ പ്രൗഢ ഗംഭീരമായ വേദിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി ചേര്‍ന്ന് ഉദ്ഘാടന തിരി കൊളുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും മനസിലാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്. സംസ്‌കാരത്തെ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപടലുകളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് സമാന ചിന്താഗതിയുള്ള ഡല്‍ഹി […]

എഞ്ചിനീയേഴ്സ് കോണ്‍ഗ്രസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എഞ്ചിനീയേഴ്സ് കോണ്‍ഗ്രസ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ എഞ്ചിനീയര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന രണ്ടാമത് എഞ്ചിനിയേഴ്സ് കോണ്‍ഗ്രസ് സെപ്തംബര്‍ 30ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ ഡോ. റ്റി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ഡോ. കെ.റ്റി. ജലീല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങളില്‍ സ്തുത്യര്‍ഹ സേവനം നല്‍കിയ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ […]

കേരളത്തിന്റെ അവസ്ഥ അറിയാന്‍ പിണറായി സാരി ഉടുത്ത് പുറത്തിറങ്ങണമെന്ന് ഗൗരിയമ്മ

കേരളത്തിന്റെ അവസ്ഥ അറിയാന്‍ പിണറായി സാരി ഉടുത്ത് പുറത്തിറങ്ങണമെന്ന് ഗൗരിയമ്മ

കേരളത്തിന്റെ ഇന്നത്തെ അവസ്ഥ അറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാരി ഉടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് ഉപദേശിച്ച് കെ ആര്‍ ഗൗരിയമ്മ. മുഖ്യന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു ഗൗരിയമ്മയുടെ ഉപദേശം. നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിച്ച സുഹൃദ് സംഗമ ചടങ്ങായിരുന്നു വേദി . രാത്രി പത്തുമണിക്കൊക്കെ താന്‍ നടന്ന് വീട്ടിലേക്ക് പോയിട്ടുണ്ട്. അന്നൊരാളും ആക്രമിച്ചിട്ടില്ല. ഇന്ന് സ്ഥിതി മാറി. കേരളം വളരുകയാണ്. അതറിയാനാണ് മുഖ്യമന്ത്രിക്ക് ഗൗരിയമ്മ പുതുവഴി ഉപദേശിച്ചത്. മുന്‍ എം എല്‍ എമാരുള്‍പ്പെടെ പങ്കെടുത്ത സുഹൃദ് സംഗമത്തില്‍ മുതിര്‍ന്ന നിയമസഭ […]

‘കാസ്രോട്ടെ ബാസെ’ പുസ്തക പ്രകാശനം 30ന് രന്‍ജി പണിക്കര്‍ നിര്‍വ്വഹിക്കും

‘കാസ്രോട്ടെ ബാസെ’ പുസ്തക പ്രകാശനം 30ന് രന്‍ജി പണിക്കര്‍ നിര്‍വ്വഹിക്കും

കാസര്‍കോട്: കാസര്‍കോടന്‍ നാട്ടുഭാഷകളെ കോര്‍ത്തിണക്കി അര്‍ത്ഥസഹിതം ഇംഗ്ലീഷില്‍ തയ്യാറാക്കിയ ‘കാസ്രോട്ടെ ബാസെ’ പുസ്തക പ്രകാശനം 30ന് ശനിയാഴ്ച 3.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രന്‍ജി പണിക്കര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. നീതു സോണ, പി.എ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.എ ഇബ്രാഹിം ഹാജി എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങും. ഖാദര്‍ തെരുവത്ത് അധ്യക്ഷത വഹിക്കും. റിട്ട. ജഡ്ജി അബ്ദുല്‍ പെര്‍വാഡ്, […]

ശുചീകരണം: തൈക്കാട് ആശുപത്രിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തുടക്കം

ശുചീകരണം: തൈക്കാട് ആശുപത്രിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന മൂന്നുദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ മൂന്നുദിവസമായി കുറവുണ്ടായിട്ടുള്ളതായി ആരോഗ്യമന്ത്രി പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ. ശ്രീകുമാര്‍, ഗീതാ ഗോപാല്‍, ആശുപത്രി സൂപ്രണ്ട് ഡോ. സരിതകുമാരി, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെ. ശശികുമാര്‍, […]

കശ്മീര്‍ മന്ത്രിയുടെ വീട്ടില്‍ തീവ്രവാദി ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായി സംഘം രക്ഷപ്പെട്ടു

കശ്മീര്‍ മന്ത്രിയുടെ വീട്ടില്‍ തീവ്രവാദി ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായി സംഘം രക്ഷപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ പിഡിപി നേതാവും മന്ത്രിയുമായ ഫറൂഖ് അന്ത്രാബിയുടെ വീട്ടില്‍ തീവ്രവാദി ആക്രമണം. ഞായാറാഴ്ച്ച വൈകുന്നേരത്തോടെ നടന്ന ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമകാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായി കടന്ന് കളയുകയും ചെയ്തു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പടഗമ്പോറ ഗ്രാമത്തില്‍ പൊലിസുകാരനെ ആക്രമിക്കുവാന്‍ ശ്രമിച്ച തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഈ മാസത്തെ രണ്ടാമത്തെ ആക്രമണമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. ജമ്മൂ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അടുത്ത ബന്ധുവായ ഫറൂഖ് അന്ത്രാബിയുടെ നേരെ നടന്ന […]

മന്ത്രിമാരോട് മുഴുവന്‍ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്

മന്ത്രിമാരോട് മുഴുവന്‍ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ്: യുപി മന്ത്രിസഭയിലെ മന്ത്രിമാരോട് 15 ദിവസത്തിനകം മുഴുവന്‍ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്താന്‍ അവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ഭവനില്‍ വിളിച്ചു ചേര്‍ത്ത മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി മുക്ത ഭരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിലൂടെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി അഴിമതിയും, കെടുകാര്യസ്ഥതയും കണ്ട യുപിയിലെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ബിജെപി സര്‍ക്കാരിനെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിച്ച് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ആദ്യ […]