ഇരുപതുകാരിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതി; കാമുകനൊപ്പം പോയതായി സംശയം

ഇരുപതുകാരിയെ കാണാനില്ലെന്ന് പിതാവിന്റെ പരാതി; കാമുകനൊപ്പം പോയതായി സംശയം

കാഞ്ഞങ്ങാട്: ഇരുപതുകാരിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാമുകനൊപ്പം പോയതായാണ് സംശയിക്കുന്നത്. കൊളവയലിലെ ഗണേശന്റെ മകള്‍ ഭവ്യ ഗണേഷിനെ (20)യാണ് കാണാതായത്. ബുധനാഴ്ച വൈകുന്നേരം മുതല്‍ ഭവ്യയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചെമ്മട്ടംവയല്‍ തോയമ്മലിലെ അഭിലാഷിനൊപ്പം പോയതായാണ് സംശയിക്കുന്നത്.

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി

കോട്ടയം: പൂവത്തുംമൂട് പാലത്തിനു സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. തിരുവഞ്ചൂര്‍ അമ്പാടിയില്‍ അക്ഷയ് സുരേഷിനെയാണ് കാണാതായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ തുടരുന്നു.

ശംഖുമുഖത്ത് കടലില്‍ ഇറങ്ങിയ ഒമ്പതു വയസുകാരിയെ കാണാതായി

ശംഖുമുഖത്ത് കടലില്‍ ഇറങ്ങിയ ഒമ്പതു വയസുകാരിയെ കാണാതായി

തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ഇറങ്ങിയ ഒമ്പതു വയസുകാരിയെ കാണാതായി. തിരുനെല്‍വേലി സ്വദേശിനി ഹാദര്‍ ഫാത്തിമയെയാണ് കാണാതായിരിക്കുന്നത്. കുട്ടിക്കായി ലൈഫ് ഗാര്‍ഡുമാരും പോലീസും തെരച്ചില്‍ നടത്തിവരുകയാണ്.

കൊല്ലത്ത് 14 കാരന്റെ മൃതദേഹം കത്തിച്ച സംഭവം; അമ്മ പൊലീസ് കസ്റ്റഡിയില്‍

കൊല്ലത്ത് 14 കാരന്റെ മൃതദേഹം കത്തിച്ച സംഭവം; അമ്മ പൊലീസ് കസ്റ്റഡിയില്‍

കൊല്ലത്ത് 14 കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മുറിച്ചുമാറ്റിയ ഇടതുകൈക്കായി അന്വേഷണം തുടങ്ങി. രണ്ട് ദിവസം മുമ്പ് കാണാതായ പതിനാലുകാരന്റെ മൃതദേഹം ഇന്നലെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെടുംപന കുരീപള്ളിയില്‍ ജിത്തു ജോബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ് വികൃതമായ നിലയിലായിരുന്നു ജഡം. ജിത്തുവിന്റെ അമ്മ ജയ കസ്റ്റഡിലാണ്. കൈകളും കാലുകളും വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ജഡം കിടന്നിരുന്നതിന് ചുറ്റും കത്തിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ മറ്റെവിടെയോ വെച്ച് കത്തിച്ച ശേഷം ജഡം പറമ്ബില്‍ കൊണ്ടുവന്നിട്ടതാണെന്നാണ് […]

പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും കാണാനില്ലെന്ന് പരാതി

പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും കാണാനില്ലെന്ന് പരാതി

കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയേയും സമീപത്തെ ക്വാര്‍ട്ടേഴ്‌സിലുള്ള ഇതരസംസ്ഥാന തൊഴിലാളിയെയും കാണാതായതായി പരാതി.ഗവ. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്. ഡിസംബര്‍ 15ന് രാവിലെ കോളേജിലേക്കാണെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണത്തിലാണ് അയല്‍വാസിയായ ഇതര സംസ്ഥാന തൊഴിലാളിയെയും കാണാനില്ലെന്ന് മനസ്സിലായത്.വിദ്യാര്‍ത്ഥിനിക്കായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി.

പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കിയ ശേഷം മുങ്ങിയ കര്‍ഷകനെ കണ്ടെത്തി

പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കിയ ശേഷം മുങ്ങിയ കര്‍ഷകനെ കണ്ടെത്തി

കോട്ടയം: സ്വന്തം ചരമവാര്‍ത്ത നല്‍കി അപ്രത്യക്ഷനായ ജോസഫ് എന്ന ആളെ കണ്ടെത്തി.കോട്ടയത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശിയാണ് ജൊസഫ്. മക്കള്‍ വേണ്ടവിധത്തില്‍ പരിഗണന നല്‍കുന്നില്ലെന്ന കാരണത്താലാണ് താന്‍ വീട് വിട്ടതെന്നാണ് ജോസഫിന്റെ പ്രതികരണം. ജൊസഫ്, ചാര്‍ളി എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ദുല്‍ഖര്‍ സല്‍മാന്‍ ഇതു പോലെ ചരമ പരസ്യം നല്‍കി മുങ്ങുന്നുണ്ട്. സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജോസഫിന്റെയും പ്രവൃത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. പത്രമോഫീസില്‍ ജോസഫ് തന്നെയാണ് ചരമവാര്‍ത്തയും ലഘു ജീവചരിത്രവും എത്തിച്ചതും. പഴയ […]

ഓഖി ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 15 ആയി

ഓഖി ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 15 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് വീശിയടിച്ച് ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറയില്‍ തിരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കാണാതായ ഏഴു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക.

മകളെ കാണാതായിട്ട് ഒന്നര വര്‍ഷം കഴിയുന്നു; നിമിഷ ഫാത്തിമയുടെ അമ്മ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടു

മകളെ കാണാതായിട്ട് ഒന്നര വര്‍ഷം കഴിയുന്നു; നിമിഷ ഫാത്തിമയുടെ അമ്മ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടു

തിരുവനന്തപുരം: ഐഎസില്‍ ചേരാനായി രാജ്യം വിട്ട തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയെ കണ്ടു. നിമിഷയെ കാണാതായതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വിശദീകരിച്ചു കൊണ്ടുള്ള പരാതി ബിന്ദു വനിതാ കമ്മീഷന് കൈമാറി. കഴിഞ്ഞ ഒന്നരവര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അവര്‍ പരാതിയില്‍ പറയുന്നു. താനൊരു പാര്‍ട്ടിയുടേയും മെമ്ബര്‍ഷിപ്പ് എടുത്തിട്ടില്ലെന്നും തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും കാണാതായ മകളേയും മരുമകനേയും പേരക്കുട്ടിയേയും ദൈവം തിരിച്ചു തരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. […]

ഒരു കുടുംബത്തിലെ 6 പേരെ കാണ്മാനില്ല പരാതിയുമായി മരുമകള്‍

ഒരു കുടുംബത്തിലെ 6 പേരെ കാണ്മാനില്ല പരാതിയുമായി മരുമകള്‍

മുംബൈ : മുംബൈ വിരാറിലെ ഗ്ലോബല്‍ സിറ്റിയില്‍ താമസിക്കുന്ന ഒരു ഒരു കുടുംബത്തിലെ 6 പേരെ കാണ്മാനില്ല. ഒക്ടോബര്‍ 15 മുതലാണ് ഇവരെ കാണാതായാത്. ബന്ധുക്കളെ കാണാതായതിനെ തുടര്‍ന്ന് മരുമകള്‍ പൊലീസില്‍ പരാതി നല്‍കി. ആഗസ്റ്റില്‍ മരണമടഞ്ഞ ബന്ധുവിന്റെ ചടങ്ങുകള്‍ നടത്തുന്നതിന് ഷിര്‍ദിയിലേക്ക് പോകുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി അയല്‍വാസികള്‍ വ്യക്തമാക്കി. എന്നാല്‍ ആറു പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സുരേന്ദ്ര ശര്‍മ (50), ഭാര്യ മാലതി (52), മകള്‍ പ്രിയങ്ക ശര്‍മ്മ (16), […]

കോട്ടയത്ത് കാണാതായ ദമ്പതികള്‍ക്കായി താഴത്തങ്ങാടിയാറ്റില്‍ വീണ്ടും തിരച്ചില്‍

കോട്ടയത്ത് കാണാതായ ദമ്പതികള്‍ക്കായി താഴത്തങ്ങാടിയാറ്റില്‍ വീണ്ടും തിരച്ചില്‍

കോട്ടയം: കോട്ടയത്ത് കാണാതായ ദമ്പതികള്‍ക്കായി താഴത്തങ്ങാടിയാറ്റില്‍ വീണ്ടും തിരച്ചില്‍ നടത്തി. വെള്ളത്തിനടിയില്‍ പരിശോധന നടത്തുന്ന സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെയായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും. താഴതങ്ങാടി സ്വദേശികളായ ഹാഷിമിനെയും ഭാര്യ ഹബീബയെയും കാണാതായിട്ട് ആറ് മാസം പിന്നിട്ടു. ഇവരെ കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് താഴത്തങ്ങാടിയാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തിയത്. കൊച്ചിയില്‍ നിന്നും എത്തിയ സ്വകാര്യ ഏജന്‍സിയുടെ അത്യാധുനിക സ്‌ക്യാനര്‍ ഉപയോഗിച്ചായിരുന്നു പരിശോധന. കുമരകം മുതല്‍ താഴത്തങ്ങാടി വരെയുള്ള പ്രദേശങ്ങളാണ് ആദ്യം […]

1 2 3 4