റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

മൊഗ്രാല്‍: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകളും മാറിമായങ്ങളും കണ്ട് ഞെട്ടുകയാണ് കാര്‍ഡുടമകള്‍. മൊഗ്രാലിലെ 45ാം നമ്ബര്‍ റേഷന്‍ കടയിലെ കാര്‍ഡുടമയായ വീട്ടമ്മക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ജോലി. മൊഗ്രാല്‍ കൊപ്പളം ഹൗസിലെ മത്സ്യത്തൊഴിലാളിയും നേരത്തെ ബി പി എല്‍ കാര്‍ഡുടമയുമായ അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (53) യ്ക്കാണ് പുതിയ റേഷന്‍കാര്‍ഡില്‍ (2481018798) സര്‍ക്കാര്‍ ജോലി ലഭിച്ചിരിക്കുന്നത്. വീട്ടമ്മ എന്ന് രേഖപ്പെടുത്തേണ്ടിടത്താണ് സംസ്ഥാന സര്‍ക്കാര്‍ ജീവനം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ പകുതി പേര്‍ക്കെങ്കിലും […]

റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരം : തെറ്റ് സമ്മതിച്ച് മന്ത്രി പി. തിലോത്തമന്‍

റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരം : തെറ്റ് സമ്മതിച്ച് മന്ത്രി പി. തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷന്‍ കാര്‍ഡ് തെറ്റുകളുടെ കൂമ്പാരമെന്നു സമ്മതിച്ച് മന്ത്രി പി. തിലോത്തമന്‍. ഇന്നലെ നിയമസഭയിലാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ഇക്കാര്യം സമ്മതിച്ചത്. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകളുടെ വിതരണം പാളുമെന്ന റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ കുറ്റസമ്മതം. കാര്‍ഡുകളില്‍ വ്യാപകമായ തെറ്റുകള്‍ കടന്നുകൂടിയ കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധൃതിയില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തെങ്കിലും അവയിലെ പിഴവുകള്‍ തിരുത്തിക്കിട്ടാനായി ജനങ്ങള്‍ സപ്ലൈ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയിലും പിഴവുകള്‍ വ്യാപകമായിരുന്നു. തങ്ങളുടേതല്ലാത്ത തെറ്റുകള്‍ കൊണ്ട് മുന്‍ഗണനാ […]