ചെര്‍ക്കളയില്‍ ബിജെപി റോഡ് ഉപരോധത്തെ തടഞ്ഞത് മുസ്ലിം ലീഗ് അസഹിഷ്ണുത

ചെര്‍ക്കളയില്‍ ബിജെപി റോഡ് ഉപരോധത്തെ തടഞ്ഞത് മുസ്ലിം ലീഗ് അസഹിഷ്ണുത

കാസര്‍കോട്: ചെര്‍ക്കളയില്‍ ബിജെപി റോഡ് ഉപരോധത്തെ തടഞ്ഞത് മുസ്ലിം ലീഗ് അസഹിഷ്ണുതയുടെ ഭാഗമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ലീഗിന് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന ചെര്‍ക്കളിയില്‍ ബിജെപിക്ക് ലഭിക്കുന്ന ജനസ്വീകാര്യതയില്‍ അസഹിഷ്ണുത പൂണ്ടവരാണ് സമരത്തെയെതിര്‍ത്ത് രംഗത്ത് വന്നത്. വര്‍ഷങ്ങളായി തകര്‍ന്ന് യാത്രദുസ്സഹമായി മാറിയ റോഡുകള്‍ അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരമാണ് ബിജെപി സംഘടിപ്പിച്ചത്. എംഎല്‍എയെന്ന നിലയില്‍ എന്‍.എ.നെല്ലിക്കുന്നിന്റെ ഭരണപരാജയം മറച്ചുവെയ്ക്കാനാണ് സമരത്തെ ലീഗ് ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചത്. എംഎല്‍എയുടെ പരാജയം […]

ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിചാരണയ്ക്ക് അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി

ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിചാരണയ്ക്ക് അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി

ദില്ലി: ജന പ്രതിനിധികള്‍ക്ക് എതിരായ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി. അഴിമതിക്കാരായ ജനപ്രതിധികളെ അധികാരത്തില്‍ തുടരാനും, രാഷ്ട്രീയ സ്വാധീനത്തിലൂടെ നടപടികള്‍ വൈകിപ്പിക്കാനും സാവകാശം നല്‍കരുതെന്നും ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് അബ്ദുള്‍നസീര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. അനധികൃത വരുമാനമുണ്ടാക്കിയ എംപിമാരും എംഎല്‍എമാരും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. 30 വര്‍ഷമായി ഈ പ്രവണത തുടരുകയാണ്. സമ്പത്ത് വാരിക്കൂട്ടിയ ജനപ്രതിനിധികള്‍ക്ക് ‘പരിരക്ഷ’ ലഭിക്കുന്നുണ്ടോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ജനങ്ങളുടെ പ്രതിനിധികളായ എംഎല്‍എമാരുടെയും എംപിമാരുടെയും […]

ചെര്‍ക്കള കല്ലടുക്ക റോഡില്‍ അറ്റക്കുറ്റപ്പണി ആരംഭിച്ചു: എന്‍.എ നെല്ലിക്കുന്ന്

ചെര്‍ക്കള കല്ലടുക്ക റോഡില്‍ അറ്റക്കുറ്റപ്പണി ആരംഭിച്ചു: എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: ചെര്‍ക്കള കല്ലടുക്ക റോഡില്‍ അറ്റക്കുറ്റപ്പണി ആരംഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയാണ് അറ്റകുറ്റപ്പണി. 24 ലക്ഷം രൂപയുടെ ഈ പ്രവര്‍ത്തി മാര്‍ച്ചില്‍ ടെണ്ടര്‍ വിളിച്ചിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല. ഇത് കാരണം അറ്റകുറ്റപ്പണി വൈകുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെയും എംഎല്‍എയുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഒരു കരാറുകാരന്‍ പ്രവര്‍ത്തി ഏറ്റെടുക്കാന്‍ സന്നദ്ധനായതിനാലാണ് പണി ഇപ്പോഴെങ്കിലും തുടങ്ങാനായത്. 18 ലക്ഷം രൂപ കൂടി അറ്റകുറ്റപ്പണി മുഴുവന്‍ നടത്താന്‍ ആവശ്യമായി വന്നേക്കും. ഈ തുക […]

എംഎല്‍എയുടെ പോക്കറ്റടിച്ചു

എംഎല്‍എയുടെ പോക്കറ്റടിച്ചു

സാഗര്‍(മധ്യപ്രദേശ്): ഇന്ത്യയില്‍ പലയിടത്തും നിര്‍ബാധം നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാണ പോക്കറ്റടി. എന്നാല്‍ അത് സാധാരണക്കാര്‍ക്ക് മാത്രമല്ല നേരിടേണ്ടി വന്നിരുന്നത്. അത്യാവശ്യം സ്വാധീനമുള്ളവരെ പോക്കറ്റടിക്കുന്ന കള്ളന്‍മാര്‍ തൊടാറില്ല. എന്നാല്‍ മധ്യപ്രദേശിലെ ബിജെപി എംഎല്‍എയ്ക്ക് പോക്കറ്റടിക്കാര്‍ മൂലം നഷ്ടമായത് 15,000 രൂപയാണ്. സാഗര്‍ സിറ്റി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ ശൈലേന്ദ്ര ജെയ്നാണ് വിവിഐപികളുടെയും പോലീസുകാരുടെയും സുരക്ഷയ്ക്കുള്ളില്‍ നില്‍ക്കെ പോക്കറ്റടിക്ക് വിധേയനാകേണ്ടി വന്നത്. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ വിരേന്ദ്രകുമാറിന് സ്വീകരണം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ശേലേന്ദ്ര ജെയ്നിന് ഈ ദുര്യോഗമുണ്ടായത്. കൈവശമുണ്ടായിരുന്ന […]

ഹിന്ദുക്കളുടെ സ്വത്തുക്കള്‍ മുസ്‌ളീം മത വിശ്വാസികള്‍ വാങ്ങിക്കരുത്: ബി.ജെ.പി എം.എല്‍.എ

ഹിന്ദുക്കളുടെ സ്വത്തുക്കള്‍ മുസ്‌ളീം മത വിശ്വാസികള്‍ വാങ്ങിക്കരുത്: ബി.ജെ.പി എം.എല്‍.എ

സൂറത്ത്: ഹിന്ദുക്കളുടെ ഉമസ്ഥതയിലുള്ള സ്വത്തുക്കള്‍ മുസ്‌ളീം മതവിവാസികള്‍ വാങ്ങരുതെന്ന് ഗുജറാത്ത് ബി.ജെ.പി എം.എല്‍.എ. ഇതു തടയാന്‍ സൂറത്തിലെ ലിംബായത്ത് മണ്ഡലം ‘ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ടിന്’ കീഴില്‍ കൊണ്ടുവരുമെന്നും എം.എല്‍.എ സംഗീതാ പാട്ടീല്‍ പറഞ്ഞു. ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട് നിലവില്‍ വന്നാല്‍ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു മതവിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് മറ്റൊരു സമുദായത്തിലെ അംഗത്തിന് സ്വത്ത് വില്‍ക്കാന്‍ കഴിയില്ല. ലിംബായത്ത് മണ്ഡലത്തില്‍ മുസ്ളീം മത വിശ്വാസികള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി സ്വത്തുക്കള്‍ സ്വന്തമാക്കുന്നുണ്ടെന്നും ഇത് തടയാനാണ് ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് […]

കോവളം എം.എല്‍.എ എം വിന്‍സന്റിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോവളം എം.എല്‍.എ എം വിന്‍സന്റിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം വിന്‍സന്റിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയാണ് കോടതി നല്‍കിയത്. നെയ്യാറ്റിന്‍കര കോടതിയുടേതാണ് ഉത്തരവ്. എം.എല്‍.എയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അറസ്റ്റിന് ശേഷം വന്ന വെളിപ്പെടുത്തലുകളും ശാസ്ത്രീയ പരിശോധനകളും പൂര്‍ത്തിയാക്കുന്നതിന് എം.എല്‍.എയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ്. വേണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. പീഡനം നടന്നുവെന്ന് വീട്ടമ്മ മൊഴി നല്‍കിയ വീട്ടിലും, കടയിലും എത്തിച്ച് വിന്‍സന്റിനെ തെളിവെടുക്കും.

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എം.എല്‍.എ എം. വിന്‍സന്റ്

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എം.എല്‍.എ എം. വിന്‍സന്റ്

തിരുവനന്തപുരം: വീട്ടമ്മയുടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ എം.വിന്‍സന്റ് എം.എല്‍.എ മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ആരോപണമുന്നയിച്ച വീട്ടമ്മ വിഷാദ രോഗത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായി വിന്‍സന്റെ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.തിങ്കളാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കും. വീട്ടമ്മയുടെ ലൈംഗികപീഡന പരാതിയില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നെയ്യാര്‌റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എം.എല്‍.എയെ ചോദ്യം ചെയ്യുന്നത്. എം.എല്‍.എ ഹോസ്റ്റലിലെ ഒന്‍പതാം നമ്പര്‍ മുറിയിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുടെ മൊഴി, സാഹചര്യ തെളിവുകള്‍, […]

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എം.എല്‍.എയ്ക്ക് പണികിട്ടും: കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എം.എല്‍.എയ്ക്ക് പണികിട്ടും: കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്നു വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍സംഭാഷണം പുറത്ത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ സഹോദരനുമായാണ് എംഎല്‍എ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. തന്റെ പേര് പുറത്തുവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് എം വിന്‍സെന്റ് സംഭാഷണത്തില്‍ പറയുന്നുണ്ട്. എംഎല്‍എ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ന്യൂസ് 18 ചാനലാണ് പുറത്തുവിട്ടത്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് വീട്ടമ്മ മൊഴി നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെടുന്നു. എം വിന്‍സെന്റ് എംഎല്‍എ ഫോണ്‍ റെക്കോഡിങ്ങില്‍ പറയുന്നത് […]

നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷണം മുകേഷിലേക്കും നീങ്ങുന്നു

നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷണം മുകേഷിലേക്കും നീങ്ങുന്നു

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണം നടനും കൊല്ലം എം.എല്‍.എയുമായ മുകേഷിലേക്കും നീളുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യും. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ പാര്‍ട്ടി മുകേഷിനെ കൊല്ലത്തേക്ക് വിളിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് സുനിയേ മുന്‍പരിചയം ഉണ്ടെന്നും അയാള്‍ തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നെന്നും മുകേഷ് വ്യക്തമാക്കിയത്. ഒരു വര്‍ഷത്തോളം പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നുവെന്നും എന്നാല്‍ സുനിയുടെ രീതി അത്ര നല്ലതല്ലായെന്ന് മനസിലായപ്പോഴാണ് […]

ആഡംബര വിവാഹം സി.പി.ഐ എം.എല്‍.എ വെട്ടില്‍

ആഡംബര വിവാഹം സി.പി.ഐ എം.എല്‍.എ വെട്ടില്‍

തിരുവനന്തപുരം: ആഡംബര വിവാഹത്തെക്കുറിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ശക്തമായ നിലപാടെടുത്ത സി.പി.ഐയാണ് ഇപ്പോള്‍ സ്വന്തം എം.എല്‍.എയുടെ മകളുടെ വിവാഹത്തിന്റെ പേരില്‍ വിവാദത്തിലായത്. മേയ് 10ന് സി.പി.ഐ നേതാവായ മുല്ലക്കര രത്‌നാകരനാണ് ആഡംബര വിവാഹത്തെക്കുറിച്ച് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചത്. ആഡംബര വിവാഹം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ അക്കമിട്ടു നിരത്തിയ മുല്ലക്കര രത്‌നാകരന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മകളുടെ ലളിതമായ വിവാഹം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവരുകയും ചെയ്തു. ആര്‍ഭാട വിവാഹങ്ങളില്‍ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥപ്രമാണിമാരും പങ്കെടുക്കരുതെന്ന് തീരുമാനിച്ചാല്‍ മാത്രം മതി ഇവ കുറയുമെന്ന നിര്‍ദേശം മുല്ലക്കര […]