ദുബൈ കെ എം സി സിയില്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം

ദുബൈ കെ എം സി സിയില്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം

ദുബൈ: ഗള്‍ഫ് നാടുകളിലെ പുതിയ തൊഴിലവസരങ്ങളും സംരംഭക സാധ്യതകളും പരിഗണിച്ച് ദുബൈ കെ എം സി സി മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം നല്‍കുന്നു. മൊബൈല്‍ഫോണ്‍ രംഗത്തെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ട് നെറ്റ് വര്‍ക്കായ ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോയുമായി സഹകരിച്ച് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. ഒരു വിദേശരാജ്യത്ത് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത് ആദ്യമായാണ്. 60 മണിക്കൂര്‍കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഈ പരിശീലന പരിപാടിയുടെ ഭാഗമായി 200 മണിക്കൂര്‍ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ലഭിക്കും. ഈ പ്രോഗ്രാമിന്റെ ക്ലാസുകള്‍ എല്ലാ […]

ഫോണ്‍ വിളിച്ചുകൊണ്ട് ബൈക്കില്‍ യാത്ര ചെയ്ത പൊലീസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഫോണ്‍ വിളിച്ചുകൊണ്ട് ബൈക്കില്‍ യാത്ര ചെയ്ത പൊലീസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ചണ്ഡിഗഢ്: ഫോണ്‍ വിളിച്ചുകൊണ്ട് ബൈക്കില്‍ യാത്ര ചെയ്ത പൊലീസിന്റെ വീഡിയോറോഡപകടങ്ങളുടെ പ്രധാന കാരണം തന്നെ പലപ്പോഴും ഇവയാണ്. ബൈക്ക് ഓടിക്കുന്നതിനിടയില്‍ അത്യാവശ്യ കാര്യത്തിനായി മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ പൊലീസിന്റെ കണ്ണിലെങ്ങാനും പെട്ടിട്ടുള്ളവര്‍ക്കറിയാം കിട്ടിയിട്ടുള്ള പിഴയുടെ കാര്യം. വലിയ തുക തന്നെ പിഴയായി നല്‍കേണ്ടിവരും. എന്നാല്‍ നിയമങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രം ബാധകമായതാണോ. അല്ല എന്നതാണ് വിശ്വാസമെങ്കിലും പലപ്പോഴും നിയമപാലകര്‍ നിയമം പാലിക്കാറില്ലെന്ന കാര്യം ഏവര്‍ക്കുമറിയാം. അത്തരത്തില്‍ ഒരു സംഭവമാണ് ചണ്ഡീഗഡിലുമുണ്ടായത്. ബൈക്ക് യാത്രയ്ക്കിടെ നിയമപാലകന്‍ തന്നെ നിയമം തെറ്റിക്കുകയായിരുന്നു. ബൈക്കില്‍ […]

ലെനോവ കെ 8 കില്ലര്‍ നോട്ട് ഇനി വിപണിയില്‍

ലെനോവ കെ 8 കില്ലര്‍ നോട്ട് ഇനി വിപണിയില്‍

ലെനോവ ഇന്ത്യ കെ നോട്ട് പരമ്പരയിലെ പുതിയ പതിപ്പായ കെ 8 നോട്ട് അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയില്‍ തങ്ങളുടെ ഉപകരണത്തില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവരെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണിത്. ഈ പരമ്പരയില്‍ ആദ്യമായാണ് ഇരട്ട ക്യാമറ അവതരിപ്പിക്കുന്നത്. മെറ്റല്‍ ബോഡിയില്‍ ഗോള്‍ഡ്, ബ്‌ളാക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 10 കോര്‍ പ്രോസസര്‍,  4 ജിബി റാം, 64 ജിബി സ്റ്റോറേജ്, പ്രത്യേകമായ മെമ്മറി കാര്‍ഡ് സ്‌ളോട്ട്, ശബ്ദമികവ് തുടങ്ങിയവ പ്രത്യേകതകളാണ്. ശേഷിയേറിയ 4000 എംഎഎച്ച് ബാറ്ററി. 12,999 രൂപമുതലാണ് […]

അക്ഷയ കേന്ദ്രങ്ങളും ബി എസ് എന്‍ എല്ലും കൈകോര്‍ക്കുന്നു

അക്ഷയ കേന്ദ്രങ്ങളും ബി എസ് എന്‍ എല്ലും കൈകോര്‍ക്കുന്നു

കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും ബി.എസ്.എന്‍.എല്ലുമായി ബിസിനസ് പാര്‍ട്‌ണേഴ്‌സായി രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഉദ്ഘാടനം കാസര്‍കോട് കളക്ടറേറ്റില്‍ ബി.എസ്.എന്‍.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ഭരതന്‍ നിര്‍വ്വഹിച്ചു. ബി.എസ്.എന്‍.എല്‍ എല്ലാ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നിലവിലുളള മൊബൈല്‍ വരിക്കാരെ 2018 ജനുവരി 31 നകം ആധാറുമായിബന്ധിപ്പിക്കുന്നത് സംബന്ധിച്ച പരിശീലനം അക്ഷയ സംരംഭകര്‍ക്ക് നല്‍കി. പരിപാടിയില്‍ അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി നായര്‍, കണ്ണൂര്‍ ബി.എസ്.എന്‍.എല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ […]

കക്കൂസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച പണം കൊണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങിയ ഭര്‍ത്താവിന് ഭാര്യ കൊടുത്ത പണി

കക്കൂസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച പണം കൊണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങിയ ഭര്‍ത്താവിന് ഭാര്യ കൊടുത്ത പണി

റാഞ്ചി: കക്കൂസ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ അനുവദിച്ച പണം കൊണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊണ്ടു വന്ന ഭര്‍ത്താവിനെതിരെ ഭാര്യയുടെ ശക്തമായ നിരാഹാര സമരം. കക്കൂസ് പണിയുന്നതു വരെ ഇവിടെ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞ ഭാര്യ അത് എറിഞ്ഞുടയ്ക്കുകയും ചെയ്തു. ഭാര്യയുടെ പ്രതിഷേധത്തില്‍ അയവുണ്ടാകാതെ വന്നതോടെ വട്ടിപ്പലിശക്കാരന്റെ കയ്യില്‍ നിന്നും വായ്പയെടുത്ത് കക്കൂസ് നിര്‍മ്മിച്ച് ഭര്‍ത്താവ് പ്രശ്നം പരിഹരിച്ചു. ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ രാജേഷ് മഹാത്തോയാണ് ഭാര്യ ലക്ഷ്മി ദേവിയുടെ ശൗചാലയത്തിനായുള്ള പ്രതിഷേധത്തിന് […]

ജമ്മു കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്ക്

ജമ്മു കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി. വെള്ളിയാഴ്ചയാണ് അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. കാഷ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് യുവാവ് മരിച്ചതിനെ തുടര്‍ന്നാണു മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. മൊബൈലുകള്‍ വഴി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നു അധികൃതര്‍ വ്യക്തമാക്കി.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങള്‍ക്കും ഈ രോഗം സമ്മാനിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങള്‍ക്കും ഈ രോഗം സമ്മാനിച്ചേക്കാം

വിര്‍ജീനിയ: ദിവസവും എത്രമണിക്കൂര്‍ നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ട്. എന്തായാലും ഒരു ശാരാശരി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവ് ദിവസം എട്ട് മണിക്കൂര്‍ തന്റെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് അത്ര നല്ല കാര്യമല്ല. സാധാരണ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നയാള്‍ ട്വീറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ തുടര്‍ച്ചായി ഉപയോഗിക്കും. എന്തെങ്കിലും നോട്ടിഫിക്കേഷന്‍ ലഭിക്കുന്നുണ്ടോ എന്നും ഇവര്‍ ചിന്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇത് തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ രോഗം ഉണ്ടാകുന്നത്. […]

മൊബൈല്‍ പ്രണയ വിവാഹം; വധു പന്തലില്‍ കാത്തിരിക്കെ വരന്‍ വീട്ടില്‍ നല്ല ഉറക്കം

മൊബൈല്‍ പ്രണയ വിവാഹം; വധു പന്തലില്‍ കാത്തിരിക്കെ വരന്‍ വീട്ടില്‍ നല്ല ഉറക്കം

കാസര്‍കോട്: യുവതിയെ പ്രേമിച്ച് അത് വിവാഹം വരെ എത്തി. എന്നാല്‍ വിവാഹദിവസം മുഹൂര്‍ത്തത്തില്‍ വധു പന്തലില്‍ കാത്തിരിക്കെ വരന്‍ വീട്ടില്‍ കിടന്ന് നല്ല ഉറക്കം. 200 പേര്‍ക്ക് സദ്യ ഒരുക്കി വധുവിന്റെ ആള്‍ക്കാര്‍ കാത്തിരിക്കുമ്പോള്‍ സമയം കഴിഞ്ഞും വരനെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് വരന്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയെന്ന്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. യുവാവിനെതിരെ പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. മൊബൈല്‍ വഴിയാണ് ഇരുവരും പ്രണയത്തിലായത്. കിനാത്തില്‍ തോട്ടുകരയിലെ എവി ഷിജുവും സമീപ പ്രദേശത്തെ […]

ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ ഷവോമിയുടെ റെഡ്മി 4

ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ ഷവോമിയുടെ റെഡ്മി 4

ഷവോമിയുടെ റെഡ്മി 4 മെയ് 16ന് ഇന്ത്യന്‍ വിപണയിലെത്തും. 8000 രൂപയ്ക്ക് സ്‌നാപ്പ്ഡ്രാഗണ്‍ 625 പ്രോസെസ്സര്‍ അടക്കമുള്ള സൗകര്യങ്ങളുമായിയാണ് റെഡ്മി 4 വിപണയിലെത്തുന്നത്. റെഡ്മി എക്‌സ് സീരിസില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കൂടിയ ഫോണാണ് റെഡ്മി 4. ചൈനീസ് കമ്ബനിയായ ഷവോമി മെയ് 16ന് ഇന്ത്യയില്‍ വെച്ച് നടത്തുന്ന ചടങ്ങിലായിരിക്കും ഫോണ്‍ പുറത്തിറക്കുക. 3ജിബി റാമും 32ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമുള്ള റെഡ്മി 4, 128 ജിബി വരെ വികസിപ്പിക്കാവുന്ന എക്‌സ്റ്റേര്‍ണല്‍ മെമ്മറിയും അവകാശപ്പെടുന്നുണ്ട്. കാഴ്ച്ചയില്‍ പുതുമകളൊന്നും അവകാശപെടാന്‍ […]

പവര്‍ ബാങ്ക് വാങ്ങാന്‍ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പവര്‍ ബാങ്ക് വാങ്ങാന്‍ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

 പവര്‍ബാങ്കിലെ എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമായ മുന്നറിയിപ്പ് സൂചകങ്ങളാണ് നാം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ വലിയ പ്രശ്‌നം എന്ന് പറയുന്നത് ബാറ്ററി ബാക്കപ്പ് തന്നെയാണ്. കൂടുതല്‍ എംഎഎച്ച് ബാറ്ററി ഉള്ള ഫോണുകളിലും നെറ്റും ഗെയിമും ഒക്കെ ഉപയോഗിക്കുമ്‌ബോള്‍ ചാര്‍ജ് ആവിയായി പോകുന്ന സ്ഥിതിയാണ് നിലകൊള്ളുന്നത് ഇതിനു പരിഹാരമായാണ് പവര്‍ ബാങ്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ദൂര യാത്രകള്‍ പോകുമ്‌ബോള്‍ മിക്കവരും കൈയ്യില്‍ കരുതുന്ന അത്യാവശ്യ വസ്തുവാണ് പവര്‍ ബാങ്ക്. അതിനാല്‍ പുതിയതായി പവര്‍ ബാങ്ക് വാങ്ങുമ്‌ബോള്‍ ശ്രദ്ധിക്കേണ്ട […]