വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് ജാഗ്രത പാലിക്കുക: ചലച്ചിത്ര അക്കാദമി

വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് ജാഗ്രത പാലിക്കുക: ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: ഡെലിഗേറ്റുകളുടെ സൗകര്യാര്‍ത്ഥം ചലച്ചിത്ര അക്കാദമിക്കുവേണ്ടി സി-ഡിറ്റ് തയാറാക്കിയ ഐ എഫ്എഫ്കെ 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജപതിപ്പുകള്‍ രംഗത്ത്. അക്കാദമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.  തങ്ങളുപയോഗിക്കുന്ന ആപ്ലിക്കേഷന്‍ ഇതുതന്നെയാണെന്ന് ഡെലിഗേറ്റുകള്‍ ഉറപ്പുവരുത്തണം. വ്യാജപതിപ്പുകള്‍ ഉപയോഗിച്ച് മേളയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനോ റിസര്‍വഷനോ നടത്തിയാലും ആ വിവരങ്ങള്‍ അക്കാദമിയില്‍ എത്താത്തതിനാല്‍ ഡെലിഗേറ്റുകള്‍ക്ക് ആ സൗകര്യങ്ങള്‍ ലഭ്യമാകുകയില്ല. ശ്രദ്ധയില്‍പ്പെട്ട വ്യാജപ്പതിപ്പുകള്‍ നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പണവും വിവരവും അപഹരിക്കാനായി രൂപപ്പെടുത്തുന്ന ഇത്തരം വ്യാജപ്പതിപ്പുകള്‍ക്കെതിരെ ഡെലിഗേറ്റുകള്‍ […]

അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍നിന്നു സമ്പാദിക്കാം

അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍നിന്നു സമ്പാദിക്കാം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും സെല്‍ഫിക്കു പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ വീഡിയോകള്‍ പകര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ ഇത്തരം വീഡിയോകള്‍ സ്വന്തം ഫോണുകളിലോ വാട്ട്‌സാപ്പ് ഫേയ്‌സ്ബുക്ക് ഗ്രൂപ്പുകളിലോ മാത്രം ഒതുങ്ങി പോവുകയാണു പതിവ്. ഇത്തരം വീഡിയോകള്‍ ഉപയോഗിച്ചു സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള അവസരം ഉണ്ട്. അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളില്‍നിന്നു ലാഭം ഉണ്ടാക്കാനുള്ള അവസരം ഒരുക്കുകയാണ് ഗ്ലിംറ്റ് (Glymt) എന്ന ആപ്ലിക്കേഷന്‍. പോര്‍ച്ചുഗലിലെ ബ്രാഗ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്ലിംറ്റ്. നിങ്ങള്‍ പകര്‍ത്തുന്ന അഞ്ച് സെക്കന്റ് മുതല്‍ 20 സെക്കന്റ് […]

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും കാണാതായ യൂസി ബ്രൗസര്‍ തിരികെയെത്തി

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും കാണാതായ യൂസി ബ്രൗസര്‍ തിരികെയെത്തി

ഡല്‍ഹി :ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും കാണാതായ യൂസി ബ്രൗസര്‍ തിരികെയെത്തി. യൂസിവെബിന്റെ പുതിയ പതിപ്പാണ് ഗൂഗിള്‍ പ്ലേസ്റ്റോറിലെത്തിയത്. സുരക്ഷാ പ്രശ്‌നങ്ങളാണ് ആപ്ലിക്കേഷനെ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ കമ്പനി നിക്ഷേധിക്കുകയായിരുന്നു. യൂസി ബ്രൗസറിലെ ഒരു സെറ്റിങ് ഗൂഗിളിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് വന്നതുപോലെ കാരണം സുരക്ഷാ പ്രശ്‌നങ്ങളല്ലെന്നും യൂസി വെബ് വക്താവ് പ്രതികരിച്ചിരുന്നു. ഗൂഗിളിന്റെ ശക്തമായ നിബന്ധനകള്‍ക്കനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങളുമായാണ് യുസി ബ്രൗസറിന്റെ പുതിയ […]

മമതയുടെ ആരാധകനാണ് താനെന്ന് നടന്‍ കമല്‍ഹാസന്‍

മമതയുടെ ആരാധകനാണ് താനെന്ന് നടന്‍ കമല്‍ഹാസന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരാധകനാണ് താനെന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ കമല്‍ഹാസന്‍. കൊല്‍ക്കത്തയിലെ അന്താരാഷ്ട്ര ചലചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. തുടര്‍ന്ന് മമതാ ബാനര്‍ജിയെയും സന്ദര്‍ശിച്ച ശേഷമാണ് ഹാസന്‍ തന്റെ അഭിപ്രായം മമതയെ അറിയിച്ചത്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായും കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നവംബര്‍ 7ലെ പിറന്നാള്‍ ദിനത്തില്‍ കമല്‍ഹാസന്റ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മായം വിസില്‍ എന്ന മൊബൈല്‍ […]

‘എം കേരളം’ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും

‘എം കേരളം’ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ‘എം കേരളം’ അടുത്ത മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 13 ഓളം വകുപ്പുകളുടെ 50 ഓളം സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. വിവിധ സേവനങ്ങള്‍ക്കുള്ള ഏകീകൃത നിരക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇ ഡിസ്ട്രിക്ട് മുഖേന നിലവില്‍ നല്‍കി വരുന്ന സേവനങ്ങള്‍ കൂടി എം കേരളം മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു ഏകജാലക […]

ദേശീയബോധം വളര്‍ത്താന്‍ പൊതു സമൂഹത്തിന് കടമയുണ്ട്; ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്

ദേശീയബോധം വളര്‍ത്താന്‍ പൊതു സമൂഹത്തിന് കടമയുണ്ട്; ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്

കോട്ടയം: വരും തലമുറകളില്‍ ദേശീയ ബോധം വളര്‍ത്തുവാന്‍ പൊതു സമൂഹത്തിന് കടമയുണ്ടെന്ന് സംസ്ഥാന പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയര്‍മാന്‍ ഡോ.ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു. ദേശീയത ഒരു വികാരമായി വളരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ‘ഇന്‍ഡ്യന്‍ ഫ്ളാഗ്’ എന്ന പേരില്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു നാരായണക്കുറുപ്പ്. ഇരുപത് ടാബുകളിലായിട്ടാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയുടെ വിവരങ്ങള്‍, മഹാത്മാഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കടമകളും അവകാശങ്ങളും എന്ന ടാബില്‍ പൗരത്വം, […]