റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

മൊഗ്രാല്‍: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകളും മാറിമായങ്ങളും കണ്ട് ഞെട്ടുകയാണ് കാര്‍ഡുടമകള്‍. മൊഗ്രാലിലെ 45ാം നമ്ബര്‍ റേഷന്‍ കടയിലെ കാര്‍ഡുടമയായ വീട്ടമ്മക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ജോലി. മൊഗ്രാല്‍ കൊപ്പളം ഹൗസിലെ മത്സ്യത്തൊഴിലാളിയും നേരത്തെ ബി പി എല്‍ കാര്‍ഡുടമയുമായ അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (53) യ്ക്കാണ് പുതിയ റേഷന്‍കാര്‍ഡില്‍ (2481018798) സര്‍ക്കാര്‍ ജോലി ലഭിച്ചിരിക്കുന്നത്. വീട്ടമ്മ എന്ന് രേഖപ്പെടുത്തേണ്ടിടത്താണ് സംസ്ഥാന സര്‍ക്കാര്‍ ജീവനം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ പകുതി പേര്‍ക്കെങ്കിലും […]

കുമ്പളയില്‍ ലീഗ് നേതാവ് സര്‍ക്കാര്‍ ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ

കുമ്പളയില്‍ ലീഗ് നേതാവ് സര്‍ക്കാര്‍ ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ

കുമ്പള: റവന്യൂ അധികൃതരുടെ ഒത്താശയോടെ  സര്‍ക്കാര്‍ ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചുവെന്ന് ആരോപണം.കുമ്പള കോയിപ്പാടി വില്ലേജ് ഗ്രൂപ്പിലെ മൊഗ്രാല്‍ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറി വീട് നിര്‍മ്മിച്ച് താമസം തുടങ്ങിയതെന്ന് ഡി.വൈ.എഫ്.ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പൊതു ആവശ്യങ്ങള്‍ക്ക് ഇത്തരത്തില്‍ നീക്കി വെച്ചിട്ടുള്ള സര്‍ക്കാര്‍ സ്ഥലങ്ങള്‍ ആരിക്കാടി കോട്ട അടക്കം കുമ്പളയിലെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ കയ്യേറ്റം നടന്നിട്ടുള്ളതായി നേരത്തെ തന്നെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഭൂമി കയ്യേറ്റം […]

മൊഗപ്പെ കുളം നവീകരിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു

മൊഗപ്പെ കുളം നവീകരിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു

സുള്ള്യ: കടുത്ത വേനലില്‍ നാടെങ്ങും വറ്റിവരളുമ്പോള്‍ നാടിന്റെ സ്വത്തായ കുളം നവീകരിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു. ഒരുകാലത്തു നാടിനാകെ ദാഹജലം പകര്‍ന്നിരുന്ന ബെള്ളാരെക്കടുത്ത നെട്ടാരിലെ മൊഗപ്പെ കുളത്തിന്റെ സംരക്ഷണത്തിനാണ് ജനങ്ങള്‍ മുന്നിട്ടിറങ്ങിയത്. പത്ത് ഏക്കര്‍ സ്ഥലത്താണു കുളം പരന്നുകിടക്കുന്നത്. ചുറ്റിനുമുള്ള നാലഞ്ചു ഗ്രാമങ്ങള്‍ക്കു 24 മണിക്കൂറും വെള്ളം നല്‍കാന്‍ സാധിച്ചിരുന്ന ജലസ്രോതസ്സായിരുന്നു ഈ സര്‍ക്കാര്‍ കുളം. എന്നാല്‍ ഇന്നു കുളത്തിന്റെ സ്ഥിതി ദയനീയമാണ്. കുളത്തിന്റെ മുക്കാല്‍ ഭാഗവും മണ്ണും ചെളിയും പായലും മറ്റും മൂടിക്കിടക്കുകയാണ്. കുഴല്‍ക്കിണറുകളും മറ്റു ജലസ്രോതസ്സുകളും […]

10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വര്‍ഷം

10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 10 വര്‍ഷം

മൊഗ്രാല്‍: വെള്ളവും വെളിച്ചവും ശുചിത്വ സൗകര്യങ്ങളുമില്ലാതെ അംഗന്‍വാടിയിലെ 30 ഓളം കുരുന്നുകള്‍ ദുരിതത്തില്‍. വര്‍ഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ കുമ്പള ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. വേനല്‍ച്ചൂടില്‍ മൊഗ്രാല്‍ അംഗനവാടിയിലെ കുരുന്നുകള്‍ വെന്തുരുകുകയാണ്. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. 10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി […]