മഹാനടി; ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മഹാനടി; ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒന്നിച്ച തെലുങ്ക് ചിത്രം മഹാനടിയെ പ്രശംസിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. മികച്ച അഭിപ്രായമാണ് മഹനടിയെക്കുറിച്ച് കേള്‍ക്കുന്നതെന്നും എന്റെ പ്രിയപ്പെട്ട ദുല്‍ഖറിനും കീര്‍ത്തിക്കും എല്ലാ വിധ ആശംസകളും നേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. Hearing great reviews about #Mahanati. Very happy for both My Dears from our extended family @KeerthyOfficial & @dulQuer. Will watch the movie soon!! — Mohanlal (@Mohanlal) May 11, 2018 മഹാനടി […]

തിയേറ്ററില്‍ രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചതിന് നന്ദിയുമായി പ്രണവ് മോഹന്‍ലാല്‍

തിയേറ്ററില്‍ രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചതിന് നന്ദിയുമായി പ്രണവ് മോഹന്‍ലാല്‍

പ്രണവ് മോഹല്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയുടെ നൂറാം ദിനം ആഘോഷിച്ചു. എറണാകുളം ഗോകുലം പാര്‍ക്കിലായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. ചടങ്ങില്‍ മോഹന്‍ലാല്‍ സുചിത്ര മോഹന്‍ലാല്‍, പ്രണവ്, ജിത്തു ജോസഫ്, ആന്റണി പെരുമ്ബാവൂര്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ആദ്യമായിട്ടാണ് പ്രണവ് മോഹന്‍ലാല്‍ ആരാധകരോട് മനസ്സ് തുറന്ന് സംസാരിച്ചത്. സിനിമ റീലിസ് ചെയ്തപ്പോഴും ഹിമാലത്തിലായിരുന്നു പ്രണവ്. ആദിയുടെ പ്രൊമോഷന് പ്രണവ് എത്തിയിരുന്നില്ല. തിയേറ്ററില്‍ രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രണവ് […]

മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ കാണാം

മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ കാണാം

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ആനിമേഷന്‍ ഡിജിറ്റല്‍ ബ്രിക്കും സംഗീതം ദീപക് ദേവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പേരു പോലെ തന്നെ ഏറെ ദുരൂഹതകള്‍ ഉള്ളിലൊളിപ്പിച്ച ഫോന്റിന്റെ രൂപകല്‍പ്പന ആനന്ദ് രാജേന്ദ്രന്റേതാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി […]

ഇതിഹാസ നക്ഷത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും, വീഡിയോ വൈറലാവുന്നു

ഇതിഹാസ നക്ഷത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും, വീഡിയോ വൈറലാവുന്നു

ഇതിഹാസ നക്ഷത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും, വീഡിയോ വൈറലാവുന്നു. ഇതിഹാസ നക്ഷത്രങ്ങളായ മോഹന്‍ലാലിനും മമ്മുട്ടിയ്ക്കും ഒപ്പമാണ് ദുല്‍ഖര്‍ സല്‍മാനും എത്തിയിരിക്കുന്നത്. പ്രോമോ വീഡിയോ പുറത്തായപ്പോള്‍ മുതല്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. യുവതാരങ്ങളും പരിപാടിയില്‍ അണിനിരക്കുന്നുണ്ട്. പരിപാടിയില്‍ താനുണ്ടാകുമെന്ന് ദുല്‍ഖര്‍ സല്‍മാനും ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 6 വെകുന്നേരം 6 മണി മുതലാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ അമ്മ മഴവില്ല് പരിപാടി നടക്കുന്നത്.

മോഹന്‍ലാല്‍ ചിത്രം ബിലാത്തിക്കഥയുടെ ഷൂട്ടിംങ് മെയ് 10 ന് ലണ്ടനില്‍ തുടങ്ങും

മോഹന്‍ലാല്‍ ചിത്രം ബിലാത്തിക്കഥയുടെ ഷൂട്ടിംങ് മെയ് 10 ന് ലണ്ടനില്‍ തുടങ്ങും

മോഹന്‍ലാല്‍ നായകനായെത്തുന്ന ബിലാത്തിക്കഥയുടെ ചിത്രീകരണം മെയ് 10 ന് ലണ്ടനില്‍ തുടങ്ങും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി 45 ദിവസത്തെഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ലില്ലിപാഡ്മോഷന്‍ പിക്ചേഴ്സ് (യു.കെ) ലിമിറ്റഡിന്റെയും വര്‍ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍.പി, എം.കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സേതുവിന്റേ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും അനുസിതാരയും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ജ്യുവല്‍മേരി, കനിഹ, ഷാലിന്‍സോയ എന്നിവര്‍ക്കൊപ്പം സംവിധായകരായ ശ്യാം […]

മഞ്ജുവാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ വിഷുവിന് തന്നെ പ്രദര്‍ശനത്തിനെത്തും

മഞ്ജുവാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ വിഷുവിന് തന്നെ പ്രദര്‍ശനത്തിനെത്തും

തൃശൂര്‍: കോടതി തടഞ്ഞതിനെ തുടര്‍ന്ന് റിലീസിങ് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ വിഷുവിന് തന്നെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ കഥയെ കുറിച്ചുണ്ടായ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് തിരക്കഥാകൃത്ത് കലവൂര്‍ രവി കുമാര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ കഥക്ക് പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്നും രവികുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സാജിദ് യഹിയ കഥയെഴുതി സംവിധാനം ചെയ്ത ‘മോഹന്‍ലാല്‍’ എന്ന സിനിമയുടെ റിലീസ് തൃശൂര്‍ ജില്ലാ കോടതിയാണ് കഴിഞ്ഞ ദിവസം തടഞ്ഞത്. തന്റെ കഥ മോഷ്ടിച്ചാതാണെന്ന് കാണിച്ച് […]

ജിമ്മിക്കി കമ്മലിന് ഒരു ദുബൈ വേര്‍ഷന്‍..

ജിമ്മിക്കി കമ്മലിന് ഒരു ദുബൈ വേര്‍ഷന്‍..

ജിമ്മിക്കി കമ്മലിന് ദുബൈയില്‍ പുതിയ വേര്‍ഷനൊരുക്കി ശ്രദ്ധേയനായി ദുബൈ മണ്ടേല മീഡിയ പ്രൊഡക്ഷന്‍സ് മേനേജിംഗ് ഡയറക്ടര്‍ നിഖില്‍ രാമന്‍. സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്ത് മോഹന്‍ലാല്‍ ചിത്രം വില്ലന്റെ പ്രമോ വീഡിയോയും നിഖില്‍ ഒരുക്കിയിരുന്നു. 54 വര്‍ഷമായി ജിസിസി രാജ്യങ്ങളില്‍ മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷാ സിനിമകള്‍ വിതരണം ചെയ്യുന്ന ഫാര്‍സ് ഫിലിംസും മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് ലാല്‍കെയറും ഒരുമിച്ചാണ് ജിമ്മിക്കി കമ്മലിന്റെ വേര്‍ഷനൊരുക്കിയത്. നിഖില്‍ രാമനും ഷാഹില്‍ റഹ്മാനും ചേര്‍ന്ന് സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചു. ലാല്‍കെയര്‍ […]

ദര്‍ശന പുണ്യം തേടി മൂകാംബിക സന്നിധിയില്‍ മോഹന്‍ലാല്‍

ദര്‍ശന പുണ്യം തേടി മൂകാംബിക സന്നിധിയില്‍ മോഹന്‍ലാല്‍

കൊല്ലൂര്‍: ദര്‍ശന പുണ്യം തേടി നടന്‍ മോഹന്‍ലാല്‍ കൊല്ലൂര്‍ മൂകാംബിക ദേവിയുടെ സന്നിധിയില്‍ എത്തി. ചൊവ്വാഴ്ച രാവിലെയാണ് ലാല്‍ മൂകാംബികയിലെത്തിയത്. ക്ഷേത്രത്തിലെത്തിയ താരത്തെ ക്ഷേത്ര ഭരണസമിതി അംഗം അഭിലാഷ് പി.വിയും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജനാര്‍ദ്ദനനും മേല്‍ശാന്തി നരസിംഹ അഡിഗയും ചേര്‍ന്ന് സ്വീകരിച്ചു. നിലവില്‍ നീരാളി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് ലാല്‍. അതിന് ശേഷം ശ്രീകുമാര്‍ മേനാന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനായി താരം പാലക്കാട് എത്തും.

മോഹന്‍ലാല്‍ അടിപൊളി ലുക്കിലെത്തുന്ന ‘നീരാളി’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ അടിപൊളി ലുക്കിലെത്തുന്ന ‘നീരാളി’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നീരാളി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. പൂര്‍ണമായും കേരളത്തിന് പുറത്ത് ചിത്രീകരിച്ച നീരാളിയില്‍ നദിയാ മൊയ്ദുവും, പാര്‍വതി നായരുമാണ് നായികമാരായി എത്തുന്നത്. ശരീരഭാരം കുറച്ച് അടിപൊളി ലുക്കിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍, എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി […]

മോഹന്‍ലാലിനും പി.ടി. ഉഷയ്ക്കും കാലിക്കട്ട് സര്‍വകലാശാലയുടെ ഡിലിറ്റ്

മോഹന്‍ലാലിനും പി.ടി. ഉഷയ്ക്കും കാലിക്കട്ട് സര്‍വകലാശാലയുടെ ഡിലിറ്റ്

തേഞ്ഞിപ്പലം: നടന്‍ പദ്മശ്രീ മോഹന്‍ലാലിനും പി.ടി. ഉഷയ്ക്കും ഡിലിറ്റ് നല്‍കി കാലിക്കട്ട് സര്‍വകലാശാലയുടെ ആദരം. കാമ്പസിലൊരുക്കിയ പ്രത്യേക വേദിയില്‍ നടന്ന ചടങ്ങിലാണ് ഡിലിറ്റ് ദാനം നടന്നത്. സംസ്ഥാന ഗവര്‍ണറും ചാന്‍സലറുമായ പി.സദാശിവം, പ്രോചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയുമായ സി. രവീന്ദ്രനാഥ്, വൈസ്ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍, സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കും രാജ്യത്തെ മറ്റു ഭാഷകളിലെ സിനിമാ അഭിനയ മികവ് പരിഗണിച്ചുമാണ് മോഹന്‍ലാലിന് കാലിക്കട്ട് സര്‍വകലാശാലയുടെ പരമോന്നത ബഹുമതി നല്‍കിയത്. […]

1 2 3