അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍

അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍

തിരൂര്‍: അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. വാതില്‍ അടക്കാതെ സര്‍വീസ് നടത്തിയ ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് തിരൂര്‍ താലൂക്കിലെ സ്വകാര്യ ബസ് ജീവനക്കാരാണ് അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചത്. അതേസമയം ഇന്നലെ സൂചന പണി മുടക്ക് നടത്തിയിട്ടും പൊലീസും മോട്ടോര്‍ വാഹന വകുപ്പുദ്ധ്യോഗസ്ഥരും വിഷയത്തില്‍ ഇടപെടാത്തിനെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്ക് നടത്താന്‍ ബസ് ജീവനക്കാര്‍ തീരുമാനിച്ചത്.

ഫഹദിന്റെ കാര്‍ രജിസ്‌ട്രേഷന്‍: ഡീലര്‍മാരും പ്രതികളാകും

ഫഹദിന്റെ കാര്‍ രജിസ്‌ട്രേഷന്‍: ഡീലര്‍മാരും പ്രതികളാകും

കൊച്ചി: ഫഹദ് ഫാസിലിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ വാഹന ഡീലര്‍മാരും പ്രതികളാകും. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡീലര്‍മാരെയും പ്രതികളാക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും രണ്ട് കാറുകളാണ് ഫഹദ് ഫാസില്‍ വാങ്ങിയത്. കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കി ഇവിടെ എത്തിച്ച് തരുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടുവച്ചു. താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തത്. അല്ലാതെ നികുതി സംബന്ധമായ കാര്യങ്ങള്‍ തനിക്കറിയില്ലായിരുന്നു. കാര്‍ വാങ്ങാനും താന്‍ പോയിട്ടില്ല. നികുതി വെട്ടിപ്പും അറിയില്ലായിരുന്നു എന്ന് ഫഹദ് ക്രൈബ്രാഞ്ചിന് […]

റോഡപകടങ്ങളില്‍ ഇരയായവരുടെ ഓര്‍മ ദിനം

റോഡപകടങ്ങളില്‍ ഇരയായവരുടെ ഓര്‍മ ദിനം

കാഞ്ഞങ്ങാട്: ലോകത്താകമാനം ഒരു വര്‍ഷം 14 ലക്ഷത്തോളം ആളുകള്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്നു 5 കോടിയിലധികം ആളുകള്‍ വിവിധങ്ങളായ പരിക്കുകളോടെ ജീവിക്കുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം ഒന്നരലക്ഷത്തോളം ആളുകളാണ് റോഡപകടങ്ങില്‍ മരണപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശാനുസരണം ലോകരാഷ്ടങ്ങളെല്ലാം നവംബര്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച അപകടങ്ങളില്‍ ഇരയായവരുടെ ഓര്‍മ്മ ദിനമായി ആചരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി കേരള മോട്ടോര്‍ വാഹന വകുപ്പ് ലയണ്‍സ് ക്ലബ്ബ് കാഞ്ഞങ്ങാട്, മെലഡി മവ്വല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പളളിക്കര ബീച്ചില്‍ പി.ബാലകൃഷ്ണന്‍ ഡി.വൈ.എസ്.പി. ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡണ്ട് […]

വാഹന പരിശോധന ഷെഡ് ഉദ്ഘാടനം ചെയ്തു

വാഹന പരിശോധന ഷെഡ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റോട്ടറിയുടെ നേതൃത്വത്തില്‍ ഗുരുവനത്ത് മോട്ടോര്‍ വൈക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കിയ വാഹന പരിശോധന ഷെഡിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പി.എം.ശിവശങ്കരന്‍ നര്‍വ്വഹിച്ചു. ആര്‍.ടി.ഒ ബാബുജോണ്‍ അധ്യക്ഷനായി. പ്രസിഡണ്ട് കെ.രാജേഷ് കാമ്മത്ത്, ജോയന്റ് ആര്‍.ടി.ഒ.ഷീബ, എം.എസ്.പ്രദീപ്, കെ.ഭരതന്‍,(എം.വി.ഐ) പ്രഭാകരന്‍ വാഴുന്നോറടി, വി.പ്രജിത്ത്(എം.വി.ഐ.) രഞജിത്ത് സി.നായര്‍, കെ.കെ.സെവിച്ചന്‍, എം.വിജയന്‍ (എം.വി.ഐ.) എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ്സുകളില്‍ യാത്രാ ഇളവിന് തീരുമാനമായി

വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ്സുകളില്‍ യാത്രാ ഇളവിന് തീരുമാനമായി

കാസര്‍കോട്: പാരലല്‍, സെല്‍ഫ് ഫിനാന്‍സിംഗ് മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുളള സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്ഥാപന മേധാവികള്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ ബസ് പാസ്സോ ഉപയോഗിച്ച് സ്വകാര്യബസ്സുകളില്‍ യാത്ര ചെയ്യുന്നതിന് അനുവദിക്കാന്‍ ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. പാരലല്‍, സെല്‍ഫ് ഫിനാന്‍സിംഗ്, മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ ആര്‍ ടി ഒ ഒപ്പിട്ട പാസ് ഉപയോഗിച്ച് യാത്ര […]

ഡ്രൈവിങ് ടെസ്റ്റിന് ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണരീതികള്‍ ഒഴിവാക്കി

ഡ്രൈവിങ് ടെസ്റ്റിന് ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണരീതികള്‍ ഒഴിവാക്കി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണരീതികള്‍ മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കി. മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തില്‍ നിര്‍ത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുക), ആങ്കുലര്‍ റിവേഴ്‌സ് (പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക) എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചത്. സിഐടിയു നേതൃത്വം നല്‍കുന്ന ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ പുതിയ രീതികള്‍ വന്നപ്പോള്‍ മുതല്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഈ എതിര്‍പ്പാണ് ഇപ്പോള്‍ മാറ്റങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. അതിന് മുമ്പ് ചില ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റ് രീതി മാറ്റണം […]

വാഹന നികുതി ഇനി ഓണ്‍ലൈനിലൂടെ

വാഹന നികുതി ഇനി ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം: വാഹന നികുതി ഇനി ഓണ്‍ലൈനിലൂടെ അടയ്ക്കാം. ഇന്ന് മുതല്‍ ഈ സൗകര്യം നിലവില്‍ വരും. പുതിയ വാഹനങ്ങളുടെ നികുതി മാത്രമായിരുന്നു ഇതുവരെ ഓണ്‍ലൈനിലൂടെ നികുതി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് മുതല്‍ പഴയ വാഹനങ്ങളുടെയും നികുതി ഓണ്‍ലൈനിലൂടെ അടയ്ക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് അക്ഷയ സെന്ററുകളിലൂടെയും, ഇ-സേവന കേന്ദ്രങ്ങള്‍ വഴിയും നികുതി അടക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലോഗ് ചെയ്ത ഇന്‍ഷ്വറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും വാഹന തൊഴിലാളിക്കള്‍ക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ രസീതും സ്‌കാന്‍ […]

സ്‌കൂള്‍-സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ഡേറ്റ ബാങ്ക് തയ്യാറാക്കുന്നു

സ്‌കൂള്‍-സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ഡേറ്റ ബാങ്ക് തയ്യാറാക്കുന്നു

കാക്കനാട്: വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും യാത്രാ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍-സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ഡേറ്റ ബാങ്ക് തയ്യാറാക്കുന്നു. മോട്ടോര്‍ വാഹന വകുപ്പാണ് വിദഗ്ധരും പരിശീലനം നേടിയവരുമായ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.പൊതുജനങ്ങള്‍ക്ക് ഇവ ലഭ്യമാകുന്ന വിധത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും സ്വകാര്യ ബസുകളിലും പരിചയസമ്പന്നരായ ഡ്രൈവര്‍മാരെ മാത്രമേ നിയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. പരിചയസമ്പന്നര്‍, കെ.എസ്.ആര്‍.ടി.സി പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ഡ്രൈവര്‍മാര്‍ എന്നിവരുടെ പേര്, […]