സുരേഷ് ഗോപി കുടുങ്ങുമോ?

സുരേഷ് ഗോപി കുടുങ്ങുമോ?

തിരുവനന്തപുരം: ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥ തല സംഘം പോണ്ടിച്ചേരിയിലേക്ക് തിരിച്ചു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അസി. സെക്രട്ടറി പി.എസ് സന്തോഷ്. ജോയിന്റ് ആര്‍ടിഒ: ബൈജു ജയിംസ്, എറണാകുളത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്കുമാര്‍, ജോര്‍ജ് എന്നിവരാണു സംഘത്തിലുള്ളത്. കേരളത്തില്‍നിന്ന് 1178 കാറുകള്‍ വാങ്ങി പുതുച്ചേരിയില്‍ കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. കാറുകള്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തെക്കുറിച്ചു സംഘം അന്വേഷിക്കും. വ്യാജവിലാസത്തിലാണ് റജിസ്റ്റര്‍ ചെയ്തതെന്നാണു […]

ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിചാരണയ്ക്ക് അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി

ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിചാരണയ്ക്ക് അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി

ദില്ലി: ജന പ്രതിനിധികള്‍ക്ക് എതിരായ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി. അഴിമതിക്കാരായ ജനപ്രതിധികളെ അധികാരത്തില്‍ തുടരാനും, രാഷ്ട്രീയ സ്വാധീനത്തിലൂടെ നടപടികള്‍ വൈകിപ്പിക്കാനും സാവകാശം നല്‍കരുതെന്നും ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് അബ്ദുള്‍നസീര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. അനധികൃത വരുമാനമുണ്ടാക്കിയ എംപിമാരും എംഎല്‍എമാരും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. 30 വര്‍ഷമായി ഈ പ്രവണത തുടരുകയാണ്. സമ്പത്ത് വാരിക്കൂട്ടിയ ജനപ്രതിനിധികള്‍ക്ക് ‘പരിരക്ഷ’ ലഭിക്കുന്നുണ്ടോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ജനങ്ങളുടെ പ്രതിനിധികളായ എംഎല്‍എമാരുടെയും എംപിമാരുടെയും […]

യെച്ചൂരിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

യെച്ചൂരിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണക്കും. നേരത്തെ പിന്തുണ തേടി യെച്ചൂരി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തിയിരുന്നു. പശ്ചിമബംഗാളിലെ ആറ് രാജ്യസഭ സീറ്റുകളില്‍ ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റുകളില്‍ അഞ്ചെണ്ണം തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൈവശവും ഒരെണ്ണം സി.പി.എമ്മനുമാണ് ഉള്ളത്. 294 അംഗ ബംഗാള്‍ നിയമസഭയില്‍ 211 അംഗങ്ങളാണ് തൃണമൂലിനുള്ളത്. യഥാക്രമം 44, 26 എന്നിങ്ങനെ അംഗങ്ങള്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ഉണ്ട്. 6 അംഗങ്ങളാണ് […]

സച്ചിനും രേഖയ്ക്കും എം.പി സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഒഴിയണമെന്ന് വിമര്‍ശനം

സച്ചിനും രേഖയ്ക്കും എം.പി സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഒഴിയണമെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറും ബോളിവുഡ് നടി രേഖയും രാജ്യസഭാ അംഗമെന്ന പദവിയില്‍ താല്‍പ്പര്യമില്ലെങ്കില്‍ ഒഴിയണമെന്ന് മറ്റൊരു രാജ്യസഭാ അംഗം ആവശ്യപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടിയുടെ നരേഷ് അഗര്‍വാള്‍ ആണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. താരങ്ങള്‍ക്ക് പദവിയില്‍ താല്‍പര്യമില്ലെങ്കില്‍ ഒഴിയുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ ക്രമപ്രശ്‌നമായാണ് അദ്ദേഹം വിഷയം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യം ക്രമപ്രശ്‌നമായി ഉന്നയിക്കാനാവില്ലെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ വ്യക്തമാക്കി. വിവിധ മേഖലകളില്‍ നിന്നുള്ള 12 പേരെയാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുക. സച്ചിനും രേഖയെയും […]