ധോണിയുടെ ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു

ധോണിയുടെ ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു

ദുബൈ: ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് അക്കാദമി യു.എ.ഇയില്‍ ആരംഭിച്ചു. ലോകോത്തര നിലവാരമുള്ള ക്രിക്കറ്റ് അക്കാദമി ധോണി തന്നെയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസിഫിക് സ്‌പോര്‍ട്‌സ് ക്ലബ്, ആര്ക്ക സ്‌പോര്‍ട്‌സ് ക്ലബ് എന്നിവരാണ് അക്കാദമി നടത്തിപ്പുകാര്‍. എം.എസ് ധോണി ക്രിക്കറ്റ് അക്കാദമി (MSDCA) എന്ന് പേരിട്ടിരിക്കുന്ന അക്കാദമിയില്‍ മുന്‍ മുംബൈ ബൗളര്‍ വിശാല്‍ മഹാദിക്കിന്റെ നേതൃത്വത്തിലുള്ള പരിശീലകസംഘമാണ് പ്രവര്‍ത്തിക്കുന്നത്.

ധോണിക്ക് പിന്നാലെ പി.വി സിന്ധുവിനും പത്മഭൂഷണ്‍ നാമനിര്‍ദ്ദേശം

ധോണിക്ക് പിന്നാലെ പി.വി സിന്ധുവിനും പത്മഭൂഷണ്‍ നാമനിര്‍ദ്ദേശം

ന്യൂ ഡല്‍ഹി: ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. കേന്ദ്ര കായിക മന്ത്രാലയമാണ് സിന്ധുവിന്റെ പേര് നിര്‍ദേശിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഈ വര്‍ഷത്തെ പത്മഭൂഷണ്‍ അവാര്‍ഡിന് ബി.സി.സി.ഐ നേരത്തേ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. സിന്ധുവിനെ രാജ്യം നേരത്തേ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. നിലവില്‍ അപാര ഫോമിലുള്ള സിന്ധു ഈയടുത്ത് നടന്ന ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.