ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

മുംബൈ: ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലെത്തിക്കാനൊരുങ്ങി ബുള്ളറ്റ് ബ്രാന്‍ഡ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയിലെ വിദഗ്ധരുടെ ടീം ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോം തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. യുകെയിലെ ടെക്നോളജി സെന്ററിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോം നിര്‍മാണത്തിനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഉടമകളായ ഐഷര്‍ മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ വിക്രം ലാല്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അതീവ പരിഗണന നല്കുന്നതിനാല്‍ ഹീറോ മോട്ടോ കോര്‍പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍, […]

ഭീമാ-കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

ഭീമാ-കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര: ഭീമാ കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മുംബൈ, നാഗ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് റാണാ ജേക്കബ് എന്നയാളെ പൂനെ പൊലീസ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ ഡല്‍ഹി കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സുരേന്ദ്ര ഗാഡ്ലിങ്, റോണാ വില്‍സണ്‍, മഹേഷ് റോത്ത് എന്നിവരാണ് അറസ്റ്റിലായ മറ്റ് വ്യക്തികള്‍. നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ സോമ സെന്‍ ആണ് അവസാനം അറസ്റ്റിലായ വ്യക്തി. […]

ബാങ്ക് നിരക്കുകള്‍ റിസര്‍വ് ബാങ്ക് ഉയര്‍ത്തി; ഭവന, വാഹന പലിശകള്‍ ഉയരും

ബാങ്ക് നിരക്കുകള്‍ റിസര്‍വ് ബാങ്ക് ഉയര്‍ത്തി; ഭവന, വാഹന പലിശകള്‍ ഉയരും

മുംബയ്: നാലര വര്‍ഷത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ ബാങ്ക് നിരക്കുകളായ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ വര്‍ദ്ധന വരുത്തി. 0.25 ശതമാനമാണ് ഉയര്‍ത്തിയത്. ഇതോടെ ഭവന, വാഹന പലിശ നിരക്കുകള്‍ ഉയരാന്‍ സാദ്ധ്യതയേറി.

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു;സെന്‍സെക്സില്‍ 80 പോയിന്റ് തുടക്കം

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു;സെന്‍സെക്സില്‍ 80 പോയിന്റ് തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 80 പോയിന്റ് നേട്ടത്തില്‍ 35402ലും നിഫ്റ്റി 16 പോയിന്റ് ഉയര്‍ന്ന് 10753ലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍ പ്രതീക്ഷിച്ചതിലേറെ വളര്‍ച്ചയുണ്ടായതാണ് സൂചികകള്‍ക്ക് തുണയായത്. ബിഎസ്ഇയിലെ 835 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1019 ഓഹരികള്‍ നഷ്ടത്തിലുമാണ്. വേദാന്ത, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎല്‍ടെക്, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, സിപ്ല, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. […]

ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി അപകടം ; അഞ്ച് പേര്‍ മരിച്ചു

ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി അപകടം ; അഞ്ച് പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കണ്ടെയിനര്‍ ട്രക്ക് പാഞ്ഞ് കയറി അപകടം. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങു കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ നിന്നു വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ട്രക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 195 പോയിന്റ് ഉയര്‍ന്ന് 35165.18ലും നിഫ്റ്റി 55 പോയിന്റ് നേട്ടത്തില്‍ 10748.10ലുമെത്തി. എസ്ബിഐ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഏഷ്യന്‍ പെയിന്റ്സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടിസിഎസ്, ഇന്‍ഡസന്റ് ബാങ്ക്, […]

കോടികളുടെ തട്ടിപ്പു നടത്തിയ ഹവാല ഇടപാടുകാരന്‍ എന്‍ഫോഴ്സ്മെന്റിന്റെ പിടിയില്‍

കോടികളുടെ തട്ടിപ്പു നടത്തിയ ഹവാല ഇടപാടുകാരന്‍ എന്‍ഫോഴ്സ്മെന്റിന്റെ പിടിയില്‍

മുംബൈ: 2,000 കോടിയുടെ തട്ടിപ്പു നടത്തിയ ഹവാല ഇടപാടുകാരന്‍ പിടിയില്‍. സ്റ്റേല്‍കോണ്‍ ഇന്‍ഫ്രാറ്റല്‍ പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ആളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരിക്കുന്നത്. ഫറൂക്കിന്റെ 160 ഷെല്‍ കമ്പനികളുടെ ഭാഗമാണ് സ്റ്റെല്‍കോണ്‍. ഈ 160 കമ്പനികളും വ്യാജപ്പേരുകളിലുള്ളതും, ഡയറക്ടര്‍മാര്‍ എന്നു പറയുന്നവരുടെ വിവരങ്ങള്‍ വ്യാജമാണെന്നും അധികൃതര്‍ കണ്ടെത്തി. മുംബൈയിലെ സവേരി ബസാറിലുള്ള ഒറ്റമുറി ഓഫീസായിരുന്നു തട്ടിപ്പുകളുടെ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത്. 2014 മുതല്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ […]

പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെ വിമര്‍ശിച്ച് ശിവസേന രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെ വിമര്‍ശിച്ച് ശിവസേന രംഗത്ത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. ഇന്ത്യയില്‍ മോദി മൗനി ബാബയാണെന്നും ആഭ്യന്തരപ്രശ്നങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ മോദി വിദേശത്തു മാത്രമാണു സംസാരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. രാജ്യത്തിന്റെ തലസ്ഥാനം ലണ്ടന്‍, ന്യുയോര്‍ക്ക്, പാരീസ്, ടോക്കിയോ എന്നിവിടങ്ങളിലേക്കു മാറ്റണമെന്നും ന്യൂഡല്‍ഹി സിനിമാ സെറ്റാക്കി മാറ്റാമെന്നും ശിവസേന പരിഹസിച്ചു. മന്‍മോഹന്‍ സിംഗ് പറഞ്ഞത് പകുതി സത്യമാണെന്നും, മോദി ഇന്ത്യയില്‍ മാത്രമാണ് മൗനി ബാബയെന്നും, അദ്ദേഹം വിദേശത്തു സംസാരിക്കാറുണ്ടെന്നും, ഇന്ത്യയില്‍ എന്തെങ്കിലും സംസാരിക്കണമെന്ന് അദ്ദേഹത്തിനു തോന്നാറില്ലെന്നും ശിവസേന […]

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് സുപ്രീം കോടതി

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സുപ്രീംകോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ദാവൂദിന്റെ അമ്മയും സഹോദരിയും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി. ദാവൂദിന്റെ മുംബൈയിലുള്ള കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രസർക്കാരിന് നിർദേശവും നൽകി. മുംബൈയിലുള്ള ദാവൂദിന്റെ സ്വത്തുക്കൾ അമ്മയുടെയും സഹോദരിയുടെയും കൈവശമാണുള്ളത്. രണ്ടുപേരും മരിച്ചു. 1988ൽ ഈ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുത്തിരുന്നു. സ്വത്ത് ഏറ്റെടുക്കുന്നതിന് എതിരെ ഇരുവരും കോടതിയെ സമീപിച്ചു. ട്രൈബ്യൂണലും high court ഡൽഹി ഹൈക്കോടതിയും തള്ളിയതിനെ തുടർന്ന് ഇരുവരും […]

രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍

രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: രൂപയുടെ വിനിമയനിരക്കില്‍ കനത്ത ഇടിവ്. രൂപയുടെ മൂല്യം കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. രൂപയുമായുള്ള വിനിമയത്തില്‍ ഡോളറിനു 25 പൈസ കയറി 66.05 രൂപയായി. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും അമേരിക്ക പലിശനിരക്ക് കൂട്ടുന്നതും രൂപയ്ക്കു ക്ഷീണം വരുത്തും. സെപ്റ്റംബര്‍ ആകുമ്പോഴേക്ക് രൂപയുടെ വിനിമയനിരക്കു മൂന്നു ശതമാനം താഴ്ത്തുമെന്നു നിരീക്ഷകര്‍ കരുതുന്നു.

1 2 3 6