പീപ്പിള്‍സ് കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി

പീപ്പിള്‍സ് കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി

മുന്നാട്: രക്തദാനം മഹാദാനം എന്ന സന്ദേശമുയര്‍ത്തി പീപ്പിള്‍സ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം, കാസറഗോഡ് ബ്ലഡ് ബാങ്ക്, ബ്ലഡ് ഡൊണേര്‍സ് കേരള എന്നിവയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പില്‍ 50 വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു. ഇതില്‍ കൂടുതലും പെണ്‍കുട്ടികളായിരുന്നു. നാല് മാസത്തിനിടെ കോളേജില്‍ നടക്കുന്ന രണ്ടാമത്തെ ക്യാമ്പാണിത്. ഇന്ന് വിദ്യാഭ്യാസ ബന്ദായിട്ടു പോലും പ്രതികൂല കാലാവസ്ഥയിലും നിരവധി വിദ്യാര്‍ത്ഥികളാണ് ക്യാമ്പിലെത്തിച്ചേര്‍ന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് 2 മണി വരെ നീണ്ടു. കാസറഗോഡ് കോ-ഓപ്പറേറ്റീവ് […]

മുന്നാട് ഗവ: ഹൈസ്‌കൂളിന് പുതിയ കെട്ടിടം തുറന്നു

മുന്നാട് ഗവ: ഹൈസ്‌കൂളിന് പുതിയ കെട്ടിടം തുറന്നു

മുന്നാട്: ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മുന്നാടിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടവും ഹൈടെക് ക്ലാസുമുറികളും കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ അധ്യക്ഷനായി. എ മാധവന്‍, എം ബാലന്‍, എന്‍ നന്ദികേശന്‍, എ ദാമോദരന്‍, ഇ രാഘവന്‍, വേണുഗോപാല്‍ കക്കോട്ടമ്മ, ഫിലിപ്പ് ചെറുകര കുന്നേല്‍എന്നിവര്‍ സംസാരിച്ചു ഹെഡ്മാസ്റ്റര്‍ തോംസണ്‍ സ്വാഗതവും ബി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു

കാറ്റിലും മഴയിലും ജയപുരം കോളനിയിൽ രണ്ട് വീടുകൾ തകർന്നു

കാറ്റിലും മഴയിലും ജയപുരം കോളനിയിൽ രണ്ട് വീടുകൾ തകർന്നു

മുന്നാട്: തിങ്കളാഴ്ച രാത്രി ഉണ്ടായ കാറ്റിലും മഴയിലും ജയപുരം കോളനിയിൽ രണ്ട് വീട് തകർന്നു. പള്ളിയമ്മ, രാമു എന്നിവരുടെ വീടുകളാണ് തകർന്നത്. പള്ളിയമ്മയുടെ വീടിന് മുകളിൽ പ്ലാവ്  പൊട്ടിവീഴുകയായിരുന്നു. നിരവധി പേരുടെ വീടുകൾക്ക് ശക്തമായി വീശിയ കാറ്റിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചു. ജയപുരത്ത് തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവ നാശം നേരിട്ടു. നാശനഷ്ടം നേരിട്ട വീടുകൾ വാർഡ് മെമ്പർ കൃഷ്ണവേണി സന്ദർശിച്ചു

പീപ്പിള്‍സ് കോളേജില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

പീപ്പിള്‍സ് കോളേജില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

മുന്നാട് : മുന്നാട് പീപ്പിള്‍സ് കോ-ഓപറേററീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് കോ-ഓപറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ് തലവന്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. പുതിയ തൊഴില്‍ സംരംഭകത്വത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ജെ.സി.ഐ ദേശീയ പരിശീലകന്‍ അഭിലാഷ് നാരായണന്‍ ക്ലാസെടുത്തു. പി.രാഘവന്‍ ഉപഹാരം വിതരണം ചെയ്തു. സൊസൈറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. ആര്‍.അജിത് കുമാര്‍, സെക്രട്ടറി […]

പൊതുസ്ഥലത്ത് തളളിയ ആശുപത്രി മാലിന്യങ്ങള്‍ നാട്ടുകാര്‍ പിടികൂടി

പൊതുസ്ഥലത്ത് തളളിയ ആശുപത്രി മാലിന്യങ്ങള്‍ നാട്ടുകാര്‍ പിടികൂടി

മുന്നാട്: പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളിയാളെ നാട്ടുകാര്‍ പിടികൂടി. പിന്നീട് പൊലീസിന്റെ സഹായത്തോടെ മാലിന്യങ്ങള്‍ നീക്കി. മുന്നാട് കുളിയന്‍മരത്തിങ്കാല്‍ മൈലാടിയിലെ നാഗരാജ് എന്നയാളാണ് ആശുപത്രി മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിച്ചത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്നാണ പൊലീസിന്റെ സഹായത്തോടെ മാലിന്യങ്ങള്‍ തിരിച്ചെടുപ്പിച്ചത്.

വര്‍ണ്ണ വിസ്മയം തീര്‍ത്ത് അനീഷ് പുലിക്കോട്

വര്‍ണ്ണ വിസ്മയം തീര്‍ത്ത് അനീഷ് പുലിക്കോട്

അനീഷ് പുലിക്കോടിന്റെ ചിത്ര ചുവരുകള്‍ക്ക് ആകാശത്തോളം ഉയരം. മുന്നാട് പുലിക്കോടെ തന്റെ വീട്ടില്‍ വിദേശത്തേക്കുള്ള വര്‍ണ്ണ ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുന്ന ഒരു മുറിയുണ്ട്. ചുവര്‍ ചിത്രങ്ങളും അക്രലിക്കും നിറഞ്ഞ മുറി, മുറി നിറഞ്ഞപ്പോള്‍ ചിലത് സുഹ്യത്തുക്കളുടെ വീടിന്റെ ചുവരിലും പറ്റി കിടന്നു. ചുവര്‍ ചിത്രകലയിലും മറ്റ് ചിത്രണ രീതികളിലും വൈവിദ്യങ്ങളുടെ പുതു നിറങ്ങള്‍ തീര്‍ക്കുകയാണ് അനീഷ് പുലിക്കോട് എന്ന യുവ ചിത്രക്കാരന്‍. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അനീഷ് ശാസ്ത്രിയമായി ചിത്രകല അഭ്യസിച്ചിട്ടില്ല എന്നത് […]

പേര്യ റെഡ് സ്റ്റാര്‍ യൂത്ത് വിങ് പ്രവര്‍ത്തകര്‍ റോഡരികിലെ കാട് വെട്ടിതെളിച്ചു

പേര്യ റെഡ് സ്റ്റാര്‍ യൂത്ത് വിങ് പ്രവര്‍ത്തകര്‍ റോഡരികിലെ കാട് വെട്ടിതെളിച്ചു

മുന്നാട്: തെക്കില്‍ ആലട്ടി റോഡില്‍ മുന്നാട് മുതല്‍ പേര്യ വരെ റോഡിന് ഇരുവശവും വളര്‍ന്നു നിന്നിരുന്ന കാടുകളും മുള്‍ചെടികളും പേര്യ റെഡ് സ്റ്റാര്‍ യൂത്ത് വിങ് പ്രവര്‍ത്തകര്‍ കൊത്തി വൃത്തിയാക്കി. കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന നിരവധി വിദ്യാര്‍ഥികളും തൊഴിലാളികളും നിത്യവും നടന്നു പോകുന്ന വഴിയില്‍ വാഹനങ്ങള്‍ വരുമ്പോള്‍ മാറി നില്‍ക്കാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല. മഴകാലമായതിനാല്‍ കാല്‍നട യാത്ര വളരെ വിഷമ കാര്യമായിരുന്നു. ഇതിനു പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് യൂത്ത് വിങ് […]

മാര്‍ക്‌സിന്റെ 200-ാം ജന്മ വാര്‍ഷികം: പ്രഭാഷണം സംഘടിപ്പിച്ചു

മാര്‍ക്‌സിന്റെ 200-ാം ജന്മ വാര്‍ഷികം: പ്രഭാഷണം സംഘടിപ്പിച്ചു

മുന്നാട്: കാസര്‍ഗോഡ് കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയും പീപ്പിള്‍സ് കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ രണ്ടാം ഘട്ടം പീപ്പിള്‍സ് കോളേജില്‍ വെച്ച് നടന്നു. കാറല്‍ മാര്‍ക്‌സിന്റെ 200-ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി ‘മൂലധനത്തിന്റെ സാംസ്‌കാരിക വായന’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഫോക്ലോര്‍ വിഭാഗം മേധാവി ഡോ. കെ. എം. അനില്‍ ചേലമ്പ്ര പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.കെ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് അഡ്വ.പി .രാഘവന്‍ ഉല്‍ഘാടനം ചെയ്തു. […]

മാര്‍ക്‌സിന്റെ 200-ാം ജന്മവാര്‍ഷികം: പ്രഭാഷണ പരമ്പരയുടെ രണ്ടാം ഘട്ടം പീപ്പിള്‍സ് കോളേജില്‍ ജൂലൈ 5 ന്

മാര്‍ക്‌സിന്റെ 200-ാം ജന്മവാര്‍ഷികം: പ്രഭാഷണ പരമ്പരയുടെ രണ്ടാം ഘട്ടം പീപ്പിള്‍സ് കോളേജില്‍ ജൂലൈ 5 ന്

മുന്നാട്: മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയും പീപ്പിള്‍സ് കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ഘട്ടം ജൂലൈ 5 ന് പീപ്പിള്‍സ് കോളേജില്‍ വെച്ച് നടക്കും. കാറല്‍ മാര്‍ക്‌സിന്റെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ ഫോക്ലോര്‍ പണ്ഡിതനും പ്രഭാഷകനും കാലിക്കറ്റ് സര്‍വകലാശാല ഫോക്ലോര്‍ വിഭാഗം മേധാവിയുമായ ഡോ.കെ.എം അനില്‍ ചേലമ്പ്ര ‘മൂലധനത്തിന്റെ സാംസ്‌കാരിക വായന’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.കെ ലൂക്കോസ് അധ്യക്ഷനാകുന്ന ചടങ്ങ് സൊസൈറ്റി […]

ഏകദിന തൊഴില്‍ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു

ഏകദിന തൊഴില്‍ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു

മുന്നാട് : മുന്നാട് നെഹ്‌റു വായനശാല ആന്‍ഡ് ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ഏകദിന തൊഴില്‍ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. പാഴ്വസ്തുക്കള്‍ കൊണ്ട് വിവിധ ഉത്പന്നങ്ങള്‍ ശില്പപശാലയില്‍ നിര്‍മ്മിച്ചു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്‍ സെക്രട്ടറി ചന്ദ്രിക ടീച്ചര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. കെ .ജ്യോതിലക്ഷ്മി, പ്രിയ എം, പത്മിനി പി വായനശാല പ്രസിഡന്റ് ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു സ്മിത ടീച്ചര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.