പീപ്പിള്‍സ് കോളേജില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

പീപ്പിള്‍സ് കോളേജില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

മുന്നാട് : മുന്നാട് പീപ്പിള്‍സ് കോ-ഓപറേററീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് കോ-ഓപറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ് തലവന്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. പുതിയ തൊഴില്‍ സംരംഭകത്വത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ജെ.സി.ഐ ദേശീയ പരിശീലകന്‍ അഭിലാഷ് നാരായണന്‍ ക്ലാസെടുത്തു. പി.രാഘവന്‍ ഉപഹാരം വിതരണം ചെയ്തു. സൊസൈറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. ആര്‍.അജിത് കുമാര്‍, സെക്രട്ടറി […]

മാര്‍ക്‌സിന്റെ 200-ാം ജന്മവാര്‍ഷികം: പ്രഭാഷണ പരമ്പരയുടെ രണ്ടാം ഘട്ടം പീപ്പിള്‍സ് കോളേജില്‍ ജൂലൈ 5 ന്

മാര്‍ക്‌സിന്റെ 200-ാം ജന്മവാര്‍ഷികം: പ്രഭാഷണ പരമ്പരയുടെ രണ്ടാം ഘട്ടം പീപ്പിള്‍സ് കോളേജില്‍ ജൂലൈ 5 ന്

മുന്നാട്: മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയും പീപ്പിള്‍സ് കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ഘട്ടം ജൂലൈ 5 ന് പീപ്പിള്‍സ് കോളേജില്‍ വെച്ച് നടക്കും. കാറല്‍ മാര്‍ക്‌സിന്റെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ ഫോക്ലോര്‍ പണ്ഡിതനും പ്രഭാഷകനും കാലിക്കറ്റ് സര്‍വകലാശാല ഫോക്ലോര്‍ വിഭാഗം മേധാവിയുമായ ഡോ.കെ.എം അനില്‍ ചേലമ്പ്ര ‘മൂലധനത്തിന്റെ സാംസ്‌കാരിക വായന’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.കെ ലൂക്കോസ് അധ്യക്ഷനാകുന്ന ചടങ്ങ് സൊസൈറ്റി […]

മുന്നാട് പീപ്പിള്‍സ് കോളേജില്‍ സ്വാതന്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

മുന്നാട് പീപ്പിള്‍സ് കോളേജില്‍ സ്വാതന്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

മുന്നാട്: മുന്നാട് പീപ്പിള്‍സ് കോളേജില്‍ സ്വാതന്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഗസ്റ്റ് 15 ന് രാവിലെ കോളേജ് ഗ്രൗണ്ടില്‍ നടന്ന പതാക ഉയര്‍ത്തല്‍ പരിപാടിയില്‍ അധ്യപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കം വന്‍ ജനാവലി പങ്കെടുത്തു. കാസര്‍ഗോഡ് കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് മുന്‍ എംഎല്‍എ പി രാഘവന്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര ദിന സന്ദേശം നല്‍കി പ്രിന്‍സിപ്പാള്‍ ഡോ: സി.കെ.ലൂക്കോസ് അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തി ഗാനം, ക്വിസ്, പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ മത്സരം സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്ക് ചടങ്ങില്‍ […]