ദൃശ്യം സിനിമയെ വെല്ലുന്ന കൊലപാതകം . .ഓട്ടോ ഇടിച്ച മരണം കൊലപാതകം !

ദൃശ്യം സിനിമയെ വെല്ലുന്ന കൊലപാതകം . .ഓട്ടോ ഇടിച്ച മരണം കൊലപാതകം !

ഇടുക്കി: കട്ടപ്പനയില്‍ ഓട്ടോ ഇടിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവം വഴിത്തിരിവിലേയ്ക്ക്. സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ കല്ലുകുന്ന് കൊല്ലശ്ശേരില്‍ സനല്‍കുമാറാണ് സംഭവത്തെ തുടര്‍ന്ന് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തിനാണ് കുരിശുപള്ളി കുന്തളംപാറ ഇല്ലത്ത്പറമ്പില്‍ കണ്ണന്‍ ഓട്ടോ ഇടിച്ച് മരിച്ചത്. കേസന്വേഷിച്ച പൊലീസ് സനലിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കായിരുന്നു ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ മരിച്ച കണ്ണന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. സനലും കണ്ണനും തമ്മില്‍ […]

ആലപ്പുഴയില്‍ യുവാവിനെ ബന്ധുവീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ യുവാവിനെ ബന്ധുവീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബന്ധുവീട്ടില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശേരി സ്വദേശി സുജിത്ത്(25) ആണ് കൊല്ലപ്പെട്ടത്. ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് വീട്ടുടമയുടെ മൊഴി. വീട്ടുടമയുടെ മൊഴിയില്‍ സംശയമുള്ളതിനാല്‍ ഇന്ന് വീണ്ടും പോലീസ് ഇയാളെ ചോദ്യം ചെയ്യും.

പിതൃത്വം സംബന്ധിച്ച് സംശയം; രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 17കാരന്‍ ഇടിച്ചുകൊന്നു

പിതൃത്വം സംബന്ധിച്ച് സംശയം; രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 17കാരന്‍ ഇടിച്ചുകൊന്നു

ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ 17കാരന്‍ ഇടിച്ചുകൊന്നു. പിതൃത്വം സംബന്ധിച്ച സംശയമാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമായത്. പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിന്റെ അമ്മ സംഭവം നടക്കുമ്പോള്‍ ജോലി തേടി പുറത്തുപോയിരിക്കുകയായിരുന്നു. വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്ന് സംശയിച്ചിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെ കേസ് നിലവിലുണ്ട്. 10 മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം.

ഛത്തീസ്ഗഢില്‍ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റില്‍

ഛത്തീസ്ഗഢില്‍ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റില്‍

റായ്പുര്‍: ഛത്തീസ്ഗഢില്‍ വിവാഹ ചടങ്ങിനിടയില്‍ പത്തുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. കബിര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 25കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല കല്ല് കൊണ്ടിടിച്ച് തകര്‍ത്ത നിലയിലായിരുന്നു. പ്രതി വധൂവരന്‍മാരുടെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. വിവാഹ ചടങ്ങ് നടക്കുന്നതിനിടയില്‍ പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മൃതദേഹം സമീപത്തെ നദീതടത്തില്‍ നിന്നാണ് കണ്ടെത്തിയത്.

കോട്ടയം പേരുരില്‍ സ്ത്രീയെ വെട്ടി കൊലപ്പെടുത്തി ; ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം പേരുരില്‍ സ്ത്രീയെ വെട്ടി കൊലപ്പെടുത്തി ; ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: പേരുരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ പേരൂര്‍ പൂവത്തുമൂടിന് സമീപമാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന മേരിയെയാണ് ഭര്‍ത്താവ് മാത്യു ദേവസ്യകൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇടുക്കി സ്വദേശികളായ ഇവര്‍ മകള്‍ക്കും, ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്.

സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

വടകര: സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ രാജീവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കിന് സമീപത്തെ ഓവു ചാലിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്. എപ്പോഴാണ് മരണം സംഭവിച്ചതെന്നോ മരണ കാരണമോ വ്യക്തമായിട്ടില്ല. ശരീരത്തില്‍ ചെറിയ രീതിയിലുള്ള പരിക്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

ഇംഗ്ലീഷില്‍ സംസാരിച്ചു; യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു

ഇംഗ്ലീഷില്‍ സംസാരിച്ചു; യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു

മുംബൈ: ഇംഗ്ലീഷില്‍ സംസാരിച്ചതിന് യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. മറ്റുള്ളവരുടെ മുമ്പില്‍ തന്നെ നാണം കെടുത്താനാണ് ഇംഗ്ലീഷ് സംസാരിച്ചതെന്നാരോപിച്ചാണ് മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ സുഹൃത്തായ മുഹമ്മദ് അഫ്‌റോസ് ആലം ഷെയ്ക്കിനെ കൊലപ്പെടുത്തിയത്. 54-തവണയാണ് അഫ്‌റോസിന്റെ കഴുത്തില്‍ വാഹിദ് കുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഫ്‌റോസിന്റെ തുടര്‍ച്ചയായുള്ള പരിഹാസമാണ് തന്നെ കൊലചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അബ്ദുള്‍ വാഹിദ് പൊലീസില്‍ കുറ്റസമ്മതം നടത്തി. തന്നെ പരിഹസിച്ചതിനാല്‍ അഫ്‌റോസിനെ ഇല്ലാതാക്കണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇതിനായി ഒരാഴ്ചയോളം കാത്തിരുന്നുവെന്നും […]

അറുപതുകാരി വെട്ടേറ്റു മരിച്ച നിലയില്‍

അറുപതുകാരി വെട്ടേറ്റു മരിച്ച നിലയില്‍

കൊച്ചി: പുത്തന്‍വേലിക്കരയില്‍ അറുപതുകാരിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കര ഡേവിസിന്റെ ഭാര്യ മോളിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി കൊലപാതകം നടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ മൊഴിയാണ് മകനില്‍ നിന്നും പൊലീസിന് ലഭിക്കുന്നത്. മകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സമീപവാസികളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരം ലഭിച്ചിട്ടില്ല.

മലയാളി ദമ്പതികള്‍ ഭോപ്പാലില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

മലയാളി ദമ്പതികള്‍ ഭോപ്പാലില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ഭോപ്പാല്‍: മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജി.കെ നായരും ഭാര്യ ഗോമതിയുമാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം; യുവാവ് തലയ്ക്കടിയേറ്റു മരിച്ചു

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം; യുവാവ് തലയ്ക്കടിയേറ്റു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്യനാടിന് സമീപം വര്‍ക്ക്‌ഷോപ്പില്‍ യുവാവ് തലയ്ക്കടിയേറ്റു മരിച്ചു. ഒരാളെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിവേട്ട റോഡരികത്ത് വീട്ടില്‍ സഹദേവന്റെ മകന്‍ ജയകൃഷ്ണന്‍(35) ആണ് മരിച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടയിലാണ് ജയകൃഷ്ണന്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പള്ളിവേട്ട കടുവാക്കുഴി കൃഷ്ണകുമാര്‍ ഹൗസില്‍ അജി(35) യെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരുടേയും കൂടെയുണ്ടായിരുന്ന തിരുമല സ്വദേശി സുരേഷിനെ(55) പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

1 2 3 12