ഇടപ്പള്ളിയില്‍ യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ഇടപ്പള്ളിയില്‍ യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: ഇടപ്പള്ളിയില്‍ യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫല്‍, മീര എന്നിവരാണ് മരിച്ചത്. അമ്മയ്ക്കും നാല് വയസുള്ള മകള്‍ക്കുമൊപ്പം പോണേക്കരയിലെ വാടക വീട്ടിലായിരുന്നു മീര താമസിച്ചിരുന്നത്. ഈ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് നൗഫല്‍ മീരയുമായി പതിവായി വാക്കുതര്‍ക്കത്തിലേര്‍പ്പെടാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് നാട്ടുകാരുടെ അനുമാനം. മൃതദേഹം കണ്ടെത്തിയ മുറിയില്‍ നിന്ന് […]

പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി

പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി

തിരുവനന്തപുരം: വിഷുദിനത്തില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് ബിയറുകുപ്പിക്കു കുത്തി. സെക്രട്ടിറിയേറ്റ് താല്‍ക്കാലിക ജീവനക്കാരനായ കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയിലായിരുന്ന ഭാര്യയെ കാണാന്‍ എത്തിയ യുവാവിനെയാണ് ഭാര്യാ പിതാവ് കൊലപ്പെടുത്തിയത്. വിഷുദിനത്തില്‍ വൈകിട്ട് 6 നായിരുന്നു സംഭവം. പ്രസവശേഷം ചികിത്സയിലായിരുന്ന അലീനയേയും കുഞ്ഞിനേയും കാണാന്‍ എത്തിയതായിരുന്നു കൃഷ്ണകുമാര്‍. ഇയാള്‍ക്കൊപ്പം അഖില്‍ എന്ന സുഹൃത്തും ഉണ്ടായിരുന്നു. പിതാവുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നു ആശുപത്രിയിലെ ടെറസില്‍ വച്ചു കൃഷ്ണ കുമാറിനു […]

വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ബ്ലേഡുപയോഗിച്ച് 16കാരിയുടെ കഴുത്ത് മുറിച്ചു

വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ബ്ലേഡുപയോഗിച്ച് 16കാരിയുടെ കഴുത്ത് മുറിച്ചു

ഇരവിപുരം: കൊല്ലത്ത് പതിനാറുകാരിയെ യുവാവ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ചതായി പരാതി. വീടിന് പിന്‍ഭാഗത്ത് കൂടി കയറി യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴുത്തില്‍ നാല് സ്റ്റിച്ചുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് ഇരവിപുരം പൊലീസ് വ്യക്തമാക്കി.

ചങ്ങനാശ്ശേരിയില്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ചങ്ങനാശ്ശേരിയില്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി മുതുമൂലയില്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാന്നാനം സ്വദേശി ബീനീഷ് ആണ് ടവറിനു മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കുന്നത്. ഭാര്യയെ അറസ്റ്റു ചെയ്ത തിരുവല്ല ഡിവൈ എസ്.പി സ്ഥലത്തെത്താതെ താഴെയിറങ്ങില്ലെന്ന നിലപാടലാണ് ഇയാള്‍. അതേസമയം, തിരുവല്ല ഡിവൈ എസ്.പി ഔദ്യോഗിക തിരക്കുകളിലാണ് എന്നാണ് ലഭിക്കുന്ന വിവരം. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ നാലംഗ സംഘം വെട്ടിക്കൊന്നു

ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ നാലംഗ സംഘം വെട്ടിക്കൊന്നു

തിരുവനന്തപുരം: റേഡിയോ ജോക്കിയെ ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തി. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായ രാജേഷാണ് കൊല്ലപ്പെട്ടത്. തിരുവനന്തപരും ആറ്റിങ്ങല്‍ മടവൂരില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജേഷിനൊപ്പം ഉണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരിന്തല്‍മണ്ണയില്‍ അമ്മയെ വെട്ടി കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണയില്‍ അമ്മയെ വെട്ടി കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മകന്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി. നഫീസ (55) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മകന്‍ മുഹമ്മദ് നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്തിനാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന കാരണം വ്യക്തമല്ല.

ഫോണ്‍ കണ്ട് തോക്കെന്ന് തെറ്റിദ്ധരിച്ച് കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു

ഫോണ്‍ കണ്ട് തോക്കെന്ന് തെറ്റിദ്ധരിച്ച് കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു

കാലിഫോര്‍ണിയ: സെല്‍ഫോണ്‍ കണ്ട് തോക്കാണെന്ന് തെറ്റിധരിച്ച് കറുത്ത വര്‍ഗക്കാരനെ സ്വന്തം വീട്ടുമുറ്റത്ത് പൊലീസ് വെടിവെച്ച് കൊന്നു. ഹെലികോപ്റ്ററില്‍ യുവാവിനെ പിന്തുടര്‍ന്ന പൊലീസ് 20 തവണയാണ് സ്റ്റീഫന്‍ ക്‌ളാര്‍ക്കിന് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍ യുവാവിന്റെ കയ്യിലുണ്ടായിരുന്നത് തോക്കല്ലായിരുന്നുവെന്നത് പൊലീസിന് പിന്നീടാണ് മനസ്സിലായത്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്റെ കൊലപാതകത്തെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തങ്ങളുടെ കാറിന്റെ വിന്‍ഡോ ആരോ ഉടക്കാന്‍ ശ്രമിക്കുന്നുവെന്ന് പൊലീസിന് ലഭിച്ച ഫോണ്‍കോളിനെ തുടര്‍ന്ന് ഇന്‍ഫ്രാറെഡ് […]

കൊല്ലത്ത് കാറില്‍ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊല്ലത്ത് കാറില്‍ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊല്ലം: ഇരവിപുരം കാക്കത്തോപ്പില്‍ കാറില്‍ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ രാത്രി ഉത്സവപരിപാടികള്‍ കണ്ടശേഷം കൂട്ടുകാരൊടൊപ്പം വരുന്നതിനിടെ ഇരവിപുരം സ്വദേശിയായ ലിബിനെ(24) വെട്ടിയത്. തലയ്ക്ക് വെട്ടേറ്റ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരവിപുരം പോലീസ് കേസെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

അറുപതുകാരി വെട്ടേറ്റു മരിച്ച നിലയില്‍

അറുപതുകാരി വെട്ടേറ്റു മരിച്ച നിലയില്‍

കൊച്ചി: പുത്തന്‍വേലിക്കരയില്‍ അറുപതുകാരിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കര ഡേവിസിന്റെ ഭാര്യ മോളിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി കൊലപാതകം നടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ മൊഴിയാണ് മകനില്‍ നിന്നും പൊലീസിന് ലഭിക്കുന്നത്. മകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സമീപവാസികളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരം ലഭിച്ചിട്ടില്ല.

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു

തിരുവനന്തപുരം: തമലത്ത് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. വെട്ടേറ്റ പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

1 2 3 4