ലോകത്തിലെ ‘ആദ്യത്തെ’ അപ്‌ഡേഷന്‍ ഇനി ജിയോയ്ക്ക് 2017

ലോകത്തിലെ ‘ആദ്യത്തെ’ അപ്‌ഡേഷന്‍ ഇനി ജിയോയ്ക്ക് 2017

പുതിയ അപ്‌ഡേഷനുമായി നമ്മുടെ സ്വന്തം ജിയോ എത്തിക്കഴിഞ്ഞിരുന്നു. ജിയോ ഫീച്ചര്‍ ഫോണുകളില്‍ ആണ് പുതിയ അപ്‌ഡേഷന്‍ ലഭിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പുതിയ അസിസ്റ്റന്റ് ആണ് ഇപ്പോള്‍ ജിയോ ഫീച്ചര്‍ ഫോണുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ജിയോ ഫോണിലെ ഗൂഗിള്‍ അസിസ്റ്റന്റു വഴി നിങ്ങള്‍ക്ക് കോള്‍ ചെയ്യാനും, ടെക്സ്റ്റ് അയക്കാനും, വീഡിയോ-മ്യൂസിക് പ്ലേ ചെയ്യാനും കൂടാതെ മറ്റു ആപ്‌സുകള്‍ ആക്‌സസ് ചെയ്യാനും സഹായിക്കുന്നു. ഫീച്ചര്‍ ഫോണിലുളള ഗൂഗിള്‍ അസിസ്റ്റന്റ് ഇംഗ്ലീഷും ഹിന്ദിയും പിന്തുണയ്ക്കും, കൂടാതെ രണ്ടു […]

‘ദ് ഫ്‌ലെയിങ് ലോട്ടസ്’ നോട്ടു നിരോധനത്തെക്കുറിച്ചുള്ള ഗാനവുമായി എ.ആര്‍.റഹ്മാന്‍

‘ദ് ഫ്‌ലെയിങ് ലോട്ടസ്’ നോട്ടു നിരോധനത്തെക്കുറിച്ചുള്ള ഗാനവുമായി എ.ആര്‍.റഹ്മാന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കിയ ഉത്തരവായിരുന്നു കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം. നോട്ട് നിരോധത്തിന് ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകുന്ന വേളയില്‍ നോട്ടു നിരോധനത്തെക്കുറിച്ചുള്ള ഗാനവുമായി ഓസ്‌കര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍ എത്തിയിയിരിക്കുകയാണ്. ‘ദ് ഫ്‌ലെയിങ് ലോട്ടസ്’ എന്ന 19 മിനിറ്റുള്ള ഗാനമാണ് റഹ്മാന്‍ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള രണ്ട് കറന്‍സികള്‍ അസാധുവാക്കിയ നടപടിയെക്കുറിച്ചാണു ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ പാട്ടില്‍ വിമര്‍ശിക്കുന്നില്ല എന്നാല്‍ തുറന്ന വ്യാഖ്യാനമാണ് […]

ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ് : ആശ്രാമം ഉണ്ണികൃഷ്ണന്‍

ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ് : ആശ്രാമം ഉണ്ണികൃഷ്ണന്‍

കൊല്ലം: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കൊല്ലം ആശ്രാമം ഉണ്ണികൃഷ്ണന്‍ തുടര്‍ച്ചയായി 10 മണിക്കൂര്‍ ആലപിച്ചു. കൊല്ലം പൗരാവലിയെ സാക്ഷിനിര്‍ത്തി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട് യേശുദാസ് പാടിയ 125 പാട്ടുകള്‍ ഗിന്നസ് അധികൃതര്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശാനുസൃതമാണ് ഉണ്ണികൃഷ്ണന്‍ ആലപിച്ചത്. കൊല്ലത്തിന്റെ അഭിമാനമായി ഉണ്ണികൃഷ്ണന്‍ മാറിയെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ പറഞ്ഞു. രാവിലെ 9 മണിക്ക് ഇടയകന്യകെ പാടുകനീ എന്ന ഗാനത്തോടെ ലോക റെക്കോര്‍ഡ് എന്ന നേട്ടം കൈവരികാന്‍ ഉണ്ണികൃഷ്ണന്‍ കൊല്ലം പൗരാവലിയെ സാക്ഷി നിര്‍ത്തി പാടാന്‍ തുടങ്ങി. ഒരു ദേവന്‍ […]

ഇതെന്റെ ഇന്ത്യയല്ല, എനിക്കെന്റെ രാജ്യം പുരോഗമനാത്മകവും കാരുണ്യമുള്ളതുമാവണം: സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍

ഇതെന്റെ ഇന്ത്യയല്ല, എനിക്കെന്റെ രാജ്യം പുരോഗമനാത്മകവും കാരുണ്യമുള്ളതുമാവണം: സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതികരണവുമായി എ.ആര്‍. റഹ്മാന്‍.ഇതുപോലുള്ള സംഭവങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണെങ്കില്‍ ഇതെന്റെ ഇന്ത്യയല്ല എന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള റഹ്മാന്റെ പ്രതികരണം. ‘ഈ സംഭവത്തില്‍ ഏറെ ദു:ഖിതനാണ് ഞാന്‍. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് മേലില്‍ ആവര്‍ത്തിക്കില്ല എന്നാണ് എന്റെ പ്രതീക്ഷ. ഇതുപോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇതെന്റെ ഇന്ത്യയായിരിക്കില്ല. എനിക്ക് എന്റെ രാജ്യം പുരോഗമനാത്മകവും കാരുണ്യവുമുള്ളതുമാവണം’-റഹ്മാന്‍ പറഞ്ഞു. വണ്‍ ഹാര്‍ട്ട്: ദി എ.ആര്‍. റഹ്മാന്‍ കണ്‍സേര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റഹ്മാന്‍. പതിനാല് വടക്കന്‍ […]

കേരള ഹൗസിലെ ഓണാഘോഷത്തിനു സമാപനം

കേരള ഹൗസിലെ ഓണാഘോഷത്തിനു സമാപനം

തലസ്ഥാനത്തിനു പൊന്നോണക്കാഴ്ച സമ്മാനിച്ച കേരള ഹൗസിലെ ഓണാഘോഷത്തിനു സമാപനം. തിരുവോണ നാളില്‍ ഒരുക്കിയ ഓണസദ്യയില്‍ പങ്കെടുത്തു നൂറുകണക്കിന് ആളുകള്‍ കേരള ഹൗസിലെ ഓണാഘോഷത്തിന്റെ ഭാഗമായി. വൈകിട്ടു നടന്ന സംഗീത സന്ധ്യയോടെ മൂന്നു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികള്‍ സമാപിച്ചു. സമൃദ്ധി കാന്റീന്‍ ഒരുക്കിയ വിഭവ സമൃദ്ധമായ തിരുവോണ സദ്യയുണ്ണാന്‍ രാവിലെ മുതല്‍തന്നെ നിരവധി ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. ആഘോഷങ്ങള്‍ക്കു താളം പകര്‍ന്നു പഞ്ചാരിമേളവുമുണ്ടായിരുന്നു. വൈകിട്ട് തിരുവനന്തപുരം ദേവരാഗ അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷന്‍ ഓണാഘോഷത്തിനു മാറ്റുകൂട്ടി. സമാപനത്തോടനുബന്ധിച്ചു ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി […]

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് അന്തരിച്ചു

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് അന്തരിച്ചു

കൊച്ചി: സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹന്‍ദാസ് അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷക്കാഘാതമാണ് മരണകാരണം. കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യസ്ഥിതി മോശമായി. നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. 2002ലാണ് ബിജിബാലും ശാന്തിയും വിവാഹിതരാകുന്നത് ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ഇളയ മകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്. ദേവദത്താണ് മൂത്ത മകന്‍.

പാട്ട് പാടരുതെന്ന വിലക്ക് ഭാര്യ ചെവികൊണ്ടില്ല; നാട്ടുകാര്‍ നോക്കി നില്‍ക്കെ ഭര്‍ത്താവ് സ്വയം തീ കൊളുത്തി

പാട്ട് പാടരുതെന്ന വിലക്ക് ഭാര്യ ചെവികൊണ്ടില്ല; നാട്ടുകാര്‍ നോക്കി നില്‍ക്കെ ഭര്‍ത്താവ് സ്വയം തീ കൊളുത്തി

അമരാവതി: പൊതുപരിപാടിയില്‍ പാട്ടുപാടുന്ന ഭാര്യയോട് പാട്ട് നിര്‍ത്താന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ വന്നതോടെ ഭര്‍ത്താവ് നാട്ടുകാര്‍ നോക്കി നില്‍ക്കെ സ്വയം തീ കൊളുത്തി. നാല്‍പതുകാരനായ ഷെയ്ഖ് ബഷീറാണ്‍ (40) സ്വയം തീകൊളുത്തിയത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ് ഷെയ്ഖ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച ആന്ധ്രാപ്രദേശിലാണ് സംഭവം. പ്രാദേശിക പുതുവര്‍ഷ ദിനാഘോഷത്തിന്റെ ഭാഗമായി നാട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഷെയ്ഖിന്റെ ഭാര്യ സാധിക സഞ്ചാരി ഗാനം ആലപിച്ചിരുന്നു. അന്‍പതിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പരിപാടിയില്‍ താന്‍ പാടുന്നു എന്നറിയിച്ചപ്പോള്‍ […]

കാവ്യാ സിനിമലോകത്തേക്ക് തിരിച്ചെത്തുന്നു; ഗായികയായി

കാവ്യാ സിനിമലോകത്തേക്ക് തിരിച്ചെത്തുന്നു; ഗായികയായി

ദീലീപുമായുള്ള വിവാഹശേഷം മലയാളത്തിന്റെ സ്വന്തം നായിക കാവ്യമാധവന്‍ ചലചിത്രലോകത്ത് വീണ്ടും സജീവമാകുന്നു. അഭിനയിക്കാനല്ല ഇത്തവണ പിന്നണിഗായികയായാണ് കാവ്യയുടെ തിരിച്ചുവരവ്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ‘ഹദിയ’ എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്. പി.പി.അബ്ദുള്‍ റസാഖ് എന്ന കഥാകൃത്തിന്റെ ആദ്യ കഥയാണ് ഹദിയ എന്ന പേരില്‍ തന്നെ സിനിമയാകുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ് അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രം ‘മാറ്റിനി’യില്‍ കാവ്യ ഇതിനുമുന്‍പ് പാടിയിരുന്നു

ഇളയരാജ ചിത്രയ്ക്കും എസ്പിബിക്കുമെതിരെ കേസ് ഫയല്‍ ചെയ്തു

ഇളയരാജ ചിത്രയ്ക്കും എസ്പിബിക്കുമെതിരെ കേസ് ഫയല്‍ ചെയ്തു

ചെന്നൈ: തന്റെ ഗാനങ്ങള്‍ അനുവാദമില്ലാതെ പാടിയെന്ന് ആരോപിച്ച് ഗായിക ചിത്രയ്ക്കും എസ്.പി.ബാലസുബ്രമഹ്ണ്‌യത്തിനുമെതിരെ സംഗീത സംവിധായകന്‍ ഇളയരാജ കേസ് നല്‍കി. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ തന്റെ അനുവാദം ഇല്ലാതെയാണ് വിവിധ വേദികളില്‍ പാടിയതെന്നാണ് പരാതി. പകര്‍പ്പവകാശം ലംഘിച്ചാണ് പാടുന്നതെന്നാണ് ഇളയരാജയുടെ ആരോപണം. എസ്പിബി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വക്കീല്‍ നോട്ടീസ് കിട്ടിയ വിവരം പറഞ്ഞത്. എസ്പിബിയുടെ മകന്‍ ചരണ്‍ന്റെ നേതൃത്ത്വത്തില്‍ നടക്കുന്ന എസ്പിബി 50ന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സംഗീത പരിപാടിക്കിടെയാണ് നോട്ടീസ് ലഭിച്ചത്. എനിക്കും ചിത്രയ്ക്കും […]

വൈരമുത്തു-ഏആര്‍ റഹ്മാന്‍ മാജിക്കില്‍ വീണ്ടും മണിരത്നം സിനിമ കല്ല്യാണം

വൈരമുത്തു-ഏആര്‍ റഹ്മാന്‍ മാജിക്കില്‍ വീണ്ടും മണിരത്നം സിനിമ കല്ല്യാണം

കാട്രു വെളിയിടൈ ചിത്രത്തിലെ കല്ല്യാണ പാട്ടെത്തുന്നതിന്റെ സൂചനയായി കഴിഞ്ഞ ദിവസം മദ്രാസ് ടാക്കീസ് മണിരത്നം സിനിമകളിലെ കല്ല്യാണ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പുറത്തു വിട്ടു. ഓകെ കണ്‍മണി, അലയ്പായുതേ, ഗുരു, ദില്‍ സേ തുടങ്ങിയ മണിരത്നം ചിത്രങ്ങളിലെ കല്ല്യാണങ്ങളെല്ലാം സുന്ദരവും വ്യത്യസ്തവുമായത്‌പോലെ കാട്രുവെളിയിടൈയിലെ കല്ല്യാണത്തിനായും കാത്തിരുന്നോളൂ എന്നാണ് പ്രമോ വീഡിയോ പറയുന്നത്. അങ്ങനെ കാത്തിരുന്ന ആ കല്ല്യാണപ്പാട്ടാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത് സരട്ടു വണ്ടിയില…. എന്നു തുടങ്ങുന്ന ഗാനം പതിവു പോലെ വൈരമുത്തു, റഹ്മാന്‍ മാജിക് തന്നെ. തൊണ്ണൂറുകളിലെ […]