വിജയ് മേനോന്‍ അഭിനയിച്ച ഉദ്വേഗഭരിതമായ ഹ്രസ്വചിത്രം ‘ആന്റഗോണിസ്റ്റ്’

വിജയ് മേനോന്‍ അഭിനയിച്ച ഉദ്വേഗഭരിതമായ ഹ്രസ്വചിത്രം ‘ആന്റഗോണിസ്റ്റ്’

കൊച്ചി: വിജയ് മേനോന്‍ മുഖ്യ കഥാപാത്രമായി അവതരിപ്പിച്ച ‘ആന്റഗോണിസ്റ്റ്’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. ശ്രദ്ധേയമായ അവതരണവും ത്രില്ലര്‍ അനുഭവവും സമ്മാനിക്കുന്ന ഈ ചിത്രത്തിന് പ്രേ ക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന് കിട്ടുന്ന ഒരു കേസിന്റെ ഇന്‍വെസ്റ്റിഗേഷനാണ് ഈ സൈക്കോ-ത്രില്ലറിന്റെ സാരം. സാധിക വേണുഗോപാല്‍, അനൂപ് നീലകണ്ഠന്‍, ശ്രീജ ദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ സ്‌റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം തിയേറ്ററില്‍ കാണുന്ന ഫിലിമിന്റെ പ്രതീതി […]

മലയാളികള്‍ ഒരുക്കിയ ‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബില്‍ ഒരു കോടി വ്യൂസ് കടന്നു ഒരു ആല്‍ബം പാട്ടിനു കിട്ടുന്ന അപൂര്‍വ ബഹുമതിയാണിത്

മലയാളികള്‍ ഒരുക്കിയ ‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബില്‍ ഒരു കോടി വ്യൂസ് കടന്നു  ഒരു ആല്‍ബം പാട്ടിനു കിട്ടുന്ന അപൂര്‍വ ബഹുമതിയാണിത്

കൊച്ചി: ഏവരും ഇഷ്ടപ്പെട്ട തമിഴ് റൊമാന്റിക് മ്യൂസിക് വീഡിയോ ‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ യൂട്യൂബില്‍ ഒരു കോടി വ്യൂസ് കടന്നു. ഒരു ആല്‍ബം പാട്ടിനു കിട്ടുന്ന അപൂര്‍വ ബഹുമതിയാണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 9നാണ് മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ റിലീസ് ചെയ്തത്. വീഡിയോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് അവാര്‍ഡ് ജേതാവായ ഫിലിം മേക്കര്‍ രാഹുല്‍ റിജി നായരാണ്. ജയകുമാര്‍ എന്‍ രചിച്ച വരികള്‍ക്ക് സിദ്ധാര്‍ത്ഥ പ്രദീപാണ് സംഗീതം നല്‍കിയത്. അമൃത ജയകുമാറും നിതിന്‍ രാജും […]

‘കിടു’വിലെ ആദ്യ ഗാനം യൂട്യൂബില്‍ തരംഗമായ: 22 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം വ്യൂസുകള്‍ നേടി

‘കിടു’വിലെ ആദ്യ ഗാനം യൂട്യൂബില്‍ തരംഗമായ: 22 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം വ്യൂസുകള്‍ നേടി

കൊച്ചി: അടുത്ത് തന്നെ റിലീസിങ്ങിന് ഒരുങ്ങുന്ന ‘കിടു’ എന്ന ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബില്‍ തരംഗമായി. ഗാനം ഇപ്പോള്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ടോപ് ഫൈവ് വീഡിയോകളില്‍ ഒന്നാണ്. 22 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം വ്യൂസുകളും ഗാനം നേടി. ‘ഇമയില്‍’ എന്ന് തുടങ്ങുന്ന ഈ ഗാനം സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് വിമല്‍ ടി കെയാണ്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. മജീദ് അബു കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘കിടു’വില്‍ റംസാന്‍ മുഹമ്മദ്, അനഘ സ്റ്റിബിന്‍, ലിയോണ ലിഷോയ്, മിനണ്‍ ജോണ്‍, […]

‘കല വിപ്ലവം പ്രണയം’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

‘കല വിപ്ലവം പ്രണയം’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ആഷിഖ് അക്ബര്‍ അലിയുടെ തിരക്കഥയില്‍ നവാഗതനായ ജിതിന്‍ ജിതു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അതുല്‍ ആനന്ദിന്റെ സംഗീതത്തില്‍ വിജയ് യോശുദാസും ശ്വേത മോഹനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആന്‍സന്‍ പോള്‍, ഗായത്രി സുരേഷ്, സൈജു കുറുപ്പ്, ബിജു കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

നിവിന്‍ പോളി – തൃഷ ചിത്രം ‘ഹേയ് ജൂഡ്’ന്റെ ആദ്യ സോംഗ് ടീസറിന് 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം വ്യൂസ്

നിവിന്‍ പോളി – തൃഷ ചിത്രം ‘ഹേയ് ജൂഡ്’ന്റെ ആദ്യ സോംഗ് ടീസറിന് 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം വ്യൂസ്

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, നിവിന്‍ പോളി – തൃഷ ചിത്രം ‘ഹേയ് ജൂഡ്’ന്റെ ആദ്യ സോംഗ് ടീസര്‍ റിലീസ് ചെയ്തു. ‘യെലാ ലാ ലാ’ എന്ന ഈ ഗാനം ഹരിനാരായണന്‍ ബി കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. മാധവ് നായരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോംഗ് ടീസര്‍ 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം വ്യൂസ് നേടി. ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച ‘ഹേയ് ജൂഡ്’ തൃഷ ആദ്യമായി മലയാളത്തില്‍ […]

നന്ദന്‍ ഉണ്ണി നായക വേഷത്തിലെത്തുന്ന മുംബൈ മലയാളികള്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘ഒരു മറുനാടന്‍ പ്രണയകഥ’ റിലീസ് ചെയ്തു

നന്ദന്‍ ഉണ്ണി നായക വേഷത്തിലെത്തുന്ന മുംബൈ മലയാളികള്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘ഒരു മറുനാടന്‍ പ്രണയകഥ’ റിലീസ് ചെയ്തു

കൊച്ചി: ഒരു പറ്റം മുംബൈ മലയാളികള്‍ ഒരുക്കിയ ‘ഒരു മറുനാടന്‍ പ്രണയകഥ’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. കിഷോര്‍ നായര്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തില്‍ നന്ദന്‍ ഉണ്ണിയാണ് നായക വേഷത്തിലെത്തുന്നത്. ഒരു യുവാവ് പ്രണയത്തില്‍ വീഴുകയും കൂട്ടുകാര്‍ അവനെ ആ പെണ്‍കുട്ടിയുമായി മുന്നോട്ട് പോകുവാന്‍ സഹായിക്കുന്നതും അതിന്റെ അനന്തരഫലങ്ങളുമാണ് ചിത്രത്തിന്റെ സാരം. രെഞ്ജിന്‍ മാത്യു, കിഷോര്‍ നായര്‍, ജിമ്മി റെയ്നോള്‍ഡ്‌സ്, രേഷ്മ നായര്‍, സ്‌നേഹ നമ്പ്യാര്‍, ശ്രീയേഷ് വാമനന്‍, വീണ നായര്‍, […]

‘ശിക്കാരി ശംഭു’വിലെ ഗാനങ്ങള്‍ മ്യൂസിക്247 റിലീസ് ചെയ്തു

‘ശിക്കാരി ശംഭു’വിലെ ഗാനങ്ങള്‍ മ്യൂസിക്247 റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ശിക്കാരി ശംഭു’വിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ രചനയില്‍ ശ്രീജിത്ത് ഇടവന ഈണം പകര്‍ന്നിരിക്കുന്ന അഞ്ചു ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍: 1. മഴ പാടിയത്: ഹരിചരണ്‍, റോഷ്നി സുരേഷ് ഗാനരചന: സന്തോഷ് വര്‍മ്മ സംഗീതം: ശ്രീജിത്ത് ഇടവന 2. കാണാച്ചെമ്പകപ്പൂ പാടിയത്: വിജയ് യേശുദാസ് ഗാനരചന: സന്തോഷ് വര്‍മ്മ സംഗീതം: ശ്രീജിത്ത് ഇടവന 3. താരം […]

നാല് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന ഒറ്റ ഷോട്ടും, നൂറു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും, പള്ളി പെരുന്നാള്‍ സൈറ്റുമായി ‘പൊട്ടാസും തോക്കും’ ഹ്രസ്വചിത്രം

നാല് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന ഒറ്റ ഷോട്ടും, നൂറു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും, പള്ളി പെരുന്നാള്‍ സൈറ്റുമായി ‘പൊട്ടാസും തോക്കും’ ഹ്രസ്വചിത്രം

കൊച്ചി: ‘പൊട്ടാസും തോക്കും’ എന്ന ഹ്രസ്വചിത്രം മ്യൂസിക്247 യൂട്യൂബില്‍ റിലീസ് ചെയ്തു. നിതിന്‍ സൈമണിന്റെ തിരക്കഥയില്‍ മിബിഷ് ബിജു സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഒരു പള്ളി പെരുന്നാളില്‍ പ്രധാന കഥാപാത്രങ്ങളായ കുട്ടിക്കും ബുദ്ധിപരമായ വളര്‍ച്ചക്കുറവ് നേരിടുന്ന ഒരു പയ്യനും അഭിമുഖീകരിക്കേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ചാണ്. യഥാര്‍ത്ഥ പള്ളി പെരുന്നാളിന്റെ അന്തരീക്ഷം ഉണ്ടാക്കുവാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു പള്ളിയുടെ സമീപം പെരുന്നാളിന്റെ സെറ്റ് ഒരുക്കി. കളിപ്പാട്ട കടകള്‍, ചെണ്ടമേളം, ലൈറ്റ്‌സ്, സ്റ്റേജ് എന്നിവയും, കൂടാതെ നൂറു […]

2017ലെ മികച്ച മലയാള സിനിമാഗാനങ്ങളുമായി മ്യൂസിക്247

2017ലെ മികച്ച മലയാള സിനിമാഗാനങ്ങളുമായി മ്യൂസിക്247

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ‘ടോപ്പ് ഹിറ്റ്‌സ് ഓഫ് 2017’ എന്ന മലയാള സിനിമാഗാനങ്ങളുടെ സമാഹാരം റിലീസ് ചെയ്തു. കഴിഞ്ഞ വര്‍ഷം മ്യൂസിക്247 പുറത്തിറക്കിയ പാട്ടുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ നാല്‍പ്പത്തിനാലെണ്ണമാണ് ഇതിലുള്ളത്. എസ്ര, ജോമോന്റെ സുവിശേഷങ്ങള്‍, അങ്കമാലി ഡയറീസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഒരു മെക്‌സിക്കന്‍ അപാരത, ആദം ജോണ്‍, ഉദാഹരണം സുജാത, രാമന്റെ ഏദന്‍തോട്ടം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ വളരെ ശ്രദ്ധ […]

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കല്യാണം’ത്തിലെ ആദ്യ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കല്യാണം’ത്തിലെ ആദ്യ ഗാനം മ്യൂസിക്247 റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കല്യാണം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘പണ്ടേ നീ എന്നില്‍ ഉണ്ടേ’ എന്ന് തുടങ്ങുന്ന ഗാനം സിദ്ധാര്‍ഥ് മേനോനാണ് ആലപിച്ചിരിക്കുന്നത്. രാജീവ് നായരുടെ വരികള്‍ക്ക് നവാഗതനായ പ്രകാശ് അലക്‌സ് ഈണം പകര്‍ന്നിരിക്കുന്നു. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റിലും ഗാനം ഇപ്പോള്‍ ഇടം പിടിച്ചിട്ടുണ്ട്. നവാഗതനായ രാജീവ് […]