നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളിലെ ഓരോ ക്ലാസ് റൂം ഹൈടെക്കിലേയ്ക്ക്

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂളിലെ ഓരോ ക്ലാസ് റൂം ഹൈടെക്കിലേയ്ക്ക്

കാസര്‍കോട്: കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കൊടുത്ത ഒരു വിദ്യാലയമാണ് കാസര്‍കോട് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂള്‍. കാസറഗോഡ് സബ് ജില്ലയില്‍ ഏറ്റവും മികച്ച പ്രൈമറി സ്‌കൂളാണ് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കൂള്‍.ഇവിടെ പഠിച്ച ഓരോ വിദ്യാര്‍ത്ഥികളും ഇന്ന് ലോകത്തിന്റെ പല കോണുകളില്‍ പല മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ച് ജീവിത വിജയം നേടിയവരാണ്. ഓരോ ആളുകളെ ഇന്നീ നിലയില്‍ എത്തുവാന്‍ പ്രാപ്തരാക്കിയത് ഈ സ്‌കൂളില്‍ നിന്നും നുകര്‍ന്ന ആദ്യാക്ഷരം തന്നെയാണ്.പല പ്രദേശത്തും അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി […]

കാസര്‍ഗോഡ് ജില്ലയോടുള്ള റെയില്‍വേയുടെ അവഗണന: മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍ഗോട്ട് ട്രെയിന്‍ തടഞ്ഞു

കാസര്‍ഗോഡ് ജില്ലയോടുള്ള റെയില്‍വേയുടെ അവഗണന: മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍ഗോട്ട് ട്രെയിന്‍ തടഞ്ഞു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയോടുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍ഗോട്ട് ട്രെയിന്‍ തടഞ്ഞു. പുതുതായി സര്‍വീസ് തുടങ്ങിയ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണ് എംഎല്‍എ അപായച്ചങ്ങല വലിച്ചു നിര്‍ത്തിയത്. ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്ന് അന്ത്യോദയ എക്‌സ്പ്രസില്‍ കയറിയ എംഎല്‍എ എട്ടോടെ കാസര്‍ഗോട്ട് എത്താറായപ്പോള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. തുടര്‍ന്ന് അരമണിക്കൂറോളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ട്രെയിനിനു മുന്നില്‍ കുത്തിയിരുന്ന് തടഞ്ഞുവച്ച് സമരം നടത്തി. അന്ത്യോദയ എക്‌സ്പ്രസ് അടക്കം കാസര്‍ഗോഡ് […]

സിവില്‍ സര്‍വീസ് റാങ്ക് ജേതാവിന് കാസര്‍ക്കോട്ട് പ്രൗഡ സ്വീകരണം: അച്ചടക്കവും കഠിന ദ്വാനവുമാണ് വിജയത്തിലേക്കുള്ള വഴി: ശാഹിദ് തിരുവള്ളൂര്‍

സിവില്‍ സര്‍വീസ് റാങ്ക് ജേതാവിന് കാസര്‍ക്കോട്ട് പ്രൗഡ സ്വീകരണം: അച്ചടക്കവും കഠിന ദ്വാനവുമാണ് വിജയത്തിലേക്കുള്ള വഴി: ശാഹിദ് തിരുവള്ളൂര്‍

തളങ്കര: അച്ചടക്കവും കഠിന ദ്വാനവുമാണ് വിജയത്തിലേക്കുള്ള വഴിയെന്ന് സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് ശാഹിദ് തിരുവള്ളൂര്‍ അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ പരാജയങ്ങളും, പ്രയാസങ്ങളും നേരിടെണ്ടി വരും ഓരോ പ്രയാസങ്ങള്‍ വരുമ്പോഴും, തൊട്ടു പിന്നിലായി വിജയമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത കേരള മുസ്ലിം എംപ്പോയിസ് കാസര്‍കോട് ജില്ലാ കമ്മിറ്റി തളങ്കരയില്‍ സംഘടിപ്പിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് പ്രസംഗിക്കുകയായിരുന്നു. എന്‍ എ നെല്ലിക്കുന്ന് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി ഹാരാര്‍പ്പണം […]

ഉത്സവാന്തരീക്ഷത്തില്‍ തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ എല്‍.പി. സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു

ഉത്സവാന്തരീക്ഷത്തില്‍ തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ എല്‍.പി. സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു

തളങ്കര: 1929ല്‍ സ്ഥാപിതമായ, തളങ്കര പടിഞ്ഞാര്‍ എല്‍.പി. സ്‌കൂളിന് നഗരസഭ തളങ്കര പടിഞ്ഞാര്‍ തീരത്ത് നിര്‍മ്മിച്ച പുതിയ രണ്ട് നില കെട്ടിടത്തിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി മാറി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ചടങ്ങ് വീക്ഷിക്കാനെത്തിയത്. ഉദ്ഘാടനത്തിന് മുന്നോടിയായി ഘോഷയാത്രയും നടന്നു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്യ തളങ്കര പതാക ഉയര്‍ത്തി. നഗരസഭാ വിദ്യാഭ്യാസ കാര്യ സമിതി ചെയര്‍പേഴ്സണ്‍ മിസ്രിയ ഹമീദ് അധ്യക്ഷത വഹിച്ചു. കിന്റര്‍ ഗാര്‍ഡന്‍ സെക്ഷന്‍ […]

ഹയര്‍സെക്കണ്ടറിയെ ഹൈസ്‌ക്കൂളുമായി ലയിപ്പിക്കുന്നത് ചരിത്രപരമയ മണ്ടത്തരം

ഹയര്‍സെക്കണ്ടറിയെ ഹൈസ്‌ക്കൂളുമായി ലയിപ്പിക്കുന്നത് ചരിത്രപരമയ മണ്ടത്തരം

കാഞ്ഞങ്ങാട്: കേരളത്തില്‍ കാല്‍നൂറ്റാണ്ടിലതികമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹയര്‍സെക്കണ്ടറി വകുപ്പ് ഹൈസ്‌ക്കൂളുമായി ലയിപ്പിക്കുന്നതിനായി ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്ന നീക്കം ചരിത്രപരമയ മണ്ടത്തരമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ. എഫ്.എച്ച് എസ് ടി എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകളടക്കം രാഷ്ട്രീയ പാര്‍ട്ടികളൊന്നും നിലവിലുള്ള ഹയര്‍സെക്കണ്ടറി സംവിധാനം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ലയനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ഈ മേഖലയില്‍ ഭരണാനുകൂല അധ്യാപക സംഘടനക്ക് സ്വാധീനം ഉറപ്പിക്കാനുള്ള മോഹമാണ് ഇത്‌നടപ്പില്ല […]

പഴയകാല സഹപാഠികള്‍ 15 ലക്ഷം രൂപയുടെ പ്രോജക്റ്റ് ബെദിര പി.ടി.എം സ്‌കൂളിന് സമര്‍പ്പിച്ചു

പഴയകാല സഹപാഠികള്‍ 15 ലക്ഷം രൂപയുടെ പ്രോജക്റ്റ് ബെദിര പി.ടി.എം സ്‌കൂളിന് സമര്‍പ്പിച്ചു

കാസര്‍കോട് : പഠിച്ചിറങ്ങിയ സ്‌കൂളിന്റെ സമഗ്ര വികസനത്തിന് 15ലക്ഷത്തിന്റെ ബൃഹത് പ്രോജക്റ്റ് പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ പഴയ സഹപാഠികളുടെ കൂട്ടായ്മയായ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ സ്‌കൂളിന്റെ വികസനത്തിന് കൈകോര്‍ക്കാന്‍ രംഗത്തെത്തിയത്. സ്‌കൂളിന്റെ എന്നെത്തേയും സ്വപ്നമായ വിവിധ പദ്ധതികളാണ് ഇതോടെ പൂര്‍ത്തിയായത്. സ്‌കൂളിന്റെ 42-ാമത് വാര്‍ഷികാഘോഷ ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥി ബി.എ അഷ്റഫ് ബെദിര സംഭാവന ചെയ്ത ആധുനിക രീതിയിലുള്ള സ്റ്റേജ് പി.ബി അബ്ദുല്‍ […]

ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസര്‍കോട് :കൃഷി ആദായകരവും മാന്യവുമാണെന്ന അവസ്ഥ സൃഷ്ടിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ചെറുപ്പക്കാര്‍ ഈ രംഗത്തേക്കു കടന്നുവരുകയുള്ളുവെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ശാസ്ത്രീയമായി കൃഷി പഠിച്ചവരും കര്‍ഷകരും ഒരുമിച്ചു നിന്നാല്‍ കാര്‍ഷികരംഗത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ആദായകരവും മാന്യവുമെന്ന തോന്നല്‍ ഉണ്ടായാല്‍ യുവാക്കളും കൃഷിയിലേക്കു തിരിയുമെന്നും മന്ത്രി പറഞ്ഞു. അടുക്കത്ത്ബയല്‍ പാടശേഖര സമിതിയുടെയും കാസര്‍കോട് നഗരസഭ, കൃഷിഭവന്റെയും സംയ്കതാഭിമുഖ്യത്തില്‍ അടുക്കത്ത്ബയല്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ നയം കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുകയെന്നതാണ്. ഈ സര്‍ക്കാര്‍ […]

ഗര്‍ഭാശയ കാന്‍സര്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം: ഡോ.സതീശന്‍

ഗര്‍ഭാശയ കാന്‍സര്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം: ഡോ.സതീശന്‍

കാസറഗോഡ്: ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുമെങ്കില്‍ ആറുവര്‍ഷത്തിനകം ജില്ലയില്‍ ഗര്‍ഭാശയ കാന്‍സര്‍ നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുമെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബി പറഞ്ഞു. ഇക്കാലയളവില്‍ വേണ്ടത്ര മുന്നൊരുക്കത്തോടെ ഒന്നിച്ചുപ്രവര്‍ത്തിച്ചാല്‍ ഗര്‍ഭാശയ കാന്‍സര്‍മൂലം ഒരു രോഗിയും ജില്ലയില്‍ മരിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ വിമുക്തജില്ല പദ്ധതിയായ കാന്‍കാസ് ബി പോസിറ്റീവ് പ്രാഥമികഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റില്‍ നടത്തിയ ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ സ്ത്രീകള്‍ക്കിടയില്‍ പ്രധാനമായും കണ്ടുവരുന്നത് സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, വായിലുണ്ടാകുന്ന അര്‍ബുദം, […]

കാസറഗോഡ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന് വേണ്ടി ജനകീയ സമര സമിതി കാത്തിരിപ്പ് സമരം നടത്തി

കാസറഗോഡ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന് വേണ്ടി ജനകീയ സമര സമിതി കാത്തിരിപ്പ് സമരം നടത്തി

ഉക്കിനടുക്ക: കാസറഗോഡ് ഗവ. മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി കാത്തിരിപ്പ് സമര നടത്തി. എന്നും അവകണന നേരിടുന്ന കാസറഗോഡ് ജില്ലയുടെ സ്വപ്ന പദ്ധതിയാണ് മെഡിക്കല്‍ കോളേജ്. എന്‍ഡോസള്‍ഫാന്‍ രോഗികളടക്കം പാവപ്പെട്ട ഒരുപാട് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ച് കൊണ്ടിരിക്കുകയാണ്. മംഗലാപുരത്ത് പോയി ചികിത്സിക്കാന്‍ കഴിയാത്തവര്‍ ചികിത്സക്ക് മറ്റു വഴികളില്ലാതെ വലയുകയാണ്. 2013 നവംബര്‍ 30 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട […]

ഓര്‍മ്മകളുടെ കുളിര്‍മ്മയുമായി അവര്‍ ഒത്തുകൂടി; ‘ലാ മെമ്മോറിയ’ നവ്യാനുഭവമായി

ഓര്‍മ്മകളുടെ കുളിര്‍മ്മയുമായി അവര്‍ ഒത്തുകൂടി; ‘ലാ മെമ്മോറിയ’ നവ്യാനുഭവമായി

കാസര്‍കോട്: മൂന്നരപ്പതിറ്റാണ്ടിന്റെ പ്രൗഢ പാരമ്പര്യമുള്ള ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് അക്ഷര മധുരം നുണഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറം സ്‌കൂളില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഓര്‍മ്മയുടെ ചെപ്പില്‍ കോര്‍ത്തുവെക്കാനുള്ള അനര്‍ഘ മുഹൂര്‍ത്തമായി. ഒ.എസ്.എയുടെ ആഭിമുഖ്യത്തിലാണ് 1985 എസ്.എസ്.എല്‍.സി. ബാച്ച് മുതല്‍ 2017 ഹയര്‍സെക്കണ്ടറി ബാച്ച് വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം ഒരുക്കിയത്. ലാ മെമ്മോറിയ എന്ന പേരില്‍ സംഘടിപ്പിച്ച സംഗമം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ […]

1 2 3