അടിയന്തിരാവസ്ഥക്കും മോദിക്കുമിടയില്‍

അടിയന്തിരാവസ്ഥക്കും മോദിക്കുമിടയില്‍

നേര്‍ക്കാഴ്ചചകള്‍… പ്രതിഭാരജന്‍ 1975 ജൂണ്‍ 25. രാഷ്ട്രപതി ഭവന്‍ അന്ന് ഉറങ്ങിയില്ല. നുറുകോടി ജനങ്ങളുടെ സ്വാതന്ത്രത്തിനെ തടവിലിടാന്‍ രാഷ്ട്രപതി ഫക്രൂദ്ദീന്‍ അലി അഹമ്മതും, പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയും ചര്‍ന്ന് ഗൂഢാലോചന നടത്തിയ ദിനം. അടുത്ത ദിവസം പത്രങ്ങള്‍ അച്ചു നിരത്തി. ദൂരദര്‍ശന്‍ ഉല്‍ഘോഷിച്ചു. രാജ്യത്ത് അടിയന്തിരാവസ്ഥ. പിശാചിനു കഴിയാത്തവ പോലും സംഭവിച്ചു. ജയപ്രകാശ് നാരായണന്‍, മൊറാര്‍ജ്ജി ദേശായി, എന്തിനേറെ പിന്നീട് പിണറായി അടക്കം ജയിലിലായി. പലരും കസ്റ്റഡിയില്‍. ജയലുകള്‍ കുത്തി നിറഞ്ഞു. അടിയന്തിരാവസ്ഥയുടെ 43-ാം വാര്‍ഷികത്തില്‍ അത് […]

കര്‍ണാടക കൊള്ളയടിച്ചവരെ അധികാരത്തിലെത്തിക്കാന്‍ മോദി ശ്രമം; ആഞ്ഞടിച്ച് രാഹുല്‍

കര്‍ണാടക കൊള്ളയടിച്ചവരെ അധികാരത്തിലെത്തിക്കാന്‍ മോദി ശ്രമം; ആഞ്ഞടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: കര്‍ണാടകയെ കൊള്ളയടിച്ചവരെ വീണ്ടും നിയമസഭയിലെത്തിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഖനി വിവാദത്തിലകപ്പെട്ട റെഡ്ഡി സഹോദരന്മാര്‍ക്കും അനുയായികള്‍ക്കുമായി സീറ്റുകള്‍ നല്‍കി ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണു രാഹുല്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. ‘അധികാരത്തിരിക്കുമ്പോള്‍ ബി.എസ്. യെഡിയൂരപ്പയും റെഡ്ഡി സഹോദരങ്ങളും കര്‍ണാടകയെ കൊള്ളയടിച്ചു. ഞങ്ങളുടെ സര്‍ക്കാരാണ് അവരെ നീതിക്കുമുന്നില്‍ കൊണ്ടുവന്നത്. ഇപ്പോള്‍ അവരില്‍ എട്ടുപേരെ ജയിലില്‍ നിന്നു വിധാന്‍ സഭയിലേക്ക് എത്തിക്കാനാണു മേദിയുടെ ശ്രമം. ഇതു സത്യസന്ധരായ പൗരന്മാരെ അപമാനിക്കലാണ്’. – […]

മോദി വാഗ്ദാനം ചെയ്തത് നല്ല ദിനങ്ങള്‍ എന്നാല്‍ ജനങ്ങള്‍ ഇപ്പോഴും ക്യുവില്‍ തന്നെ : രാഹുല്‍ഗാന്ധി

മോദി വാഗ്ദാനം ചെയ്തത് നല്ല ദിനങ്ങള്‍ എന്നാല്‍ ജനങ്ങള്‍ ഇപ്പോഴും ക്യുവില്‍ തന്നെ : രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത് നല്ല ദിനങ്ങള്‍, എന്നാല്‍ ജനങ്ങള്‍ ഇപ്പോഴും ക്യൂവില്‍ തുടരുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് മോദി 500, 1000 നോട്ടുകള്‍ തട്ടിയെടുത്തു. ഇവ നീരവ് മോദിയുടെ പോക്കറ്റില്‍ ഇട്ട് കൊടുത്തുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എ ടി എമ്മുകളില്‍ പണം ഇല്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി തന്റെ അഭിപ്രായം പറഞ്ഞത്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, […]

മോദിക്കെതിരെ പാട്ട്; തമിഴ് ഗായകന്‍ കോവന്‍ അറസ്റ്റില്‍

മോദിക്കെതിരെ പാട്ട്; തമിഴ് ഗായകന്‍ കോവന്‍ അറസ്റ്റില്‍

ചെന്നൈ: പ്രധാനമന്ത്രിയെയും ബിജെപിയെയും വിമര്‍ശിച്ചുപാടിയ തമിഴ് ഗായകന്‍ കോവനെ പൊലീസ് അറസ്റ്റ് ചെയ്തു. കാവേരി നദീജലവിനിയോഗ ബോര്‍ഡ് സ്ഥാപിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോവന്റ പാട്ട്. കോവനെതിരെ ഏപ്രില്‍ 11ന് ബിജെപിയുടെ യുവനേതാവ് ഗൗതം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വെള്ളിയാഴ്ച വീട്ടിലെത്തിയാണ് ട്രിച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കോവന്റെ അറസ്റ്റ് ബന്ധുക്കളും സുഹൃത്തുക്കളും തടഞ്ഞത് ബഹളത്തിനിടയാക്കി. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നായിരുന്നു കോവനും കുടുംബവും സുഹൃത്തുക്കളും പൊലീസിനോട് ചോദിച്ചത്. […]

ബിജെപി എം പിമാര്‍ ഫേസ്ബുക്കില്‍ മൂന്നു ലക്ഷം ലൈക്കുകള്‍ നേടണമെന്ന് നരേന്ദ്ര മോദി

ബിജെപി എം പിമാര്‍ ഫേസ്ബുക്കില്‍ മൂന്നു ലക്ഷം ലൈക്കുകള്‍ നേടണമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബിജെപിയുടെ എല്ലാ എം പിമാരും അവരുടെ ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ഈ ലൈക്കുകള്‍ മാര്‍ക്കറ്റിങ് കമ്ബനിയില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങരുതെന്നും, യഥാര്‍ത്ഥമായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. ലൈക്ക് മൂന്നുലക്ഷമായാല്‍ ഈ പേജിലൂടെ മണ്ഡലത്തിലെ ജനങ്ങളോട് ലൈവ് വീഡിയോ കോളിലൂടെ സംവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അടുത്ത […]

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് വേദങ്ങള്‍; വ്യക്തമാക്കി മോദി

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് വേദങ്ങള്‍; വ്യക്തമാക്കി മോദി

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി വേദങ്ങളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സിന്റെ (ഐ എസ് എ) സ്ഥാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. സൂര്യനെ വേദങ്ങള്‍ കണക്കാക്കുന്നത് ലോകത്തിന്റെ ആത്മാവായാണെന്നും ജീവനെ കൂടുതല്‍ പരിപോഷിപ്പിക്കുന്ന ശക്തിയായാണ് വേദങ്ങളില്‍ സൂര്യനെ പരിഗണിക്കുന്നതെന്നും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് പുരാതന ആശയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സൗരോര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള ചില മാര്‍ഗങ്ങള്‍ എന്തെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും ഫ്രഞ്ച് […]

ക്രമാനുഗതമായ വളര്‍ച്ച ലക്ഷ്യം; ചിറ്റ് ഫണ്ട് നിയമത്തിന് അംഗീകാരം നല്‍കി ക്യാബിനറ്റ്

ക്രമാനുഗതമായ വളര്‍ച്ച ലക്ഷ്യം; ചിറ്റ് ഫണ്ട് നിയമത്തിന് അംഗീകാരം നല്‍കി ക്യാബിനറ്റ്

ന്യൂഡല്‍ഹി: ക്രമാനുഗതമായ വളര്‍ച്ചയ്ക്കും നിക്ഷേപകര്‍ക്ക് കൂടുതല്‍ സാമ്പത്തിക അഭിവൃത്തി ലഭ്യമാക്കുന്നതിനും ചിറ്റ് ഫണ്ടുകളുടെ നിയമം ക്യാബിനറ്റ് അംഗീകരിച്ചു. ചൊവ്വാഴ്ചയാണ് ചിട്ട് ഫണ്ട് (ഭേദഗതി) ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭ അംഗീകാരം നല്‍കിയത്. മേഖലയുടെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കും, വ്യവസായം നേരിടുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യുന്നതിനുമാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. ചിറ്റ് ഫണ്ടിന് അംഗീകാരം ലഭിക്കുന്നതോടെ ജനങ്ങള്‍ക്ക് സാമ്പത്തികപരമായി മികച്ച നേട്ടമായിരിക്കും സാധ്യമാകുന്നത്.

ഓഖി ദുരന്തം: പ്രധാനമാന്ത്രി തിരുവനന്തപുരത്ത്; പൂന്തുറ സന്ദര്‍ശിക്കും

ഓഖി ദുരന്തം: പ്രധാനമാന്ത്രി തിരുവനന്തപുരത്ത്; പൂന്തുറ സന്ദര്‍ശിക്കും

തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടു സ്ഥിതി വിലയിരുത്തുന്നതിനായി പ്രധാനമാന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്തെത്തി. ലക്ഷദ്വീപിലെ ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോഡി ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് പോയി. അവിടെ നിന്നും നാലരയോടെ മടങ്ങിയെത്തിശേഷം അദ്ദേഹം പൂന്തുറ സന്ദര്‍ശിക്കും. പൂന്തുറ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മോഡി ദുരന്തബാധിതരെ കാണുക. അതിനുശേഷം തൈക്കാട് ഗവ. ഹൗസില്‍ അവലോകന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇതിനിടെ പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്നും ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കിയത് […]

പ്രധാനമന്ത്രി ഉജ്വല യോജന: കേരളത്തില്‍ 93 പുതിയ ഗ്യാസ് ഏജന്‍സികള്‍ ആരംഭിക്കും

പ്രധാനമന്ത്രി ഉജ്വല യോജന: കേരളത്തില്‍ 93 പുതിയ ഗ്യാസ് ഏജന്‍സികള്‍ ആരംഭിക്കും

കോട്ടയം: കേരളത്തില്‍ പുതിയ ഗ്യാസ് ഏജന്‍സികള്‍ അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതി. എല്ലാ കുടുംബങ്ങള്‍ക്കും പാചക വാതക കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന പ്രധാനമന്ത്രി ‘ഉജ്വല യോജന’ (പിഎംയുവൈ) പദ്ധതി പ്രകാരം കേരളത്തില്‍ 93 പുതിയ ഗ്യാസ് ഏജന്‍സികള്‍ ആരംഭിക്കും. സെപ്റ്റംബര്‍ ഒന്നിനാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കിയത്. ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. മൂന്നു വര്‍ഷം കൊണ്ട് അഞ്ചു കോടി കണക്ഷന്‍ നല്‍കുകയാണ് ലക്ഷ്യം. കണക്ഷന്‍ എടുക്കുന്നതിനുള്ള 1600 രൂപ ബിപിഎല്‍ കുടുംബത്തിനു സബ്‌സിഡിയായി ലഭിക്കും. […]

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മോദിയ്ക്ക് ചെന്നിത്തലയുടെ കത്ത്

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മോദിയ്ക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിട്ടുണ്ട്. നേരത്തെ, ഉള്‍ക്കടലില്‍ നിന്നും രക്ഷിച്ച മത്സ്യത്തൊഴിലാളികളെ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ചിരുന്നു. നേരത്തെ, ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. പരുക്കേറ്റവര്‍ക്ക് 20,000 രൂപയും, ബോട്ടും, ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹിച്ച ധനസഹായവും നല്‍കുമെന്നും […]

1 2 3 9