നസ്രിയ നസീം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു

നസ്രിയ നസീം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു

ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ പേര് ഇന്നലെയാണ് പുറത്തുവിട്ടത്. നസ്രിയ നസീമിനു പുറമെ പാര്‍വതിയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജാണ് കൂടെയില്‍ നായക വേഷത്തില്‍ എത്തുന്നത്. അഞ്ജലി മേനോനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്. ഫഹദ് ഫാസിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുമ്പോള്‍ എനിക്ക് ഇതുവരെ ഇത്രയും ആവേശം തോന്നിയിട്ടില്ല. നാലു വര്‍ഷത്തിനുശേഷം നസ്രിയ വീണ്ടും […]

അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന പുതിയ ചിത്രം ; നിര്‍മ്മാണത്തില്‍ പങ്കാളിയായി നസ്റിയ

അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന പുതിയ ചിത്രം ; നിര്‍മ്മാണത്തില്‍ പങ്കാളിയായി നസ്റിയ

അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങി നസ്റിയ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം വാഗമണ്ണില്‍ ആരംഭിക്കും. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിസിനൊപ്പം ചേര്‍ന്നാണ് നസ്റിയ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷാണ്. നിലവില്‍ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ സെറ്റിലാണ് ഫഹദ്. ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്. ട്രാന്‍സിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇരുവരും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.