കേരളത്തിന്റെ റോഡ് വികസനത്തിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രി

കേരളത്തിന്റെ റോഡ് വികസനത്തിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രി

കൊച്ചി: കേരളത്തിന്റെ റോഡ് വികസനത്തിനായി ഒരു ലക്ഷം കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതാണ് കേരളത്തിലെ ദേശിയ പാതാ വികസനത്തിന് പ്രധാന തടസമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വഴികള്‍ സര്‍ക്കാര്‍ കണ്ടെത്തിയേ പറ്റൂ. കേരളത്തിലെ സാഹചര്യങ്ങള്‍ മാറണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കിയാല്‍ പണം അനുവദിക്കുന്നതിന് കേന്ദ്രത്തിന് ഒരു ബുദ്ധിമുട്ടുമില്ല. വികസന കാര്യത്തില്‍ രാഷ്ട്രീയം കാണുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും […]

ഗോരഖ്പൂര്‍; ശിശുമരണം അവസാനിക്കുന്നില്ല

ഗോരഖ്പൂര്‍; ശിശുമരണം അവസാനിക്കുന്നില്ല

ലക്നൗ: രാജ്യത്തെ ഞെട്ടിച്ച ഗോരഖ്പൂര്‍ കൂട്ടമരണം അവസാനിക്കാതെ തുടരുന്നു. രണ്ടു ദിവസത്തിനിടെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 30 കുട്ടികള്‍ മരിച്ചതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഇതേ മെഡിക്കല്‍ കോളജില്‍ നിരവധി കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 30 കുട്ടികളുടെ മരണം മെഡിക്കല്‍ കൊളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് തലവന്‍ ഡോ.ഡി.കെ.ശ്രീവാസ്തവ സ്ഥിരീകരിച്ചെങ്കിലും ഇക്കുറി മരണങ്ങള്‍ ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്നല്ലെന്നു വിശദീകരിക്കുന്നു. മരിച്ചവരില്‍ 15 കുട്ടികള്‍ ഒരു മാസത്തില്‍ താഴെ […]

വിഷവാതകം ശ്വസിച്ച് 300 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വിഷവാതകം ശ്വസിച്ച് 300 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

മീററ്റ്: ഉത്തര്‍പ്രദേശില്‍ വിഷവാതകം ശ്വസിച്ച് 300 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ഷാമിലിയില്‍ പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്നാണ് ഫാക്ടറിക്ക് സമീപത്തെ സ്‌കൂളിലെ 300 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സരസ്വതി ശിശു മന്ദിറിലെ വിദ്യാര്‍ഥികളാണ് ശ്വാസതടസം, ഛര്‍ദ്ദി, തലക്കറക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ 30ലധികം കുട്ടികളുടെ നില ഗുരുതരമാണെന്നും ഇവരെ മീററ്റിലെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്നും ജില്ലാ മേധാവി സുര്‍ജിത് സിങ് അറിയിച്ചു. ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ […]

അമിട്ടടി ദേശീയ ശ്രദ്ധയിലേക്ക്

അമിട്ടടി ദേശീയ ശ്രദ്ധയിലേക്ക്

മലയാളികളുടെ പുതിയ ഭാഷാ പ്രയോഗത്തെക്കുറിച്ച് ദേശീയമാധ്യമങ്ങള്‍ അമിട്ടടിയുടെയും ക്ണാപ്പന്റെയും അര്‍ത്ഥവുമായി വാര്‍ത്തകള്‍, യോഗിയും ഷായും പരിഹാസപാത്രങ്ങളെന്നും വിശേഷണം ജനരക്ഷാ യാത്രയിലൂടെ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാനെത്തിയ അമിത് ഷാ ഇപ്പോള്‍ മലയാളീ മീമുകളുടെയും ട്രോളുകളുടെയും പ്രധാന ടാര്‍ജറ്റാണ്. പറഞ്ഞുതുടങ്ങുന്നത് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ്. അമിട്ടടിയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രധാനപ്പെട്ടയൊന്ന് വന്നിരിക്കുന്നത് ഇന്ത്യന്‍ എക്‌സ്പ്രസിലാണ്. ന്യൂനപക്ഷങ്ങളെ സ്‌നേഹിക്കുന്ന, ബീഫ് കഴിക്കുന്ന കേരളത്തിലെ ജനങ്ങളുടെ വിശ്വാസം നേടാന്‍ എല്ലാ പണി നടത്തിയിട്ടും പരാജയപ്പെട്ട ബിജെപിയുടെ പുതിയ നമ്പറാണ് ഈ യാത്ര. ദേശീയ […]

ഓണത്തിന് തകര്‍പ്പന്‍ ഓപറുകളുമായി ബി.എസ്.എന്‍.എല്‍

ഓണത്തിന് തകര്‍പ്പന്‍ ഓപറുകളുമായി ബി.എസ്.എന്‍.എല്‍

കൊച്ചി: ഓണത്തോടനുബന്ധിച്ച് ആകര്‍ഷകമായ നിരക്കില്‍ കോളുകളും ഡേറ്റാ ഉപയോഗവും നല്‍കുന്ന ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ച പുതിയ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ് പ്ലാനിന് ഒരു വര്‍ഷമാണു കാലാവധി. 20 രൂപയുടെ സംസാര സമയവും ലഭിക്കും. പ്ലാനില്‍ ആദ്യത്തെ ഒരു മാസം ഇന്ത്യയിലെവിടെയും ബി.എസ്.എന്‍.എല്‍ കോളുകള്‍ക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകള്‍ക്ക് മിനിട്ടിനു പത്തു പൈസ എന്നിങ്ങനെയാണ് നിരക്ക്. 500 എംബി ഡേറ്റയും ലഭിക്കും. ഒരു മാസത്തിനുശേഷം എല്ലാ കോളുകള്‍ക്കും സെക്കന്റിന് […]

ആര്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സീതാറാം യെച്ചൂരി

ആര്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായി ചര്‍ച്ചക്ക് തയാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍, മോഹന്‍ ഭാഗവത് ചര്‍ച്ചക്ക് മുന്‍കൈയെടുക്കണമെന്ന് പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍, തന്റെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ അവര്‍ തയാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശയപരമായി മേല്‍ക്കൈ നേടാന്‍ കഴിയാത്തതിനാലാണ് ആര്‍.എസ്.എസ് ആക്രമണം നടത്തുന്നത്. കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തെതുടര്‍ന്ന് സി.പി.എം നടത്തിയ ആഹ്ലാദപ്രകടനത്തിനുനേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബ് എറിയുകയും ഒരാള്‍ കൊല്ലപ്പെടുകയും […]

മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്

മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്

മംഗളൂരു: ഡോക്ടറെ കയ്യേറ്റം ചെയ്തില്‍ പ്രതിഷേധിച്ച് മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്ന് മെഡിക്കല്‍ ബന്ദിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു. കാഷ്വാലിറ്റി, എമര്‍ജന്‍സി ഓപറേഷന്‍ തീയേറ്റര്‍ എന്നിവയെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് ജ്യോതി സര്‍ക്കളില്‍ നിന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും, ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കുമെന്നും ഐ എം എ ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍, പാരാമെഡിക്കല്‍ സര്‍വീസുകളെയും ബന്ദ് ബാധിക്കും. ദേര്‍ളക്കട്ടയിലെ […]