ദേശീയപാതയില്‍ കുഴികള്‍ നിറഞ്ഞു;യാത്രക്കാരുടെ നടു ഒടിയുന്നു

ദേശീയപാതയില്‍ കുഴികള്‍ നിറഞ്ഞു;യാത്രക്കാരുടെ നടു ഒടിയുന്നു

കാസര്‍കോട്: ജില്ലയില്‍ ദേശീയപാത മുഴുവന്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. യാത്ര ദുഷ്‌ക്കരവും അപകട സാധ്യതയേറിയതുമായതോടെ യാത്രക്കാര്‍ ഭീതിയില്‍. നീലേശ്വരം മുതല്‍ കാലിക്കടവ് വരെയും അണങ്കൂര്‍ മുതല്‍ മഞ്ചേശ്വരം വരെയും ദേശീയപാതയില്‍ വന്‍കുഴികള്‍ നിറഞ്ഞു. ചില സ്ഥലങ്ങളില്‍ പാതാളക്കുഴികള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ചെറുവത്തൂര്‍, മേല്‍മട്ടലായയില്‍ വലിയ കുഴികളാണ് രൂപം കൊണ്ടിട്ടുള്ളത്. ഇവിടെ ഇക്കഴിഞ്ഞ 12ന് ഉണ്ടായ ബൈക്കപകടത്തില്‍ ഡി വൈ എഫ് ഐ ചെറുവത്തൂര്‍ മേഖലാ കമ്മറ്റി എ സി സിജിത്ത് (28) മരണപ്പെട്ടിരുന്നു. പാതാളക്കുഴിയില്‍ വീഴുന്നതില്‍ നിന്നും […]

കുമ്പള ബസ് സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ മഴയും വെയിലും കൊളളണം

കുമ്പള ബസ് സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ മഴയും വെയിലും കൊളളണം

കുമ്പള: കാസര്‍കോട്- മംഗ്ളൂരു ദേശീയ പാതയിലെ പ്രധാന ടൗണായ കുമ്പളയിലെത്തുന്ന യാത്രക്കാര്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്‍ക്കാന്‍ ഒരിടമില്ല. സ്ത്രീകളും കുട്ടികളും പ്രാഥമിക കര്‍മ്മം നിര്‍വഹിക്കുന്നതിനുള്ള സൗകര്യം പോലുമില്ലാതെ ദുരിതത്തിലാണ്. കുമ്പള ടൗണില്‍ ഉണ്ടായിരുന്ന ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം ഏഴുമാസം മുമ്പാണ് പൊള്ളിച്ചു നീക്കിയത്. അപകടത്തിലായ കെട്ടിടം ഏതു സമയത്തും തകര്‍ന്നു വീണു വന്‍ ദുരന്തം ഉണ്ടായേക്കാമെന്ന ഭീതിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പൊളിച്ചു നീക്കിയത്. എന്നാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ […]

വെള്ളത്തില്‍ മുങ്ങി തലശ്ശേരി നഗരം: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

വെള്ളത്തില്‍ മുങ്ങി തലശ്ശേരി നഗരം: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

തലശ്ശേരി: വെള്ളത്തില്‍ മുങ്ങിയ ഇടറോഡിലൂടെ സാഹസപ്പെട്ട് നീന്തുന്നതിനിടയില്‍ പ്രവേശനമില്ലാത്ത റോഡിലൂടെ വഴി മാറി വരുന്ന സ്വകാര്യ ബസ്സുകളും യാത്രാദുരിതം വിതക്കുന്നു. ദേശീയ പാതയില്‍ മട്ടാബ്രം പള്ളിക്കടുത്ത് നിന്ന് ഇന്നലെ രാവിലെ അനധികൃതമായി വഴിതിരിഞ്ഞ് ഇടുങ്ങിയ മുകുന്ദ് മല്ലര്‍ റോഡിലൂടെ വന്ന ചില സ്വകാര്യ ബസ്സുകള്‍ വാടിക്കലിലെത്തിയതോടെ എതിരെ എത്തിയ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇടയില്‍ പെട്ടത് ഏറെ നേരം ഗതാഗതക്കുരുക്കിനിടയാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇടവിട്ട് ചെയ്യുന്ന കനത്ത മഴ ചൊവ്വാഴ്ച രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്തതോടെ […]

ദേശീയപാതയില്‍ ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

ദേശീയപാതയില്‍ ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

കാസര്‍കോട്: ദേശീയപാതയില്‍ ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഏഴു പേര്‍ക്കു പരുക്ക്. ജീപ്പിലുണ്ടായിരുന്നവര്‍ കര്‍ണാടക സ്വദേശികളാണെന്നാണു വിവരം. ഇന്നു രാവിലെ ആറോടെയാണു സംഭവം. മംഗളൂരു ഭാഗത്തേക്കു പോയതാണ് ട്രാവലര്‍ ജീപ്പ്. ഇവര്‍ പാലക്കാട്, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പോയി മടങ്ങുകയായിരുന്നുവെന്നു കരുതുന്നു. ലോറിയും കര്‍ണാടക റജിസ്‌ട്രേഷനിലുള്ളതാണ്. അഞ്ചു പേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. നാട്ടുകാര്‍, പൊലീസ്, അഗ്‌നി രക്ഷാ സേന തുടങ്ങിയവര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബാറിനും ഹോട്ടലിനുമായി അലൈന്‍മെന്റ് മാറ്റി ദേശീയപാത അതോറിറ്റിയുടെ കള്ളക്കളി

ബാറിനും ഹോട്ടലിനുമായി അലൈന്‍മെന്റ് മാറ്റി ദേശീയപാത അതോറിറ്റിയുടെ കള്ളക്കളി

കൊല്ലം: ബാറിനും ഹോട്ടലിനുമായി അലൈന്‍മെന്റ് മാറ്റി നാലുവരിപ്പാത കൂടുതല്‍ വളച്ചു കൊണ്ട് ദേശീയപാത അതോറിറ്റിയുടെ കള്ളക്കളി. പുതിയ അലൈന്‍മെന്റ് വന്നാല്‍ വീടുകളും ആശുപത്രികളും പൊളിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 2013ലെ വിജ്ഞാപനത്തില്‍ നേര്‍പാതയായിരുന്നത് 2017ല്‍ വളയുകയായിരുന്നു കാരണമില്ലാതെയാണ് കാവനാട് മുതല്‍ നീണ്ടകര പാലം വരെ അലൈന്‍മെന്റ് മാറ്റിയിരിക്കുന്നത്. ബാറിനും ഹോട്ടലിനും സംരക്ഷണം നല്‍കാനാണ് ഇത്തരത്തിലൊരു നീക്കമെന്നും ആരോപണമുണ്ട്. ഒരുവശത്തേക്ക് 28 മീറ്റര്‍ ഏറ്റെടുത്തപ്പോള്‍ ബാറുള്ള വശത്ത് ഏറ്റെടുത്തത് 8 മീറ്റര്‍ മാത്രമാണ്.

മലപ്പുറത്ത് ദേശീയപാത സര്‍വേയ്ക്കിടെ കോണ്‍ഗ്രസ് പ്രതിഷേധം

മലപ്പുറത്ത് ദേശീയപാത സര്‍വേയ്ക്കിടെ കോണ്‍ഗ്രസ് പ്രതിഷേധം

മലപ്പുറം: ദേശീയപാത വികസന സര്‍വേയ്ക്കിടെ പൊന്നാനി വെളിയംകോട്ട് കോണ്‍ഗ്രസ് പ്രതിഷേധം. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റോഡ് ഉപരോധിക്കാനുള്ള പ്രതിഷേധക്കാരുടെ നീക്കത്തെ പോലീസ് തടഞ്ഞു. കനത്ത പോലീസ് സുരക്ഷയിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച രണ്ടാം ഘട്ടസര്‍വേയാണ് ഇന്നും തുടരുന്നത്. പൊന്നാനി താലൂക്കിലാണ് സര്‍വേ നടപടികള്‍ നടക്കുന്നത്. വെളിയംകോട്ട് മുതല്‍ തവളക്കുളം വരെയാണു സര്‍വേ പുരോഗമിക്കുന്നത്. നാലു ടീമുകളായാണ് സര്‍വേ നടത്തുന്നത്. പൊന്നാനിയിലാണ് വ്യാഴാഴ്ച സര്‍വേ തുടങ്ങിയത്. കുറ്റിപ്പുറം മുതല്‍ പൊന്നാനിവരെയുള്ള 24 […]

ദേശീയപാത വികസനം: മലപ്പുറത്ത് ഇന്നും സംഘര്‍ഷം

ദേശീയപാത വികസനം: മലപ്പുറത്ത് ഇന്നും സംഘര്‍ഷം

മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറത്ത് ഇന്നും സംഘര്‍ഷം. രാവിലെ സര്‍വേ നടപടില്‍ ആരംഭിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. മലപ്പുറം വെളിമുക്കിലാണ് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ദേശീയപാതയുടെ അലൈമെന്റില്‍ മാറ്റം വരുത്തിയതോടെ 35 വീടുകള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. വെള്ളിയാഴ്ചയും മലപ്പുറം എആര്‍ നഗറില്‍ വലിയപറമ്ബ്, അരീതോട് ഭാഗങ്ങളില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന- റവന്യു മന്ത്രി

പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന- റവന്യു മന്ത്രി

വടക്കന്‍ കേരളം വിവിധ മേഖലകളില്‍ നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രധാന പരിഗണയാണ് നല്‍കുന്നതെന്നും ജില്ലയില്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ വികസന പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മടിക്കൈ അമ്പലത്തുകരയില്‍ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം സി ആര്‍എഫ് 2016-17 ല്‍ അനുമതിലഭിച്ച ഹൊസ്ദുര്‍ഗ്-നീലേശ്വരം-മടിക്കൈ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ഭരണ-സാങ്കേതികാനുമതി ലഭിക്കുന്നതിന് കാലതാമസമുണ്ടാകരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. […]

കാഞ്ഞങ്ങാട്ട് പകല്‍ സമയം ചരക്ക് ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: ജില്ലാ കലക്ടര്‍

കാഞ്ഞങ്ങാട്ട് പകല്‍ സമയം ചരക്ക് ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: ജില്ലാ കലക്ടര്‍

കാഞ്ഞങ്ങാട്: കണ്ടെയിനര്‍ ട്രക്കുകളും ടാങ്കറുകളുമുള്‍പ്പെടെയുള്ള ചരക്ക് ലോറികള്‍ കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്ടിപി റോഡിലൂടെ പകല്‍ സമയങ്ങളില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു ഉറപ്പ് നല്‍കി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഉചിതമായ നടപടിയെടുക്കുമെന്ന് കാഞ്ഞങ്ങാട് നഗരവികസന സമിതിയുടെ നിവേദക സംഘത്തെ കലക്ടര്‍ അറിയിച്ചു. പകല്‍ സമയത്ത് ചരക്ക് വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് അതിഞ്ഞാല്‍ മുതല്‍ അലാമിപ്പള്ളി വരെ കെഎസ്ടിപി റോഡില്‍ വലിയ തോതില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണമാവശ്യപ്പെട്ട് ജില്ലാ കലക്ടറെ […]

മദ്യശാല നിരോധനം വരുമാന ഇടിവ് മറ്റുമാര്‍ഗത്തിലൂടെ നികത്താന്‍ കഴിയില്ലെന്നു ധനമന്ത്രി

മദ്യശാല നിരോധനം വരുമാന ഇടിവ് മറ്റുമാര്‍ഗത്തിലൂടെ നികത്താന്‍ കഴിയില്ലെന്നു ധനമന്ത്രി

ആലപ്പുഴ: ദേശീയപാതയോരത്തെ മദ്യശാല നിരോധനം മൂലം സംസ്ഥാന സര്‍ക്കാരിനുണ്ടായിരിക്കുന്ന വരുമാന ഇടിവ് മറ്റുമാര്‍ഗത്തിലൂടെ നികത്താന്‍ കഴിയില്ലെന്നു ധനമന്ത്രി തോമസ് ഐസക്. വിധി യാന്ത്രികമായി നടപ്പാക്കുകയാണെങ്കില്‍ കേരളത്തില്‍ അപൂര്‍വ സ്ഥലങ്ങളില്‍ മാത്രമേ ബാറും ബിവറേജസ് ഔട്ട്ലെറ്റും സാധ്യമാകൂ. സുപ്രീംകോടതി വിധി കെഎസ്എഫ്ഇ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ബാധിക്കുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. ഒന്‍പതിനായിരം കോടിയുടെ മദ്യവരുമാനം മനസില്‍ കണ്ടാണ് സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് തയാറാക്കിയത്. എന്നാല്‍ പാതയോരത്തെ മദ്യശാലകള്‍ നീക്കിയതോടെ ഈ വരുമാനത്തിന്റെ പകുതി നഷ്ടമാകും. […]