നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ മൈക്രോസൈറ്റ് തുറന്നു

നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ മൈക്രോസൈറ്റ് തുറന്നു

സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ www.keralatourism.org/neelakurinji എന്ന സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവയടക്കം മൂന്നാര്‍ മലനിരകളെ നീല പരവതാനിയാക്കുന്ന ദൃശ്യത്തിന്റെ നിശ്ചല ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കമുള്ള വിശദമായ വിവരങ്ങളാണ് മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ മാര്‍ഗമധ്യേയുള്ള പ്രധാന ആകര്‍ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീലക്കുറിഞ്ഞിയുടെ പ്രത്യേകതകളും […]

നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി പുനര്‍നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന കയ്യേറ്റങ്ങള്‍ ജനങ്ങളുടെ ആശങ്കയുടെ പേരില്‍ സംരക്ഷിക്കപ്പെടരുതെന് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ കത്തില്‍ വിഎസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പിന്നോട്ട് പോകരുതെന്നും, കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.