നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക: വീഡിയോ വൈറല്‍!

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. പ്രമുഖ തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിനിടയിലെ നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അഭിമുഖത്തിന്റെ തുടക്കത്തില്‍ നമുക്ക് മുന്നിലിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണെന്ന് പറഞ്ഞായിരുന്നു അവതാരക താരത്തെ പരിചയപ്പെടുത്തിയത്. ദുല്‍ഖറെന്ന് വിശേഷിപ്പിച്ചപ്പോള്‍ നിവിന്റെ ഭാവം ഒന്നു കാണേണ്ടതായിരുന്നു. യാതൊരുവിധ ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുകയായിരുന്നു താരം. സത്യത്തില്‍ നിവിന്‍ പോളിയുടെ പ്രതികരണം അറിയുന്നതിനായി സംഘാടകര്‍ ഒപ്പിച്ച കുസൃതിയായിരുന്നു. ഇത്ര നല്ല അഭിനയം കാഴ്ച വെച്ച നിങ്ങള്‍ക്ക് സിനിമയില്‍ […]