മോശം പ്രകടനം: ആദായനികുതി വകുപ്പില്‍ കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം

മോശം പ്രകടനം: ആദായനികുതി വകുപ്പില്‍ കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം

ന്യൂ ഡല്‍ഹി: പ്രകടനം മോശമായതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പില്‍ കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം. രാജ്യത്താകമാനം 245 ആദായനികുതി കമ്മിഷണര്‍മാരെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) സ്ഥലംമാറ്റി. ഉദ്യോഗസ്ഥരുടെ പ്രകടനമാണ് മുഖ്യ മാനദണ്ഡമാക്കിയതെന്നു വകുപ്പ് അറിയിച്ചു. നിര്‍ണായക ചുമതലകളില്‍ രണ്ടോ അതിലധികമോ വര്‍ഷം തുടര്‍ച്ചയായി ഇരുന്നവരെയാണ് സ്ഥലംമാറ്റിയത്. വിജിലന്‍സ് കേസുകളും അച്ചടക്ക നടപടികളും നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിനിടെ, പ്രാദേശിക തലത്തില്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കഴിഞ്ഞവര്‍ഷം മാത്രം ആദായനികുതി വകുപ്പ് പുതുതായി […]

വരുന്നൂ… രാജ്യത്തെ ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍

വരുന്നൂ… രാജ്യത്തെ ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിക്കും. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറാണ് ഇക്കാര്യം അറിയിച്ചത്. പാസ്പോര്‍ട്ട് ഓരോ പൗരന്റെയും അവകാശമാണ്. അതാരുടെയും ഔദാര്യമല്ല. നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യത്തിലാണ്. പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ക്കായി ജനങ്ങള്‍ കാത്തിരുന്ന ഭൂതകാലത്തില്‍ നിന്നു ജനങ്ങള്‍ക്കായി അവ കാത്തിരിക്കുന്ന കാലത്തിലേക്കു മാറും- മന്ത്രി പറഞ്ഞു. ഇക്കാലമത്രയും ആളുകള്‍ ചിന്തിക്കാതിരുന്ന സ്ഥലങ്ങളില്‍പ്പോലും പാസ്പോര്‍ട്ട് ഓഫിസുകള്‍ ആരംഭിക്കും. മുന്‍കാലങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങളെ വലിയ അധികാരകേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ഇതിനു മാറ്റം വരും. ജനങ്ങള്‍ […]

സഹപാഠിയുടെ മര്‍ദ്ദനം: അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം

സഹപാഠിയുടെ മര്‍ദ്ദനം: അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: സഹപാഠികളുടെ മര്‍ദനമേറ്റ് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വിശാല്‍ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വിശാലും നാല് സഹപാഠികളും തമ്മില്‍ ക്ലാസില്‍ വഴക്കിടുകയും അടികൂടുകയും ചെയ്തിരുന്നു. അന്ന് സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ വിശാല്‍ അടിപിടിയുണ്ടായ കാര്യം വീട്ടില്‍ പറഞ്ഞില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ അടുത്ത ദിവസം വിശാലിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ഡല്‍ഹിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് സംഭവം ഇവര്‍ അറിയുന്നത്. ചികിത്സ പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച വിശാല്‍ […]

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന വിജ്ഞാപനം: സുപ്രീംകോടതി സ്റ്റേ ചെയ്തു

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന വിജ്ഞാപനം: സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കശാപ്പ് നിരോധന വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു. രാജ്യവ്യാപക സ്റ്റേയാണ് സുപ്രീംകോടതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജീവനോപാധികളാണ് പ്രധാനം. ഇതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് അനുവദിക്കില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹരജി പരിഗണിക്കവെ കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എല്ലാ എതിര്‍പ്പുകളും പരിഗണിക്കുമെന്നും എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. ആശങ്കകള്‍ പരിഹരിച്ച് ആഗസ്റ്റ് 30ന് മുന്‍പ് പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതിനാല്‍ വിഷയത്തില്‍ […]

സ്വിസ് ബാങ്കില്‍ ഇന്ത്യന്‍ നിക്ഷേപം കൂപ്പുകുത്തുന്നു

സ്വിസ് ബാങ്കില്‍ ഇന്ത്യന്‍ നിക്ഷേപം കൂപ്പുകുത്തുന്നു

ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലഡിലെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരുടെ പണം പകുതിയായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 2016 ല്‍ ഇത് 4,500 കോടി രൂപയായി (66.7 കോടി സ്വിസ് ഫ്രാങ്ക്) കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016ല്‍ ഇന്ത്യക്കാരുടെ സ്വിസ് ബാങ്കിലെ നിക്ഷേപത്തില്‍ 45 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നതെന്ന് സ്വിസ് നാഷണല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ നിക്ഷേപത്തില്‍ റിക്കോര്‍ഡ് കുറവാണ് ഇക്കാലയളവില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 37.7 കോടി സ്വിസ് ഫ്രാങ്കിന്റേത് ഇടപാടുകാരുടെ നിക്ഷേപമാണ്. 9.8 കോടി സ്വിസ് ബാങ്കിന്റെ നിക്ഷേപം മറ്റു […]

ജൂണ്‍ 30 അര്‍ധ രാത്രി മുതല്‍ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരത്തിലേക്ക്

ജൂണ്‍ 30 അര്‍ധ രാത്രി മുതല്‍ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരത്തിലേക്ക്

ന്യൂഡല്‍ഹി: ജൂണ്‍ 30 അര്‍ധ രാത്രി മുതല്‍ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരത്തിലേക്ക് ചുവടുവെയ്ക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചരക്കു സേവന നികുതിയിലേക്ക് (ജി.എസ്.ടി) പ്രഖ്യാപനം 30ന് അര്‍ധരാത്രി പാര്‍ലമന്റെ് സെന്‍ട്രല്‍ ഹാളില്‍ നടക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പ്രഖ്യാപനത്തില്‍ പങ്കാളികാളാകുമെന്നും ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രഖ്യാപനത്തില്‍ പങ്കെടുക്കുന്ന സംസ്ഥാന ധനമന്ത്രിമാരടക്കമുള്ളവര്‍ക്കുള്ള അത്താഴവും അന്ന് പാര്‍ലമന്റെിലായിരിക്കും. അര്‍ധരാത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ജൂലൈ ഒന്നിന് രാജ്യത്ത് ഏകീകൃത നികുതി ഘടന […]

ഓഗസ്റ്റോടെ ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണം: കേന്ദ്രം

ഓഗസ്റ്റോടെ ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണം: കേന്ദ്രം

ന്യൂ ഡല്‍ഹി: ആധാരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. ഓഗസ്റ്റ് 17നകം നടപടികള്‍ പൂര്‍ത്തിയാക്കണം. ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി ഇടപാടായി കണക്കാക്കുമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു.

അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ സ്ഥാനം രാജിവെച്ചു

അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഡല്‍ഹി നഗരസഭ തെരഞ്ഞെടുപ്പില്‍ തിരിച്ച് കോണ്‍ഗ്രസ് വന്നുവെങ്കിലും ഇതിലും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായും അജയ് മാക്കന്‍ പറഞ്ഞു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നഗരസഭകളിലും ബി.ജെ.പി ഹാട്രിക് വിജയമാണ്‌ നേടിയത്. ആകെയുള്ള 270 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 183 സ്ഥലത്തും ബി.ജെ.പി വിജയിക്കുകയായിരുന്നു. ആം ആദ് മിയാണ് രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം നേടാന്‍ മാത്രമേ […]

സൗമ്യ വധക്കേസ്: തിരുത്തല്‍ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

സൗമ്യ വധക്കേസ്: തിരുത്തല്‍ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

ന്യൂ ഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി വിശാലബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ചാണ് സുപ്രീം കോടതി ചേംബറില്‍ വ്യാഴാഴ്ച കേസില്‍ വാദം കേള്‍ക്കുന്നത്. കേസ് പരിഗണിച്ച ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍ക്കൊപ്പം മുതിര്‍ന്ന മൂന്നു ജഡ്ജിമാര്‍ കൂടി ഉണ്ടാകുമെന്നതു സര്‍ക്കാരിനു പ്രതീക്ഷ നല്‍കുന്നു. സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 11നു സുപ്രീം കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണു നിയമസംവിധാനത്തിലെ അവസാന മാര്‍ഗമായ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ […]

പരിധി കഴിഞ്ഞുള്ള സേവനം: പോലീസ് ഉദ്യോഗസ്ഥക്കും പിഴ

പരിധി കഴിഞ്ഞുള്ള സേവനം: പോലീസ് ഉദ്യോഗസ്ഥക്കും പിഴ

ന്യൂഡല്‍ഹി : പോലീസ് തങ്ങളുടെ സേവനങ്ങള്‍ കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥരും ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് പൊലീസ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ആണ് ഇത്തരത്തിലൊരു നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രകാരം പൊതു ജനങ്ങള്‍ക്ക് കൃത്യസമയം സേവനം ലഭ്യമാക്കാത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പിഴ അടയ്ക്കേണ്ടതായി വരും. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ഉള്‍പ്പെടെ പൊതു ജനങ്ങളുമായി ബന്ധപ്പെട്ട 45 […]