വാട്‌സ് ആപ്പിലെ സൗകര്യങ്ങള്‍ ഇനി പേയ് ടി എമ്മിലും

വാട്‌സ് ആപ്പിലെ സൗകര്യങ്ങള്‍ ഇനി പേയ് ടി എമ്മിലും

മുബൈ: ആപ്ലിക്കേഷനുകളില്‍ പുതിയ ഫീച്ചറുകള്‍ കൊണ്ടു വരാന്‍ ഒരുങ്ങുകയാണ് ഡിജിറ്റല്‍ പണമിടപാട് രംഗത്തെ പ്രമുഖരായ പേടിഎമ്മിലും. വാടാസാപ്പിന് സമാനമായ ഫീച്ചറുകളാണ് പേറ്റിയെം ആപ്‌ളിക്കേഷനിലും ഉണ്ടാവുക. ആളുകള്‍ക്ക്പരസ്പരം ചാറ്റു ചെയ്യാനും പണമിടപാടുകള്‍ക്ക് റിക്വസ്റ്റ് ചെയ്യാനും കഴിയും. ആന്‍ഡ്രോയിഡ് ഐ.ഒ.എസ് തുടങ്ങിയ ഓപ്പറേഷന്‍ സിസ്റ്റങ്ങളില്‍ ഇത് ലഭ്യമാകും. വാട്‌സാപ്പിന് സമാനമായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്പ്ഷന്‍ സൗകര്യമാണ് പേറ്റിയെം മെസേജിങ്ങിലുമുള്ളത്. ഒപ്പം തന്നെ തത്സമയം ലൊക്കേഷന്‍ വിവരങ്ങളും തെറ്റി അയക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും പുതിയ പേടിഎം ആപ്പിലുണ്ടാവും. […]

‘അണ്‍സെന്‍ഡ്’ ഫീച്ചറുമായി വാട്‌സപ്പ്

‘അണ്‍സെന്‍ഡ്’ ഫീച്ചറുമായി വാട്‌സപ്പ്

മുംബൈ : അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കുന്നതിനുള്ള അവസരം വാട്ട്സാപ്പ് ഉടന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍.അബദ്ധത്തില്‍ അയച്ച സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോയോ എല്ലാം തിരിച്ചെടുക്കാന്‍ അവസരം നല്‍കുന്ന അണ്‍സെന്‍ഡ് ഫീച്ചറില്‍ വാട്ട്സാപ്പ് പരീക്ഷണം നടത്തി വരുകയാണ്. അഞ്ചു മിനിറ്റിനുള്ളില്‍ അയച്ച സന്ദേശങ്ങളാണ് അണ്‍സെന്‍ഡ് ചെയ്യാനാകുക.

വാട്‌സ് ആപ്പില്‍ ഇനി മുതല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം

വാട്‌സ് ആപ്പില്‍ ഇനി മുതല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം

വാട്‌സ് ആപ്പ് ഉപയോഗിക്കുമ്പോള്‍ ഒരു തവണയെങ്കിലും ഈ ഒരു കാര്യം നിങ്ങളുടെ മനസില്‍ വന്നിട്ടുണ്ടാവും.എന്നാല്‍ ഈ അവസ്ഥയ്ക്ക് പരിഹാരവുമായാണ് വാട്‌സ് ആപ്പിന്റെ പുതിയ പതിപ്പ് രംഗത്ത് വന്നത്. ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന ഫീച്ചറായിരുന്നു അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനാവുക എന്നത്. വാട്‌സ് ആപ്പ് ഇത്തരത്തിലുള്ള ഫീച്ചര്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കാത്തിരിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് വാട്‌സ്ആപ്പ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്.വാട്‌സ്ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ […]